» » » » » » » » » » » » കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം തിരിച്ചറിഞ്ഞു; ആത്മഹത്യയാകാമെന്ന് പൊലീസ്

തൃശ്ശൂര്‍: (www.kvartha.com 15.02.2020) കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം തിരിച്ചറിഞ്ഞു. തൃശൂര്‍ വടക്കാഞ്ചേരിയില്‍ ആളൊഴിഞ്ഞ പറമ്പില്‍ കണ്ടെത്തിയ മൃതദേഹം ഒറ്റപ്പാലം സ്വദേശി കുഞ്ഞുലക്ഷ്മിയുടേതാണെന്ന് കണ്ടെത്തി. ഇവരെ കൊന്ന് കത്തിച്ചതല്ലെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. അതേസമയം ആത്മഹത്യയാകാം എന്നാണ് പൊലീസ് നല്‍കുന്ന സൂചന.

കുഞ്ഞുലക്ഷ്മിയെ കഴിഞ്ഞ മാസം എട്ടാം തീയതി മുതല്‍ കാണാതായതിനെ തുടര്‍ന്ന് ഒമ്പതാം തീയതി ബന്ധുക്കള്‍ ഒറ്റപ്പാലം പൊലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ഊര്‍ജിതമായി നടന്നുവരുന്നതിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്. ചെറിയ തോതില്‍ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന കുഞ്ഞുലക്ഷ്മി കുറാഞ്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയിരുന്നു. കഴിഞ്ഞ ഓഗസ്റ്റില്‍ രണ്ടാഴ്ച്ച കിടത്തി ചികിത്സക്ക് വിധേയയാവുകയും ചെയ്തിരുന്നു.

 Thrissur, News, Kerala, Police, Suicide, Dead Body, Found Dead, Report, Enquiry, Missing, Woman's body identified

ഇതിനിടയിലാണ് കഴിഞ്ഞ ദിവസം കുഞ്ഞുലക്ഷ്മിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. കൊലപാതകമാണെന്നായിരുന്നു പൊലീസിന്റെ ആദ്യ നിഗമനം. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കൊലപാതക സൂചനയില്ല. കൊന്ന് കത്തിച്ചതല്ലെന്നാണ് റിപ്പോര്‍ട്ട്. ശരീരത്തില്‍ പരുക്കുകളൊന്നും ഉണ്ടായിരുന്നില്ല. കുഞ്ഞുലക്ഷ്മിയുടെ മരണം ആത്മഹത്യയാകാം എന്ന സൂചന ബന്ധുക്കള്‍ അംഗീകരിക്കുന്നില്ല. മരണത്തില്‍ ദുരൂഹതയുണ്ടെന്നും സമഗ്ര അന്വേഷണം വേണമെന്നുമാണ് ബന്ധുക്കളുടെ ആവശ്യം.

Related News: സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി; പൊലീസ് അന്വേഷണം ആരംഭിച്ചു

Keywords: Thrissur, News, Kerala, Police, Suicide, Dead Body, Found Dead, Report, Enquiry, Missing, Woman's body identified

About Kvartha Omega

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal