സുഹൃത്തുക്കളായ രണ്ട് പെണ്‍കുട്ടികളെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി; മൃതദേഹത്തിനരികില്‍ നിന്നും ആത്മഹത്യാ കുറിപ്പും കണ്ടെത്തി

ഹൈദരാബാദ്: (www.kvartha.com 08.02.2020) സുഹൃത്തുക്കളായ രണ്ട് പെണ്‍കുട്ടികളെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. ഹൈദരാബാദിലെ ഹയാത്ത് നഗര്‍ സ്വദേശികളായ മമത(20), ഗൗതമി(20) എന്നിവരാണ് മരിച്ചത്.

ഹയാത്ത് നഗര്‍ രാഘവേന്ദ്ര കോളനിയിലെ മമതയുടെ വീട്ടിലെ കിടപ്പുമുറിയില്‍ വെള്ളിയാഴ്ച വൈകുന്നേരമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിയനിലയിലായിരുന്നു മൃതദേഹങ്ങള്‍. ഒരേ ഫാനില്‍ തന്നെ തന്നെയാണ് രണ്ടുപേരുടേയും മൃതദേഹങ്ങള്‍ തൂങ്ങിയനിലയില്‍ കണ്ടെത്തിയത്.

Two young women commit suicide in Hyderabad, Hyderabad, News, Local-News, Hang Self, Police, Dead Body, Letter, Parents, Friends, National

സംഭവസമയത്ത് മമതയുടെ മാതാപിതാക്കള്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല. ഇരുവരും ബുധനാഴ്ച മെഹബൂബ് നഗറില്‍ ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു. വെള്ളിയാഴ്ച രാവിലെ നാലുമണിയോടെ ഇരുവരും മരിച്ചിരിക്കാമെന്ന് പൊലീസ് പറയുന്നു. വെള്ളിയാഴ്ച വൈകുന്നേരം മമതയുടെ മാതാപിതാക്കള്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

വാതിലില്‍ മുട്ടിയിട്ടും തുറക്കാത്തതിനെ തുടര്‍ന്ന് പൊളിച്ച് അകത്തുകടന്നപ്പോഴാണ് ഇരുവരുടേയും മൃതദേഹങ്ങള്‍ കാണപ്പെട്ടത്. പിന്നീട് പൊലീസിനെ വിളിച്ചുവരുത്തുകയായിരുന്നു. ബെഡിലായിരുന്നു ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയത്. ഇത് പെണ്‍കുട്ടികള്‍ തന്നെ എഴുതിയാതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

മാതാപിതാക്കള്‍ക്ക് ഒരു ഭാരമാകാന്‍ ആഗ്രഹിക്കുന്നില്ലെന്നും ജീവിതം മടുത്തുവെന്നുമാണ് ആത്മഹത്യാ കുറിപ്പില്‍ പറഞ്ഞിരിക്കുന്നത്. സംഭവത്തില്‍ ഹയാത്ത് നഗര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മരണത്തില്‍ ബന്ധുക്കള്‍ക്ക് സംശയമൊന്നും ഇല്ലെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം ഒസ്മാനിയ ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനായി കൊണ്ടുപോയി.

നേരത്തെ ശ്രീനിവാസ കോളനിയിലായിരുന്നു മമതയും കുടുംബവും താമസിച്ചിരുന്നത്. ഗൗതമിയും ഇതിനടുത്ത് തന്നെയായിരുന്നു താമസം. പിന്നീട് മമതയുടെ കുടുംബം രാഘവേന്ദ്ര കോളനിയിലേക്ക് താമസം മാറുകയായിരുന്നു. ഒരു സ്‌കൂളിലെ ജീവനക്കാരിയായിരുന്നു മമത. ഗൗതമിക്ക് ജോലിയൊന്നും ലഭിച്ചിരുന്നില്ല. മമതയെ കാണാന്‍ എത്തിയതായിരുന്നു ഗൗതമി. ഇരുവരും മണിക്കൂറുകളോളം ഒരുമിച്ച് ചെലവഴിക്കുകയും ചെയ്തു.

Keywords: Two young women commit suicide in Hyderabad, Hyderabad, News, Local-News, Hang Self, Police, Dead Body, Letter, Parents, Friends, National.
Previous Post Next Post