Follow KVARTHA on Google news Follow Us!
ad

എന്താ സുപ്രീം കോടതി അടച്ചുപൂട്ടണോ?; പിഴത്തുക അടക്കാത്ത കേന്ദ്ര ടെലികോം കമ്പനികളോട് പൊട്ടിത്തെറിച്ച് ജസ്റ്റിസ് അരുണ്‍ മിശ്ര

കേന്ദ്ര സര്‍ക്കാറിന് നല്‍കാനുള്ള പിഴത്തുക അടക്കാത്തതില്‍ ക്ഷോഭിച്ച് സുപ്രീം കോടതി. വോഡാഫോണ്‍-ഐഡിയ, ഭാരതി എയര്‍ടെല്‍ അടക്കമുള്ള ടെലികോം News, National, India, New Delhi, Supreme Court of India, Airtel, Idea, Vodafone, What Supreme Court Closure?; justice
ന്യൂഡെല്‍ഹി: (www.kvartha.com 14.02.2020) കേന്ദ്ര സര്‍ക്കാറിന് നല്‍കാനുള്ള പിഴത്തുക അടക്കാത്തതില്‍ ക്ഷോഭിച്ച് സുപ്രീം കോടതി. വോഡാഫോണ്‍-ഐഡിയ, ഭാരതി എയര്‍ടെല്‍ അടക്കമുള്ള ടെലികോം കമ്പനികള്‍ക്കെതിരെയാണ് രൂക്ഷ വിമര്‍ശനം നടത്തിയത്. കോടതിയില്‍ അടുത്ത വാദം കേള്‍ക്കുന്നതിന് മുമ്പ് പിഴത്തുക അടച്ചു തീര്‍ക്കണമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര ഉത്തരവിട്ടു. മാത്രമല്ല, ഇക്കാര്യത്തില്‍ വീഴ്ച വരുത്തിയ ടെലികോം കമ്പനി മേധാവികളോട് വിശദീകരണം നല്‍കാനും സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കോടതിയലക്ഷ്യ നടപടി സ്വീകരിക്കാതിരിക്കാന്‍ വേണ്ടിയാണ് കോടതി ഇത് സംബന്ധിച്ച് ഇവര്‍ക്ക് നോട്ടീസ് അയച്ചത്.

 News, National, India, New Delhi, Supreme Court of India, Airtel, Idea, Vodafone, What Supreme Court Closure?;  justice

ലഭിക്കാനുള്ള പിഴത്തുക പിരിച്ചെടുക്കാത്തത് ഉദ്യോഗസ്ഥ വീഴ്ചയാണെന്നും ഇക്കാര്യം സംബന്ധിച്ച് എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് കേന്ദ്ര സര്‍ക്കാറിനോട് സുപ്രീംകോടതി ചോദിച്ചു. ഈ നാട്ടില്‍ ഒരു നിയമവും നിലനില്‍ക്കുന്നില്ലേ എന്നും എന്ത് അസംബന്ധമാണ് ഇവിടെ നടക്കുന്നതെന്നും സുപ്രീംകോടതി അടച്ചു പൂട്ടണമോ എന്നും കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് ജസ്റ്റിസ് അരുണ്‍ മിശ്ര ചോദിച്ചു.

ഇവിടെ നടക്കുന്നത് പണാധിപത്യമല്ലാതെ മറ്റെന്താണെന്നും കോടതി കേന്ദ്രത്തോട് ആരാഞ്ഞു. ഉത്തരവ് നടപ്പാക്കാത്ത ഉദ്യോഗസ്ഥനെ വിളിച്ചു വരുത്തേണ്ടിവരും. കുറ്റക്കാര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കേണ്ടി വരും. ജസ്റ്റിസ് അരുണ്‍ മിശ്ര വ്യക്തമാക്കി. കേന്ദ്രത്തിന്റെ ഉദ്യോഗസ്ഥന് കോടതി ഉത്തരവ് സ്റ്റേ ചെയ്യാനുള്ള അധികാരമുണ്ടോ എന്നും കോടതി ചോദിച്ചു.

ഭാരതി എയര്‍ടെല്‍, വോഡാഫോണ്‍-ഐഡിയ എന്നിവരെ കൂടാതെ അനില്‍ അംബാനിയുടെ റിലയന്‍സ് കമ്യൂണിക്കേഷന്‍സ്, ടാറ്റാ ടെലിസര്‍വീസസ് എന്നിവറം പിഴത്തുകയില്‍ ഇളവ് നല്‍കണമെന്ന് അപേക്ഷിച്ചുകൊണ്ട് സുപ്രീംകോടതിയെ സമീപിച്ചത്.

എയര്‍ടെല്‍ 21,682.13 കോടിയും വോഡാഫോണ്‍ 19,823.71 കോടിയും റിലയന്‍സ് കമ്യൂണിക്കേഷന്‍സ് 16,456.47 കോടിയും ബി.എസ്.എന്‍.എല്‍ 2,098.72 കോടിയും എം.ടി.എന്‍.എല്‍ 2,537.48 കോടിയുമാണ് പിഴയായി അടയ്ക്കാനുള്ളത്. പിഴത്തുകയായ 1.5 ലക്ഷം കോടി രൂപ ടെലികോം കമ്പനികള്‍ അടക്കണമെന്ന് കഴിഞ്ഞ ഒക്ടോബര്‍ 24ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ജനുവരി 23 ആണ് പിഴത്തുക ഒടുക്കാനായി കോടതി നിര്‍ദ്ദേശിച്ച അവസാന തീയതി.

Keywords: News, National, India, New Delhi, Supreme Court of India, Airtel, Idea, Vodafone, What Supreme Court Closure?;  justice