Follow KVARTHA on Google news Follow Us!
ad

യു എ ഇയില്‍ കൊറോണ ബാധിതരുടെ എണ്ണം 21 ആയി, നഴ്‌സറികള്‍ അടച്ചിട്ടു, നിരവധി പേര്‍ നിരീക്ഷണത്തില്‍, ആശങ്കപ്പെടാനില്ലെന്നും മുന്‍കരുതലുകളെടുക്കണമെന്നും ആരോഗ്യ വകുപ്പ്

യു എ ഇയില്‍ കൊറോണ ബാധിതരുടെ എണ്ണം 21ലേക്ക് കടന്നു. ഏറ്റവും ഒടുവിലായി രണ്ട് ഇറ്റാലിയന്‍ പൗരന്‍മാര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. Abu Dhabi, UAE, Minister, World, Gulf, Corona Virus, Minister, UAE’s coronavirus count up to 21, five recovered, nurseries closed
അബുദാബി: (www.kvartha.com 29.02.2020) യു എ ഇയില്‍ കൊറോണ ബാധിതരുടെ എണ്ണം 21ലേക്ക് കടന്നു. ഏറ്റവും ഒടുവിലായി രണ്ട് ഇറ്റാലിയന്‍ പൗരന്‍മാര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. ഇതിനകം അഞ്ചുപേര്‍ വൈറസ് ബാധയെ തരണം ചെയ്തു. കഴിഞ്ഞ ദിവസം നടന്ന സൈക്ലിങ് ടൂറില്‍ പങ്കെടുക്കാനെത്തിയ രണ്ട് ഇറ്റാലിയന്‍ പൗരന്‍മാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതോടെ ഇവര്‍ താമസിച്ച രണ്ട് ഹോട്ടലുകളിലെ താമസക്കാരെ നിരീക്ഷണത്തില്‍ ഏര്‍പെടുത്തിയിരുന്നു.


ഇപ്പോള്‍ കൊറോണ സ്ഥിരീകരിച്ച ഇറ്റാലിയന്‍ പൗരന്മാരോട് ഇടപഴകിയ 612 പേരെയാണ് നിരീക്ഷണത്തില്‍ ഏര്‍പെടുത്തയത്. ഇവരില്‍ 450 പേര്‍ക്കും കൊറോണ വൈറസ് ബാധിച്ചിട്ടില്ലെന്ന് പരിശോധന ഫലം പുറത്തുവന്നതോടെ വ്യക്തമായി. ബാക്കി 162 പേരുടെയും പരിശോധന ഫലം ഉടന്‍ പുറത്തുവരുമെന്ന് പ്രതീക്ഷിക്കുന്നതായി ആരോഗ്യ മന്ത്രി അബ്ദുര്‍ റഹ്മാന്‍ ബിന്‍ മുഹമ്മദ് അല്‍ ഉവൈസ് വ്യക്തമാക്കി. ഓരോ ചൈനീസ് പൗരനും, ബഹ്‌റൈന്‍ പൗരനും ഏറ്റവും ഒടുവിലായി കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്.

2020 യു എ ഇ സൈക്ലിങ് ടൂറില്‍ പങ്കെടുത്ത വിവിധ സ്‌കൂളുകളില്‍ നിന്നുള്ള 181 പേരെ പരിശോധനകള്‍ക്ക് ശേഷം വീടുകളിലേക്ക് അയച്ചു. ഇവരോട് മുന്‍കരുതലെടുക്കാന്‍ നിര്‍ദേശം നല്‍കിയതായി വിദ്യാഭ്യാസ മന്ത്രി ഹുസൈന്‍ അല്‍ ഹമ്മദി വ്യക്തമാക്കി. മാര്‍ച്ച് ഒന്നു മുതല്‍ 14 ദിവസത്തേക്ക് രാജ്യത്തെ മുഴുവന്‍ നഴ്‌സറികളും അടച്ചിടാന്‍ നിര്‍ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു.


Keywords: Abu Dhabi, UAE, Minister, World, Gulf, Corona Virus, Minister, UAE’s coronavirus count up to 21, five recovered, nurseries closed.