Follow KVARTHA on Google news Follow Us!
ad

കൊറോണ വൈറസ്: മുന്‍കരുതല്‍ നടപടികള്‍ ലംഘിച്ചതിനുള്ള പിഴകളുടെ പുതിയ പട്ടിക യു എ ഇ പുറത്തുവിട്ടു

കൊറോണ വൈറസിനെതിരെയുള്ള മുന്‍കരുതല്‍ നടപടികള്‍ UAE, News, Patient, Cabinet, Health, Health & Fitness, Gulf, World,
യു എ ഇ: (www.kvartha.com 28.03.2020) കൊറോണ വൈറസിനെതിരെയുള്ള മുന്‍കരുതല്‍ നടപടികള്‍ ലംഘിച്ചതിനുള്ള പിഴകളുടെ പുതിയ പട്ടിക യു എ ഇ പുറത്തുവിട്ടു. സാമൂഹിക അകലം പാലിക്കാത്ത ആളുകള്‍ക്ക് 1,000 ദിര്‍ഹം പിഴയും അനാവശ്യ കാരണങ്ങളാല്‍ വീട് വിട്ടുപോകുന്നവര്‍ക്ക് 2,000 ദിര്‍ഹവും ആണ് പിഴ.

യുഎഇ അറ്റോര്‍ണി ജനറല്‍ കൗണ്‍സിലര്‍ ഹമദ് സൈഫ് അല്‍ ഷംസി വെള്ളിയാഴ്ചയാണ് ഇതുസംബന്ധിച്ച പ്രമേയം പുറപ്പെടുവിച്ചത്. സാംക്രമിക രോഗങ്ങള്‍ പടരുന്നതിനുള്ള ചട്ടങ്ങള്‍ ലംഘിക്കുന്നതുമായി ബന്ധപ്പെട്ട് 2020 ലെ 17-ാം മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം എടുത്തത്.

Coronavirus in UAE: New list of fines for violating Covid-19 precautionary measures, UAE, News, Patient, Cabinet, Health, Health & Fitness, Gulf, World

കൊറോണ വൈറസ് വ്യാപിക്കുന്നത് തടയുന്നതിനുള്ള മുന്‍കരുതല്‍ നടപടികള്‍ ലംഘിച്ചതിന് പ്രസ്തുത പ്രമേയം 500 ദിര്‍ഹം മുതല്‍ 50,000 ദിര്‍ഹം വരെ പിഴ ഈടാക്കുന്നു.

പുതിയ പ്രമേയം അനുസരിച്ച് വിലക്കുണ്ടായിരുന്ന സമയങ്ങളില്‍ വീട്ടില്‍ നിന്നും അനാവശ്യമായി പുറത്തു പോവുകയോ, മറ്റും ചെയ്യുന്നവര്‍ക്ക് 2000 ദിര്‍ഹമാണ് പിഴ ഈടാക്കുന്നത്.

വീടിനുള്ളില്‍ മെഡിക്കല്‍ മാസ്‌കുകള്‍ ധരിക്കാത്തതിനും തെരുവുകളില്‍ നടക്കുമ്പോള്‍ സാമൂഹിക അകലം പാലിക്കാത്തതിനും ആയിരം ദിര്‍ഹം പിഴ ഈടാക്കുന്നു.

മൂന്നില്‍ കൂടുതല്‍ പേരെ കാറിലിരുത്തി യാത്ര ചെയ്താല്‍ ആയിരം ദിര്‍ഹം പിഴ ഈടാക്കും.

പുതിയ പ്രമേയം അനുസരിച്ച് വിവാഹം അല്ലെങ്കില്‍ കുറേ ആളുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള മറ്റേതെങ്കിലും ചടങ്ങുകളോ സാമൂഹിക പരിപാടികളോ സംഘടിപ്പിക്കുന്ന ഏതൊരാള്‍ക്കും 10,000 ദിര്‍ഹം പിഴ ഈടാക്കും. അതില്‍ പങ്കെടുക്കുന്നവര്‍ക്ക് 5,000 ദിര്‍ഹം പിഴ ചുമത്തും.

ക്വാറന്റൈന്‍ കാലയളവില്‍ വീട്ടില്‍ നിന്നോ നിരീക്ഷണത്തിലിരുന്ന മറ്റു വല്ല സ്ഥലങ്ങളില്‍ നിന്നോ പുറത്തുപോവുകയാണെങ്കില്‍ ആ വ്യക്തിക്ക് 50,000 പിഴ ഈടാക്കും. അതുപോലെത്തന്നെ വൈദ്യ പരിശോധന നടത്താന്‍ വിസമ്മതിക്കുന്ന വ്യക്തിക്ക് 5000 ദിര്‍ഹവും പിഴ ഈടാക്കും.

കൊറോണ വൈറസ് വ്യാപനത്തെ ചെറുക്കുന്നതിനും പൗരന്മാരുടെയും താമസക്കാരുടെയും ആരോഗ്യം സംരക്ഷിക്കുന്നതിനുമുള്ള സര്‍ക്കാര്‍ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായിരുന്നു മാര്‍ച്ച് 26 ന് പുറപ്പെടുവിച്ചതും ഉടന്‍ പ്രാബല്യത്തില്‍ വന്നതുമായ ഈ മന്ത്രിസഭാ തീരുമാനം.

പ്രമേയം അനുസരിച്ച്, ഒരാള്‍ ലംഘനം ആവര്‍ത്തിച്ചാല്‍ പിഴ ഇരട്ടിയാകും. മൂന്നാം തവണയും ലംഘനം നടത്തിയാല്‍, കുറ്റവാളിയെ ഫെഡറല്‍ പബ്ലിക് പ്രോസിക്യൂഷന് മുന്നില്‍ ഹാജരാക്കും.

Keywords: Coronavirus in UAE: New list of fines for violating Covid-19 precautionary measures, UAE, News, Patient, Cabinet, Health, Health & Fitness, Gulf, World.