Follow KVARTHA on Google news Follow Us!
ad

പട്ടാപ്പകല്‍ നിസ്‌ക്കാര സമയത്ത് വീട്ടമ്മയുടെ വായില്‍ തുണി തിരുകിയശേഷം വെട്ടിപ്പരിക്കേല്‍പിച്ച് 10പവന്‍ സ്വര്‍ണവുമായി കടന്നുകളഞ്ഞു; ബന്ധുവായ യുവതി അറസ്റ്റില്‍

പട്ടാപ്പകല്‍ നിസ്‌ക്കാര സമയത്ത് വീട്ടമ്മയുടെ വായില്‍ തുണി Vadakara, News, Local-News, theft, Police, Arrested, attack, Injured, hospital, Treatment, Kerala,
വടകര: (www.kvartha.com 16.02.2020) പട്ടാപ്പകല്‍ നിസ്‌ക്കാര സമയത്ത് വീട്ടമ്മയുടെ വായില്‍ തുണി തിരുകിയശേഷം വെട്ടിപ്പരിക്കേല്‍പിച്ച് 10പവന്‍ സ്വര്‍ണവുമായി കടന്നുകളഞ്ഞ ബന്ധുവായ യുവതി അറസ്റ്റില്‍. ഓര്‍ക്കാട്ടേരി കാര്‍ത്തികപ്പള്ളിയില്‍ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് നാടിനെ നടുക്കിയ സംഭവം.

കാര്‍ത്തികപ്പള്ളി കാര്‍ഗില്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപം പറമ്പത്ത് മൂസയുടെ ഭാര്യ അലീമയെ (60) വെട്ടിപ്പരിക്കേല്‍പിച്ച കേസിലാണ് സമീപവാസിയും ബന്ധുവുമായ കാര്‍ത്തികപ്പള്ളിയിലെ പട്ടര്‍കണ്ടി സമീറയെ (40) എടച്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്.

Woman arrested for theft, Vadakara, News, Local-News, theft, Police, Arrested, Attack, Injured, Hospital, Treatment, Kerala

നിസ്‌കാര സമയത്ത് അലീമയെ വെട്ടിപ്പരിക്കേല്‍പ്പിച്ച് ആഭരണവുമായി സമീറ സ്ഥലം വിടുകയായിരുന്നു. മരിച്ചെന്നു കരുതിയാണ് സമീറ സ്ഥലംവിട്ടത്. എന്നാല്‍ ബോധം തിരിച്ചുകിട്ടിയ അലീമ വിവരം ഭര്‍ത്താവിനോടും പൊലീസിനോടും പറഞ്ഞതോടെയാണ് സമീറയാണ് അക്രമിയെന്ന് തിരിച്ചറിഞ്ഞത്.

തുടര്‍ന്ന് അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് നായയേയും കൊണ്ട് പൊലീസ് വീട്ടിലെത്തി. മണംപിടിച്ച പൊലീസ് നായ സമീറയുടെ വീട്ടിനടുത്താണ് നിന്നത്. സ്വര്‍ണം വടകരയിലെ ജുവലറിയില്‍ വിറ്റ ശേഷം വൈകിട്ട് ആറുമണിയോടെ കാര്‍ത്തികപ്പള്ളിയിലെ വീട്ടിലേക്കു തിരിച്ചുവരുമ്പോഴാണ് പിടിയിലായത്.

മൂസയും ഭാര്യ അലീമയും മാത്രമുള്ള വീട്ടില്‍ സഹായിയായി സമീറ എത്താറുണ്ട്. വെള്ളിയാഴ്ച ഉച്ചയ്ക്ക് വീട്ടില്‍ നിന്ന് സ്വര്‍ണം കവരുന്നത് കണ്ട അലീമയുമായി പിടിവലിയുണ്ടായി. തുടര്‍ന്നാണ് വെട്ടിപ്പരിക്കേല്‍പ്പിച്ചത്. വായില്‍ തുണി തിരുകിയ നിലയിലായിരുന്നു അലീമ കിടന്നിരുന്നത്.

രണ്ടരമണിയോടെ ഭര്‍ത്താവ് മൂസ വീട്ടില്‍ തിരികെ എത്തിയപ്പോള്‍ കണ്ടത് രക്തത്തില്‍ കുളിച്ച് ബോധമറ്റു കിടക്കുന്ന അലീമയെ ആണ്. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വടകര ടൗണില്‍ നിന്ന് കാര്‍ത്തികപ്പള്ളിയിലെ വീട്ടിലേക്ക് മടങ്ങിയ സമീറ പൊലീസിന്റെ പിടിയിലാവുകയും ചെയ്തു.

സമീറെയുമായി വടകരയിലെ ജുവലറിയില്‍ കഴിഞ്ഞദിവസം പൊലീസ് തെളിവെടുപ്പ് നടത്തി. ഇവിടെ സെമീറ വിറ്റ സ്വര്‍ണം കണ്ടെത്തി. സ്വര്‍ണം വിറ്റ് കിട്ടിയ പണംകൊണ്ട് പയ്യോളിയിലെ ധനകാര്യ സ്ഥാപനത്തില്‍ പണയംവെച്ചിരുന്ന സ്വര്‍ണം ഇവര്‍ തിരിച്ചെടുത്തിരുന്നു. ഇവിടെയും പൊലീസ് തെളിവെടുത്തു.

Keywords: Woman arrested for theft, Vadakara, News, Local-News, theft, Police, Arrested, Attack, Injured, Hospital, Treatment, Kerala.