Follow KVARTHA on Google news Follow Us!
ad

കൊറോണ: അടുത്ത 10 ദിവസം നിര്‍ണായകം, മൂന്നാം ഘട്ടത്തെ ചെറുക്കാൻ ആരോഗ്യപ്രവർത്തകർ, സമൂഹവ്യാപനത്തിന് തടയിടാൻ സമഗ്രനീക്കം

കൊറോണ: അടുത്ത 10 ദിവസം നിര്‍ണായകം, മൂന്നാം ഘട്ടത്തെ ചെറുക്കാൻ ആരോഗ്യപ്രവർത്തകർ Coronavirus: Next 10 Days Crucial for India
ന്യൂഡെൽഹി: (www.kvartha.com 29.03.2020) കൊറോണ വൈറസ് രോഗബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ അടുത്ത പത്തു ദിവസം ഏറെ നിർണായകമെന്നു കേന്ദ്രസർക്കാർ. സമൂഹ വ്യാപനസാധ്യത ഏറെയുള്ള മൂന്നാം ഘട്ടത്തിലേക്ക് പ്രവേശിക്കുന്ന സാഹചര്യത്തിൽ ഇതിനു തടയിടാൻ കൊണ്ടുപിടിച്ച ശ്രമങ്ങളാണ് കേന്ദ്ര സംസ്ഥാന സർക്കാരുകൾ നടത്തുന്നത്.
അടുത്ത പത്ത് ദിവസം നിര്‍ണായകമെന്ന വിലയിരുത്തലിനെതുടർന്ന് രാജ്യത്ത് പ്രതിരോധ നടപടികൾ ഊർജിതമാക്കി.


Coronavirus: next 10 days crucial for India

സമൂഹ വ്യാപനഘട്ടം അടുത്തെത്തിയെന്നാണ് ഐഎംഎയുടെയും വിലയിരുത്തല്‍. ഈ സാഹചര്യത്തിൽ ലോക്ക് ഡൗൺ ശക്തമാക്കി സമൂഹ വ്യാപനം കുറയ്ക്കണമെന്ന് ഐഎംഎ ആവശ്യപ്പെട്ടു.
കൂടുതല്‍ പേരിലേക്ക് രോഗമെത്തുന്നത് തടയണം. രാജ്യമൊട്ടുക്കുള്ള പരിശോധന കൂട്ടണമെന്നും ഐഎംഎ ആവശ്യപ്പെടുന്നു. അടുത്ത പത്ത് ദിവസത്തെ രോഗവ്യാപനം തടയല്‍ നിര്‍ണായകമെന്നാണ് നീതി ആയോഗിന് കീഴിലുള്ള കോവിഡ് ടാസ്ക് ഫോഴ്സിലെ ആരോഗ്യ വിദഗ്ധരും വിലയിരുത്തുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ നിര്‍ദ്ദേശപ്രകാരം മൂന്നാം ഘട്ടത്തെ നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ ഇതിനകം തുടങ്ങിക്കഴിഞ്ഞു.

Summary: Coronavirus: Next 10 Days Crucial for India