Follow KVARTHA on Google news Follow Us!
ad

കടുത്ത നിയന്ത്രണങ്ങള്‍ക്കിടെ ഇന്ത്യയില്‍ കൊറോണ വൈറസ് ബാധിച്ച് ഒരു മരണം കൂടി; റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയില്‍; ഇതോടെ മരിച്ചവരുടെ എണ്ണം മൂന്നായി

ഇന്ത്യയില്‍ കൊറോണ വൈറസ് ബാധിച്ച് ഒരു മരണം കൂടി റിപ്പോര്‍ട്ട്Mumbai, News, Maharashtra, Health, Health & Fitness, Trending, hospital, Treatment, National,
മുംബൈ: (www.kvartha.com 17.03.2020) ഇന്ത്യയില്‍ കൊറോണ വൈറസ് ബാധിച്ച് ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയില്‍ നിന്നുമാണ് മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ദുബൈയില്‍ നിന്നുമെത്തിയ 64കാരിയാണ് മുംബൈയിലെ കസ്തുര്‍ബ ആശുപത്രിയില്‍ വെച്ച് വൈറസ് ബാധയെ തുടര്‍ന്ന് ചൊവ്വാഴ്ച മരിച്ചത്. കൊറോണ വൈറസിന് ചികിത്സയിലായിരുന്നു സ്ത്രീ. സംഭവത്തെ തുടര്‍ന്ന് മഹാരാഷ്ട്രയിലെ ആരോഗ്യമന്ത്രി രാജേഷ് ടോപ്പ് അടിയന്തിര ചര്‍ച്ച വിളിച്ചു ചേര്‍ത്തിട്ടുണ്ട്.

ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി. രാജ്യത്ത് ചൊവ്വാഴ്ച വരെ 127 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.  ചൊവ്വാഴ്ച കര്‍ണാടകയില്‍ രണ്ടു കേസുകളും ഉത്തരപ്രദേശില്‍ ഒരു കേസും റിപ്പോര്‍ട്ട് ചെയ്തു.

Corona virus Live Updates: 64-year-old patient dies in Mumbai hospital, death toll in India rises to 3, Mumbai, News, Maharashtra, Health, Health & Fitness, Trending, hospital, Treatment, National

കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് അതിനെതിരെ രാജ്യം ശക്തമായ നടപടികളാണ് ആവിഷ്‌ക്കരിച്ചിരിക്കുന്നത്. രാജ്യത്തെ സ്‌കൂളുകളും കോളജുകളും മറ്റു സ്ഥാപനങ്ങളും അടച്ചിട്ടു. പൊതു ചടങ്ങുകളും നിര്‍ത്തിവെച്ചു.

ഇതുവരെ കൊറോണ മൂലം 7,000 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 1,75,536പേര്‍ നിരീക്ഷണത്തിലാണ്. ചൈനയിലാണ് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്, 3,213. തൊട്ടുപിന്നാലെ ഇറ്റലിയിലല്‍ നിന്നും 2,158പേര്‍ മരിച്ചിട്ടുണ്ട്. 28,000 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Keywords: Corona virus Live Updates: 64-year-old patient dies in Mumbai hospital, death toll in India rises to 3, Mumbai, News, Maharashtra, Health, Health & Fitness, Trending, hospital, Treatment, National.