Follow KVARTHA on Google news Follow Us!
ad

തമിഴ് നാട്ടിലേക്ക് പോകണമെന്നാവശ്യപ്പെട്ട് കലക്ട്രേറ്റിലെത്തിയ തൊഴിലാളികളെ താമസ സ്ഥലങ്ങളിലേക്ക് തിരിച്ചയച്ചു

തമിഴ്നാട്ടിലേക്ക് പോകണമെന്നാവശ്യപ്പെട്ട് വ്യാഴാഴ്ച രാവിലെ കണ്ണൂര്‍ കലക്ട്രേറ്റ് Kannur, News, Local-News, District Collector, Food, Complaint, Protection, Kerala
കണ്ണൂര്‍: (www.kvartha.com 26.03.2020) തമിഴ്നാട്ടിലേക്ക് പോകണമെന്നാവശ്യപ്പെട്ട് വ്യാഴാഴ്ച രാവിലെ കണ്ണൂര്‍ കലക്ട്രേറ്റ് പരിസരത്തെത്തിയ തൊഴിലാളികളെ പൊലീസ് അധികൃതര്‍ തിരിച്ചയച്ചു. ഏറെ നാളായി കണ്ണൂരില്‍ ജോലിക്ക് എത്തിയ തമിഴ്നാട്ടില്‍ നിന്നുള്ളവരാണ് നാട്ടിലേക്ക് പോകണമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ കലക്ട്രേറ്റിനു മുന്നില്‍ എത്തിയത്.

ജോലിയും ഭക്ഷണവും ഇല്ലാത്തതിനാല്‍ നാട്ടില്‍ പോകണമെന്നാവശ്യപ്പെട്ട് കുട്ടികള്‍ അടക്കം അമ്പതോളം പേരാണ് കലക്ടറെ കാണാന്‍ എത്തിയത്. തങ്ങള്‍ താമസിക്കുന്ന വാടക വീട്ടില്‍ നിന്നും ഇറക്കിവിടുന്നതായും ഇവര്‍ പരാതിപ്പെട്ടു. എന്നാല്‍ നാട്ടിലേക്ക് പോകാന്‍ ഒരു കാരണവശാലും അനുവദിക്കില്ലെന്നു കലക്ടറും തഹസില്‍ദാരും വ്യക്തമാക്കി .

Collector sent back migrant labours in their house, Kannur, News, Local-News, District Collector, Food, Complaint, Protection, Kerala

തുടര്‍ന്നു വീടുകള്‍ക്ക് വാടക നല്‍കേണ്ടെന്നും ഭക്ഷണം വീട്ടില്‍ എത്തിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കിയതോടെ ഇവര്‍ വാടക വീടുകളിലേക്ക് തന്നെ പോകാന്‍ തയ്യാറാകുകയായിരുന്നു. കലക്ടര്‍ ടി വി സുഭാഷ് തഹസില്‍ദാര്‍ വി എം സജീവന്‍ എന്നിവരുമായി ചര്‍ച്ച നടത്തിയതിനു ശേഷം ഇവര്‍ക്ക് എല്ലാവിധ സംരക്ഷണവും നല്‍കുമെന്ന് ഡിവൈ എസ് പി പി പി സദാനന്ദന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Keywords: Collector sent back migrant labours in their house, Kannur, News, Local-News, District Collector, Food, Complaint, Protection, Kerala.