Follow KVARTHA on Google news Follow Us!
ad

സമൂഹ വ്യാപനമില്ല; കാസര്‍കോട്ടെ സ്ഥിതിഗതികള്‍ ഏറെക്കുറെ നിയന്ത്രണവിധേയമെന്ന് മുഖ്യമന്ത്രി, റേഷന്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്ക് ആധാര്‍ കാര്‍ഡ് വഴി ഭക്ഷ്യധാന്യം ലഭ്യമാക്കും

സമൂഹ വ്യാപനമില്ല; കാസര്‍കോട്ടെ സ്ഥിതിഗതികള്‍ ഏറെക്കുറെ നിയന്ത്രണവിധേയമെന്ന് മുഖ്യമന്ത്രി Coronavirus: Kasargod now under cintroll: Chief Minister
തിരുവനന്തപുരം: (www.kvartha.com 26.03.2020) സംസ്ഥാനത്ത് കൊറോണ വൈറസിന്റെ സമൂഹ വ്യാപനം ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടുക്കിയില്‍ പൊതുപ്രവര്‍ത്തകന് വൈറസ് ബാധയുണ്ടായത് അദ്ദേഹം രോഗബാധിതരുമായി ഇടപെട്ടതിന്റെ ഭാഗമായാണ്. അദ്ദേഹവുമായി നേരിട്ട് ഇടപഴകിയവരെ ആരോഗ്യവകുപ്പ് കണ്ടെത്തിയിട്ടുണ്ട്. അതിനെ സമൂഹ വ്യാപനമായി കാണേണ്ടതില്ലെന്ന് മുഖ്യമന്ത്രി തിരുവനന്തപുരത്തു വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കാസര്‍കോട്ടെ രോഗവ്യാപനം ആശ്വസിക്കാവുന്ന നിലയിലേക്ക് വന്നിട്ടില്ല. എന്നാല്‍ കാര്യങ്ങള്‍ ഏറെക്കുറെ നിയന്ത്രണ വിധേയമായി, കാസര്‍കോട്ടെ കാര്യങ്ങളില്‍ നല്ല മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷ. നിരീക്ഷണത്തില്‍ കഴിയേണ്ട ചിലര്‍ ഇപ്പോഴും പുറത്തിറങ്ങി നടക്കുന്നതായി അറിയാന്‍ കഴിയുന്നു. അത് അവസാനിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.


Pinarayi Vijayan kerala chief Minister

അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സൗജന്യ ഭക്ഷ്യധാന്യം എല്ലാവര്‍ക്കും ലഭ്യമാക്കും. റേഷന്‍ കാര്‍ഡ് ഇല്ലാത്ത കുടുംബങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് വഴി ഭക്ഷ്യധാന്യം നൽകും. ഇവര്‍ മറ്റ് റേഷന്‍ കാര്‍ഡുകളില്‍ പേര് ഇല്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട് .അവശ്യ സാധനങ്ങള്‍ക്ക് അമിതവില ഈടാക്കുകയോ കരിഞ്ചന്തയോ പൂഴ്ത്തിവെപ്പോ ചെയ്താല്‍ ശക്തമായ നടപടികൈക്കൊള്ളും ഇത്തരം ചില പരാതികള്‍ ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു

Summary: Coronavirus: Kasargod now under cintroll: Chief Minister