» » » » » » » » » » » » » » കൊറോണ സമൂഹ വ്യാപന സാധ്യത കൂടുതല്‍ കണ്ണൂരും കാസര്‍കോടും: ജാഗ്രത പാലിച്ചില്ലെങ്കില്‍ പണി പാളും

കണ്ണൂര്‍: (www.kvartha.com 27.03.2020) സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊറോണ ബാധിതരുള്ള ജില്ലകളായി കണ്ണൂരും കാസര്‍കോടും മാറി. ലോക്ക് ഡൗണുമായി സഹകരിച്ചു കൊണ്ട് മുഴുവന്‍ ആളുകളും വീട്ടിലിരുന്നാല്‍ മാത്രമേ സാമൂഹിക വ്യാപനം തടയാന്‍ കഴിയുകയുള്ളൂവെന്നാണ് സൂചന. എന്നാല്‍ ഇരു ജില്ലകളിലും ഇതിനു വിരുദ്ധമായി ആളുകള്‍ കറങ്ങി നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.

കണ്ണൂര്‍ ജില്ലയില്‍ ഒന്‍പത് പേര്‍ക്കു കൂടി വ്യാഴാഴ്ച കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. തലശ്ശേരി, മേക്കുന്ന്, മട്ടന്നൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോ ആള്‍ക്കും കോട്ടയം പൊയില്‍, കതിരൂര്‍, കൂത്തുപറമ്പ് എന്നിവിടങ്ങളില്‍ നിന്നുള്ള ഈരണ്ടു പേര്‍ക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവരെല്ലാം വ്യത്യസ്ത ദിവസങ്ങളില്‍ ദുബൈയില്‍ നിന്നെത്തിയവരാണ്. ഇതോടെ ജില്ലയില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 25 ആയി. തുടര്‍ഫലങ്ങള്‍ നെഗറ്റീവാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇതില്‍ ഒരാള്‍ നേരത്തേ ആശുപത്രി വിട്ടിരുന്നു.

Corona: Health department of kerala warning Kasaragod and Kannur district, Kannur, Kasaragod, News, Health, Health & Fitness, Trending, hospital, Treatment, District Collector, Warning, Kerala

മാര്‍ച്ച് 22ന് ദുബൈയില്‍ നിന്ന് ബംഗളൂരുവിലേക്കുള്ള എമിറേറ്റ്സിന്റെ ഇ കെ 564 വിമാനത്തിലെത്തിയ ശേഷം റോഡ് മാര്‍ഗം ജില്ലയിലെത്തിയവരാണ് കോട്ടയം പൊയില്‍ സ്വദേശികളായ രണ്ടു പേരും കതിരൂര്‍ സ്വദേശിയായ ഒരാളും. മാര്‍ച്ച് 20ന് ദുബൈയില്‍ നിന്ന് ബംഗളൂരുവിലേക്കുള്ള എമിറേറ്റ്സിന്റെ ഇകെ 566 വിമാനത്തിലാണ് കൂത്തുപറമ്പ് സ്വദേശികളായ രണ്ടുപേര്‍ എത്തിയത്. ഇവരോടൊപ്പം വാനില്‍ കൂട്ടുപുഴ അതിര്‍ത്തി വഴിയെത്തിയ മറ്റൊരാള്‍ക്ക് നേരത്തേ കൊറോണ ബാധ സ്ഥിരീകരിച്ചിരുന്നു.

ദുബൈയില്‍ നിന്ന് കരിപ്പൂരിലേക്കുള്ള എയര്‍ ഇന്ത്യയുടെ എഐ 938 വിമാനത്തില്‍ മാര്‍ച്ച് 17നെത്തിയ തലശ്ശേരി സ്വദേശിയും മാര്‍ച്ച് 19നെത്തിയ മേക്കുന്ന് സ്വദേശിയുമാണ് കൊറോണ സ്ഥിരീകരിക്കപ്പെട്ട മറ്റു രണ്ടു പേര്‍. ബാക്കി രണ്ടു പേര്‍ മാര്‍ച്ച് 18ന് സ്പൈസ് ജെറ്റിന്റെ എസ് ജി 54 വിമാനത്തില്‍ ദുബൈയില്‍ നിന്ന് കരിപ്പൂരിലെത്തിയ കതിരൂര്‍, മട്ടന്നൂര്‍ സ്വദേശികളാണ്.

ആശുപത്രികളിലും വീടുകളിലുമായി നിരീക്ഷണത്തിലായിരുന്നു ഈ ഒന്‍പത് പേരും. അതിനാല്‍ കൂടുതല്‍ ആളുകളുമായി ഇവര്‍ സമ്പര്‍ക്കം പുലര്‍ത്തിയിരിക്കാനിടയില്ലെന്നതാണ് വലിയ ആശ്വാസം. വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരാണ് ജില്ലയിലെ പോസിറ്റീവ് കേസുകളെല്ലാം. പുറത്തുനിന്നെത്തിയവരില്‍ നിന്ന് ഇവിടെയുള്ളവര്‍ക്ക് ഇതുവരെ വൈറസ് ബാധ ഉണ്ടായിട്ടില്ലെന്നാണ് ഇതില്‍ നിന്ന് മനസ്സിലാവുന്നത്.

വൈറസിന്റെ സാമൂഹിക വ്യാപനം തടയുന്നതില്‍ നമുക്ക് ഇതുവരെ വിജയിക്കാനായി. ഇക്കാര്യത്തില്‍ ശക്തമായ ജാഗ്രത എല്ലാവരും തുടരുക തന്നെ വേണമെന്നും കണ്ണൂര്‍ കലക്ടര്‍ ടി വി സുഭാഷ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

Keywords: Corona: Health department of kerala warning Kasaragod and Kannur district, Kannur, Kasaragod, News, Health, Health & Fitness, Trending, hospital, Treatment, District Collector, Warning, Kerala.

About kvartha pre

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal