» » » » » » » » » » വീട്ടുജോലിക്കാരിയെ പീഡിപ്പിച്ചു; ലോഡ്ജ് മുറിയില്‍ കൊണ്ടുപോയി പലര്‍ക്കും കാഴ്ചവച്ചു, വീട്ടുടമയായ യുവതി ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍

എടക്കര: (www.kvartha.com 20.02.2020) വീട്ടുജോലിക്കാരിയെ ശാരീരികമായി പീഡിപ്പിച്ച കേസില്‍ വീട്ടുടമയായ യുവതി ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍. എടക്കര തമ്പുരാന്‍കുന്ന് സരോവരം വീട്ടില്‍ ബിന്‍സ (31), എടക്കര കാക്കപ്പരത എരഞ്ഞിക്കല്‍ ശമീര്‍ (21), ചുള്ളിയോട് പറമ്പില്‍ മുഹമ്മദ് ഷാന്‍ (24) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ജനുവരി 20നാണ് മൂന്നുവയസ്സുള്ള കുട്ടിയെ പരിചരിക്കാനായി യുവതിയെത്തിയത്. പ്രതിമാസം 8000 രൂപ ശമ്പളം നല്‍കാമെന്ന വ്യവസ്ഥയിലായിരുന്നു ജോലി.

തുടര്‍ന്ന് വീട്ടിലെത്തുന്ന പലര്‍ക്കും യുവതിയെ കാഴ്ചവച്ചു. എറണാകുളത്തെ ലോഡ്ജ് മുറിയില്‍ കൊണ്ടുപോയും പലര്‍ക്കും യുവതിയെ കാഴ്ചവെച്ചു. സഹോദരന്റെ കുട്ടിയുടെ ജന്മദിനം പ്രമാണിച്ച് വീട്ടിലെത്തിയപ്പോഴാണ് യുവതി പീഡനത്തിനിരയായ വിവരം അറിയിച്ചത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജറാക്കി.

News, Kerala, Crime, Molestation, Arrest, Arrested, Police, Complaint, woman and two youth arrested for molestation case

Keywords: News, Kerala, Crime, Molestation, Arrest, Arrested, Police, Complaint, woman and two youth arrested for molestation case

About Kvartha Omega

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal