» » » » » » » » » » » കണ്ണുതട്ടാതിരിക്കാന്‍ കഴുത്തില്‍ കെട്ടിയ ചരടില്‍ കുരുങ്ങി പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

ലഖ്നൗ: (www.kvartha.com 07.02.2020) കണ്ണുതട്ടാതിരിക്കാന്‍ കഴുത്തില്‍ കെട്ടിയ ചരടില്‍ കുരുങ്ങി പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ ശാംലിയില്‍ വ്യാഴാഴ്ചയാണ് ദാരുണമായ സംഭവം നടന്നത്. വിശ്വാസത്തിന്റെ ഭാഗമായി കഴുത്തില്‍ കെട്ടിയ ചരട് മുറുകി ഒരു വയസ്സുള്ള ആണ്‍കുട്ടിയാണ് മരിച്ചത്.

ബേബി കാരിയറില്‍ ഇരുന്ന് ഉറങ്ങുകയായിരുന്ന കുട്ടി താഴെ വീണപ്പോള്‍ കഴുത്തില്‍ കെട്ടിയിരുന്ന ചരട് ബേബി കാരിയറില്‍ കുടുങ്ങുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ കുട്ടിയുടെ മാതാപിതാക്കള്‍ വീടിന്റെ ടെറസിലായിരുന്നു.

UP Baby Accidentally Hangs From Thread Tied Around Neck For Good Luck, Child, Parents, News, Local-News, Dead, Dead Body, Hospital, Report, National

മാതാപിതാക്കള്‍ ടെറസില്‍ നിന്ന് താഴേക്ക് വന്നപ്പോള്‍ കണ്ട കാഴ്ച കഴുത്തില്‍ ചരട് കുരുങ്ങി താഴേക്ക് വീണ കുട്ടിയെയാണ്. ചരട് കഴുത്തില്‍ മുറുകിയിരുന്നു. ഉടന്‍ തന്നെ മാതാപിതാക്കള്‍ കുഞ്ഞുമായി ആശുപത്രിയില്‍ എത്തിയെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.

കുട്ടിയുടെ പിതാവ് ഒരു കൂലിപ്പണിക്കാരനാണ്. ഉറങ്ങിക്കൊണ്ടിരുന്ന കുഞ്ഞ് എങ്ങനെയാണ് താഴെ വീണതെന്നും കയര്‍ കഴുത്തില്‍ കുരുങ്ങിയതെന്ന് അറിയില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

കണ്ണുതട്ടാതിരിക്കാന്‍ കുട്ടികളുടെ കഴുത്തില്‍ കറുത്ത ചരട് കെട്ടുന്നത് ഉത്തര്‍പ്രദേശിലെ വിശ്വാസങ്ങളുടെ ഭാഗമാണ്. കഴിഞ്ഞ വര്‍ഷവും ശാംലിയില്‍ സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Keywords: UP Baby Accidentally Hangs From Thread Tied Around Neck For Good Luck, Child, Parents, News, Local-News, Dead, Dead Body, Hospital, Report, National.

About kvartha pre

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal