Follow KVARTHA on Google news Follow Us!
ad

കൊറോണ വൈറസ് വ്യാപനം തടയാന്‍ ദുബൈയിലെ നൈഫ് ഭാഗങ്ങളില്‍ വീടുകള്‍ തോറും പരിശോധന നടത്തി മെഡിക്കല്‍ സംഘം; 400 വീടുകളില്‍ പരിശോധന നടത്തിയത് 40 ഓളം ആരോഗ്യ പ്രവര്‍ത്തകര്‍

കൊറോണ വൈറസ് വ്യാപനം തടയാന്‍ ദുബൈയിലെ തിരക്കേറിയ നഗരമായDubai, News, Trending, Health, Health & Fitness, Doctor, Nurse, Police, House, Gulf, World,
ദുബൈ: (www.kvartha.com 28.03.2020) കൊറോണ വൈറസ് വ്യാപനം തടയാന്‍ ദുബൈയിലെ തിരക്കേറിയ നഗരമായ നൈഫ് ഭാഗങ്ങളില്‍ വീടുകള്‍ തോറും പരിശോധന നടത്തി മെഡിക്കല്‍ സംഘം. 400 വീടുകളില്‍ 40 ഓളം ആരോഗ്യ പ്രവര്‍ത്തകരാണ് പരിശോധന നടത്തിയത്. ഇവര്‍ക്ക് വഴികാട്ടിയായി കെട്ടിടങ്ങളുടെ സെക്യൂരിറ്റിയും ഉണ്ടായിരുന്നു. ശനിയാഴ്ച രാവിലെയാണ് ആരോഗ്യ പ്രവര്‍ത്തകര്‍ വീടുകളിലെത്തി പരിശോധന നടത്തിയത്.

ദുബൈ ഹെല്‍ത്ത് അതോറിറ്റിയുടേയും ദുബൈ പൊലീസിന്റേയും സഹകരണത്തോടെ ആസ്റ്റര്‍ ക്ലിനിക്കിലെ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ലാബ് ടെക്‌നീഷ്യന്‍സ്, പാരാമെഡിക്കല്‍ സംഘം എന്നിവരടങ്ങുന്ന സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്.

Coronavirus: Residents in Dubai's Naif district undergo door-to-door screening, Dubai, News, Trending, Health, Health & Fitness, Doctor, Nurse, Police, House, Gulf, World

ആസ്റ്റര്‍ ക്ലിനിക്കിന്റെ സി ഇ ഒയും മുഴുവന്‍ മേല്‍നോട്ടം വഹിക്കുകയും ചെയ്യുന്ന ഡോ. ജോബിലാല്‍ വാവച്ചന്‍ പരിശോധനയെ കുറിച്ച് ഗള്‍ഫ് ന്യൂസിനോട് പറഞ്ഞത് ഇങ്ങനെയാണ്;

നെയ്ഫ് റോഡ് പരിസരത്തെ അഞ്ച് അപ്പാര്‍ട്ട്‌മെന്റ് സമുച്ചയങ്ങളില്‍ ശനിയാഴ്ച രാവിലെയാണ് തങ്ങള്‍ പരിശോധന ആരംഭിച്ചത്. എന്നാല്‍ വളരെ പെട്ടെന്ന് തന്നെ തങ്ങള്‍ക്ക് 400 ഓളം കെട്ടിടങ്ങളില്‍ പരിശോധന നടത്താന്‍ കഴിഞ്ഞു. ഡോക്ടര്‍മാര്‍, രജിസ്റ്റര്‍ ചെയ്ത നഴ്സുമാര്‍, പാരാമെഡിക്കല്‍ പ്രവര്‍ത്തകര്‍, ലാബ് ടെക്‌നീഷ്യന്‍മാര്‍ എന്നിവരടങ്ങുന്ന 40 ഓളം ആരോഗ്യ വിദഗ്ധര്‍ എട്ടുപേരടങ്ങുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ അഞ്ച് ടീമുകളാക്കിയാണ് പരിശോധന നടത്തിയത്.

Coronavirus: Residents in Dubai's Naif district undergo door-to-door screening, Dubai, News, Trending, Health, Health & Fitness, Doctor, Nurse, Police, House, Gulf, World

ദുബൈ പൊലീസും ആരോഗ്യ സംരക്ഷണ ഉദ്യോഗസ്ഥരും തങ്ങള്‍ക്ക് വേണ്ട എല്ലാ സഹായങ്ങളും ചെയ്തു തന്നു. കെട്ടിടത്തിന്റെ കാവല്‍ക്കാരന്റെ സഹായത്തോടെ ഓരോ അപ്പാര്‍ട്ട്‌മെന്റിലെയും ആളുകളെ വിളിപ്പിച്ച് പരിശോധന നടത്തുകയായിരുന്നു.

Coronavirus: Residents in Dubai's Naif district undergo door-to-door screening, Dubai, News, Trending, Health, Health & Fitness, Doctor, Nurse, Police, House, Gulf, World

നഴ്‌സുമാര്‍ താമസക്കാരുടെ ശരീരോഷ്മാവ് നോക്കുകയും തൊണ്ട വേദന, ജലദോഷം, ചുമ തുടങ്ങിയ കാര്യങ്ങളെ കുറിച്ച് ചോദിച്ച് മനസിലാക്കുകയും തൊണ്ടയിലെ സ്രവങ്ങള്‍ പരിശോധിക്കുകയും ചെയ്തു.

''ആളുകളുടെ സ്രവം പരിശോധനയ്ക്കായി സര്‍ക്കാര്‍ വൈറോളജി ലബോറട്ടറിയിലേക്ക് അയച്ചിരിക്കയാണ്. ഫലങ്ങള്‍ ലഭിക്കുന്നതുവരെ ഇവരെ ക്വാറന്റൈനില്‍ തുടരാന്‍ ആവശ്യപ്പെടും. പോസിറ്റീവ് ആണെങ്കില്‍ സര്‍ക്കാര്‍ ആശുപത്രികളിലെ ഐസൊലേഷന്‍ വാര്‍ഡുകളിലേക്ക് കൊണ്ടുപോകും.

Coronavirus: Residents in Dubai's Naif district undergo door-to-door screening, Dubai, News, Trending, Health, Health & Fitness, Doctor, Nurse, Police, House, Gulf, World

ചുമ, ജലദോഷം, തൊണ്ടവേദന, പനി എന്നിവയുടെ ലക്ഷണങ്ങള്‍ ഇതിനകം തന്നെ കാണിക്കുന്നവരെ ആംബുലന്‍സുകളില്‍ ഐസൊലേഷന്‍ വാര്‍ഡുകളിലേക്ക് കൊണ്ടുപോകും. ഇവരുടെ ഫലങ്ങള്‍ നെഗറ്റീവ് ആണെങ്കില്‍ ഡിസ്ചാര്‍ജ് ചെയ്യും പോസിറ്റീവ് ആണെങ്കില്‍ ക്വാറന്റൈനില്‍ തുടരും. വീടുകള്‍ തോറുമുള്ള തങ്ങളുടെ ഈ പരിശോധനയില്‍ താമസക്കാര്‍ക്ക് വളരെ അധികം സന്തോഷമുണ്ടെന്നും ഡോ. വാവച്ചന്‍ പറഞ്ഞു.

Keywords: Coronavirus: Residents in Dubai's Naif district undergo door-to-door screening, Dubai, News, Trending, Health, Health & Fitness, Doctor, Nurse, Police, House, Gulf, World.