Follow KVARTHA on Google news Follow Us!
ad

നിസാമുദ്ദീനില്‍ മതസമ്മേളനത്തില്‍ പങ്കെടുത്ത പത്തനംതിട്ട സ്വദേശി അടക്കം 9പേര്‍ മരിച്ചു; പരിപാടിയില്‍ പങ്കെടുത്ത 24പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; രണ്ട് മലയാളികള്‍ ഡെല്‍ഹിയില്‍ നിരീക്ഷണത്തില്‍; മടങ്ങിയെത്തിയ ആറു പേര്‍ക്ക് രോഗലക്ഷണങ്ങളില്ലെന്ന് അധികൃതര്‍

നിസാമുദ്ദീനില്‍ മതസമ്മേളനത്തില്‍ പങ്കെടുത്ത പത്തനംതിട്ട New Delhi, News, Pathanamthitta, Dead, Health, Health & Fitness, Patient, Train, Malayalees, hospital, Treatment, National
ന്യൂഡെല്‍ഹി: (www.kvartha.com 31.03.2020) നിസാമുദ്ദീനില്‍ മതസമ്മേളനത്തില്‍ പങ്കെടുത്ത പത്തനംതിട്ട സ്വദേശി അടക്കം ഒമ്പതുപേര്‍ മരിച്ചു; പരിപാടിയില്‍ പങ്കെടുത്ത 24പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രണ്ട് മലയാളികള്‍ ഡെല്‍ഹിയില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. അതേസമയം ഡെല്‍ഹിയില്‍ നിന്നും മടങ്ങിയെത്തിയ ആറു പേര്‍ക്ക് രോഗലക്ഷണങ്ങളില്ലെന്ന് അധികൃതര്‍ അറിയിച്ചു.

നിസാമുദ്ദീനില്‍ മതസമ്മേളനത്തില്‍ പങ്കെടുത്ത പത്തനംതിട്ട സ്വദേശിയായ ഡോ. എം സലിം ആണ് മരിച്ചത്. പത്തനംതിട്ട അമീര്‍ ആയ സലിം കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഡെല്‍ഹിയില്‍ വെച്ച് മരിച്ചത്. ഇദ്ദേഹത്തിന് ഹൃദ്രോഗവും മറ്റ് അസുഖങ്ങളും ഉണ്ടായിരുന്നു. എന്നാല്‍ കൊവിഡ് വൈറസ് ബാധ ഉണ്ടെന്ന് സ്ഥിരീകരിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഇദ്ദേഹത്തിനൊപ്പം പരിപാടിയില്‍ പങ്കെടുത്ത രണ്ടു പത്തനംതിട്ടക്കാരാണ് ഡെല്‍ഹിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്.

24 People Who Attended Nizamuddin Event Test Positive For Coronavirus, Delhi Neighbourhood Cordoned Off, New Delhi, News, Pathanamthitta, Dead, Health, Health & Fitness, Patient, Train, Malayalees, hospital, Treatment, National

നിസാമുദ്ദീന്‍ ദര്‍ഗയ്ക്കു സമീപത്തെ മസ്ജിദില്‍ മാര്‍ച്ച് 18ന് ആയിരുന്നു തബ്ലീഗ് ജമാഅത്ത് ഏഷ്യ സമ്മേളനം. ഇതില്‍ പങ്കെടുത്ത ഇരുനൂറോളം പേരെ കൊവിഡ് രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടായിരത്തോളം പേര്‍ ഹോം ക്വാറന്റീനിലാണ്. പ്രദേശത്തു ലോക്ഡൗണ്‍ കര്‍ശനമാക്കിയിട്ടുണ്ട്. കൂടുതല്‍ പൊലീസിനെ നിയോഗിച്ചു. ആയിരങ്ങള്‍ തിങ്ങി ഞെരുങ്ങി താമസിക്കുന്ന നിസാമുദ്ദീന്‍ മേഖലയില്‍ രോഗം കണ്ടത് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും സൗദി അറേബ്യ, മലേഷ്യ, ഇന്തൊനീഷ്യ, തായ്ലന്‍ഡ് തുടങ്ങിയ വിദേശ രാജ്യങ്ങളില്‍നിന്നും പ്രതിനിധികള്‍ സമ്മേളനത്തിനെത്തിയിരുന്നു. ഇവിടെനിന്നു മടങ്ങിയ രണ്ടു പേര്‍ കൊവിഡ് ബാധിച്ചു മരിക്കുകയും വിദേശികള്‍ ഉള്‍പ്പെടെ ഇരുപതിലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. കൊവിഡ് ബാധിച്ചു ശ്രീനഗറില്‍ മരിച്ച 65 വയസുകാരന്‍, തമിഴ്‌നാട്ടിലെ മധുരയില്‍ മരിച്ച 54 വയസുകാരന്‍ എന്നിവര്‍ ഈ സമ്മേളനത്തില്‍ പങ്കെടുത്തവരാണ്. കൂടാതെ തെലങ്കാനയിലെ ആറുപേരും കൊവിഡ് വൈറസ്ബാധയെ തുടര്‍ന്ന് മരിച്ചതായി തെലങ്കാന സര്‍ക്കാര്‍ കഴിഞ്ഞദിവസം അറിയിച്ചിരുന്നു.

കശ്മീര്‍ സ്വദേശി ഉത്തര്‍പ്രദേശ് ദേവ്ബന്ദിലെ മതപഠനകേന്ദ്രവും സന്ദര്‍ശിച്ച ശേഷം ട്രെയിനിലാണു മടങ്ങിയത്. സമ്മേളനത്തില്‍ പങ്കെടുത്ത വിദേശികള്‍ ഉള്‍പ്പെടെ മുപ്പതോളം പേരെ തമിഴ്‌നാട്ടില്‍ പരിശോധിച്ചു. ഇതില്‍ രണ്ട് തായ്ലന്‍ഡ് സ്വദേശികള്‍ ഉള്‍പ്പെടെ 20 പേര്‍ക്കു രോഗം സ്ഥിരീകരിച്ചു. ഇവരിലൊരാളെ ചികിത്സിച്ച കോട്ടയം സ്വദേശിനിയായ ഡോക്ടര്‍ക്കും മകള്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിലെ ഒട്ടേറെ ജില്ലകളില്‍ നിന്നുള്ളവര്‍ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. 950 പേരെ കണ്ടെത്തി ക്വാറന്റീനിലാക്കി.

ഈറോഡില്‍ നിന്ന് നിന്നു സമ്മേളനത്തില്‍ പങ്കെടുത്തവരുടെ വീടുകളും പരിസര പ്രദേശങ്ങളും ബന്ധുക്കള്‍ താമസിക്കുന്ന പ്രദേശങ്ങളും തിങ്കളാഴ്ച ഉച്ചയോടെ ജില്ലാ ഭരണകൂടം അടച്ചിട്ടു. പൊള്ളാച്ചി ആനമലയില്‍ നിന്നു ഡെല്‍ഹി സമ്മേളനത്തില്‍ പങ്കെടുത്ത ഏഴു പേര്‍ക്കു രോഗം സ്ഥിരീകരിച്ചു. ലക്ഷണങ്ങളോടെ ഏതാനും പേര്‍ ആശുപത്രിയിലുമുണ്ട്. സമ്മേളനം കഴിഞ്ഞ് ആന്ധ്രപ്രദേശ്, ആന്‍ഡമാന്‍ നിക്കോബാര്‍ എന്നിവിടങ്ങളില്‍ തിരിച്ചെത്തിയവര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

Keywords: 24 People Who Attended Nizamuddin Event Test Positive For Coronavirus, Delhi Neighbourhood Cordoned Off, New Delhi, News, Pathanamthitta, Dead, Health, Health & Fitness, Patient, Train, Malayalees, hospital, Treatment, National.