» » » » » » » » » » » കൊറോണ സമയത്തെ പോലീസ് പരിശോധന ഒഴിവാക്കാന്‍ വനത്തിലൂടെ പോകാമെന്ന് പറഞ്ഞു; പതിനാറുകാരിയെ സുഹൃത്തും എട്ടുപേരും കൂട്ടബലാത്സംഗത്തിനിരയാക്കി

റാഞ്ചി: (www.kvartha.com 27.032020) ലോക്ക് ഡൗൺ സമയത്തെ പോലീസ് പരിശോധന ഒഴിവാക്കാൻ കാട്ടിലൂടെ പോകാമെന്ന് പറഞ്ഞശേഷം 16 വയസ്സുകാരിയെ സുഹൃത്തും മറ്റ് എട്ട് പേരും ചേര്‍ന്ന് വനത്തിനകത്ത് കൂട്ടബലാത്സംഗം ചെയ്തതായി പരാതി. ജാര്‍ഖണ്ഡിലെ ദുംകയിലാണ് രാജ്യത്തെ ഞെട്ടിച്ച സംഭവം. പെണ്‍കുട്ടിയെ വീട്ടില്‍ കൊണ്ടുവിടാമെന്ന് പറഞ്ഞ സുഹൃത്ത്, പുറത്തു റോഡിൽ പോലീസ് പരിശോധന നടക്കുന്നുണ്ടെന്നും ഇതൊഴിവാക്കാൻ വനത്തിലൂടെ പോകാമെന്നും പറഞ്ഞാണ് പെൺകുട്ടിയെ ബന്ധുവീട്ടിൽ നിന്നും കൂട്ടിയികൊണ്ടുവന്നത്. ഉൾവനത്തിൽ വെച്ച് ഒപ്പം കൂടിയ എട്ടു പേരും സുഹൃത്തും ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്യു. അബോധാവസ്ഥയിലായ പെണ്‍കുട്ടിയെ ഇവര്‍ പിന്നീട വനത്തില്‍ ഉപേക്ഷിച്ച്‌ കടന്നുകളഞ്ഞു.


Gangrape in Ranchi

ഗ്രാമത്തിലെ പുഴക്കടവിനടുത്തെ ബന്ധുവീട്ടിൽ നിന്ന് സ്വന്തം വീട്ടിലേക്ക് പോകാനാണ് പെണ്‍കുട്ടി സുഹൃത്തിന്റെ സഹായം തേടിയത്. തുടര്‍ന്ന് സുഹൃത്തും മറ്റൊരാളും ബൈക്കില്‍ പെണ്‍കുട്ടിയെ കൂട്ടാനെത്തി. എന്നാല്‍ റോഡ് വഴി പോയാല്‍ പോലീസിന്റെ പരിശോധനയുണ്ടെന്നും അതിനാല്‍ വനത്തിലെ എളുപ്പവഴിയിലൂടെ പോകാമെന്നും സുഹൃത്ത് പെണ്‍കുട്ടിയോട് പറഞ്ഞു. വനത്തിനകത്തേക്ക് പ്രവേശിച്ച്‌ കുറച്ചുദൂരം പിന്നിട്ടപ്പോഴാണ് മറ്റുള്ളവര്‍ എത്തിയത്. തുടര്‍ന്ന് എല്ലാവരും ചേർന്ന് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. അബോധാവസ്ഥയില്‍ വനത്തിനുള്ളില്‍ കിടന്ന പെണ്‍കുട്ടിയെ പിന്നീട് പ്രദേശവാസികളാണ് ആശുപത്രിയിലെത്തിച്ചത്. പെണ്‍കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും വ്യാഴാഴ്ച രാവിലെ ബോധം വീണ്ടെടുത്തതായും പോലീസ് പറഞ്ഞു.

സംഭവത്തില്‍ പെണ്‍കുട്ടിയുടെ സുഹൃത്ത് അടക്കം ഒമ്പതുപേർക്കെതിരെ കേസെടുത്തതായി ജില്ലാ പോലീസ് സൂപ്രണ്ട് വൈ.എസ്. രമേശ് പറഞ്ഞു. പ്രതികള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണെന്നും ആശുപത്രിയില്‍ കഴിയുന്ന പെണ്‍കുട്ടിയില്‍നിന്ന് മൊഴി രേഖപ്പെടുത്തിയതായും അദ്ദേഹം അറിയിച്ചു. പ്രതികളായ ബാക്കി എട്ടുപേരെയും താന്‍ ഇതിന് മുമ്പ് കണ്ടിട്ടില്ലെന്നാണ് പെണ്‍കുട്ടിയുടെ മൊഴി.

Summary: 16 year old girl molested by friend and eight others in Ranchi

About kvartha desk

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal