Follow KVARTHA on Google news Follow Us!
ad

സഖാവ് ഒരു കാര്യം പറഞ്ഞാല്‍ പിന്നെ ഗവര്‍ണറല്ല രാജ്യത്തിന്റെ പ്രധാനമന്ത്രി വരെ അത് ഏറ്റ് പറഞ്ഞേ പറ്റൂ: വി ടി ബല്‍റാം

സഖാവ് ഒരു കാര്യം പറഞ്ഞാല്‍ പിന്നെ ഗവര്‍ണറല്ല രാജ്യത്തിന്റെ പ്രധാനമന്ത്രി Kerala, News, Chief Minister, Pinarayi vijayan, Narendra Modi, V.T Balram, Congress, MLA, V T Balram against CM Pinarayi Vijayan.

പാലക്കാട്: (www.kvartha.com 07.02.2020) സഖാവ് ഒരു കാര്യം പറഞ്ഞാല്‍ പിന്നെ ഗവര്‍ണറല്ല രാജ്യത്തിന്റെ പ്രധാനമന്ത്രി വരെ അത് ഏറ്റ് പറഞ്ഞേ പറ്റൂ പരാമര്‍ശവുമായി വി ടി ബല്‍റാം. പിണറായി സഖാവ് ഉയിര്‍ എന്ന തലക്കെട്ടിലുള്ള കുറിപ്പിലാണ് ബല്‍റാമിന്റെ വിമര്‍ശനം. പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരങ്ങളെ പ്രതിരോധിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പ്രസ്താവന പ്രധാനമന്ത്രി നരേന്ദ്രമോദി ആയുധമാക്കിയതില്‍  പരിഹസിച്ചാണ് ബല്‍റാം ഫെയ്‌സ് ബുക്കില്‍ കുറിപ്പെഴുതിയത്.


വ്യാഴായ്ച്ച നയപ്രഖ്യാപനത്തിന് മേലുള്ള ചര്‍ച്ചയ്ക്ക് മറുപടി പറയവെ പ്രധാനമന്ത്രി മോദി പിണറായിയുടെ ചില തീവ്രവാദ സംഘടനകള്‍ കേരളത്തിലെ സമരങ്ങളില്‍ നുഴഞ്ഞു കയറുന്നുവെന്ന പ്രസ്താവന ചൂണ്ടികാട്ടി രംഗത്തെത്തിയിരുന്നു. കേരളത്തില്‍ അനുവദിക്കാത്ത സമരങ്ങള്‍ ഇനി ദില്ലിയില്‍ അനുവദിക്കണമെന്ന് വാശി പിടിക്കുന്നതെന്തിനെന്നും മോദി ചോദിച്ചിരുന്നു.

Keywords: Kerala, News, Chief Minister, Pinarayi vijayan, Narendra Modi, V.T Balram, Congress, MLA, V T Balram against CM Pinarayi Vijayan.