Follow KVARTHA on Google news Follow Us!
ad

ഇന്ത്യന്‍ സന്ദര്‍ശനത്തിന് മുന്നോടിയായി തന്നെ ബാഹുബലിയായി ചിത്രീകരിച്ചുള്ള വിഡിയോ റീ ട്വീറ്റ് ചെയ്ത് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്; പങ്കുവെച്ചിരിക്കുന്നത് യുദ്ധം ജയിച്ചെത്തുന്ന ജിയോ രെ ബാഹുബലി ഗാനരംഗത്തിന്റെ മോര്‍ഫ് ചെയ്ത വിഡിയോ; ദേവസേനയായി മെലനിയയും; ഷെയര്‍ ചെയ്തിരിക്കുന്നത് ഇന്ത്യയിലെ സുഹൃത്തുക്കളെ കാണാനായി കാത്തിരിക്കുന്നു എന്ന കുറിപ്പോടെ

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനNew Delhi, News, President, Donald-Trump, Video, Social Network, Visit, Social Network, National, Humor,
ന്യൂഡെല്‍ഹി: (www.kvartha.com 23.02.2020) അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ ട്രോളുകളുമായി രംഗത്തെത്തി ട്രോളന്മാര്‍. ഇത് സംബന്ധിച്ച് നിരവധി ട്രോളുകളും വീഡിയോയുമായി സോഷ്യല്‍ മീഡിയ സജീവമാകുകയാണ്.

അമേരിക്കന്‍ പ്രസിഡന്റിനെ ബാഹുബലിയായി ചിത്രീകരിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിക്കുന്നത്. രസകരമായ മറ്റൊരു സംഗതി , ഈ വീഡിയോ അമേരിക്കന്‍ പ്രസിഡന്റ് തന്നെ തന്റെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ റീട്വീറ്റ് ചെയ്തിട്ടുണ്ട് എന്നതാണ്.

Trump becomes Baahubali ahead of India visit, says looking forward to trip: Watch video, New Delhi, News, President, Donald-Trump, Video, Social Network, Visit, Social Network, National, Humor

രണ്ട് ദിവസത്തെ ഇന്ത്യന്‍ സന്ദര്‍ശനത്തിന് മുന്നോടിയായി തന്നെ ബാഹുബലിയായി ചിത്രീകരിച്ചുള്ള ആരാധകരുടെ വിഡിയോ ആണ് ട്രംപ് റീ ട്വീറ്റ് ചെയ്തത്. ബാഹുബലിയിലെ യുദ്ധം ജയിച്ചെത്തുന്ന ജിയോ രെ ബാഹുബലി ഗാനരംഗത്തിന്റെ മോര്‍ഫ് ചെയ്ത വിഡിയോയാണ് ട്രംപ് പങ്കുവച്ചിരിക്കുന്നത്.

Trump becomes Baahubali ahead of India visit, says looking forward to trip: Watch video, New Delhi, News, President, Donald-Trump, Video, Social Network, Visit, Social Network, National, Humor

ഇതില്‍ ബാഹുബലിക്ക് പകരം ട്രംപിന്റെ മുഖമാണ് ചേര്‍ത്തിരിക്കുന്നത്. ഇന്ത്യയിലെ സുഹൃത്തുക്കളെ കാണാനായി കാത്തിരിക്കുന്നു എന്ന കുറിപ്പോടെയാണ് ട്രംപ് വിഡിയോ ഷെയര്‍ ചെയ്തത്.

ബാഹുബലിയായി തിരശീലയിലെത്തിയ നടന്‍ പ്രഭാസിന്റെ മുഖത്തേക്ക് ട്രംപിന്റെ മുഖം വെട്ടി ചേര്‍ത്തുകൊണ്ട് 'സോള്‍' എന്നയാള്‍ എഡിറ്റ് ചെയ്ത വീഡിയോ ആണ് ട്രംപ് പങ്കുവെച്ചിരിക്കുന്നത്. വീഡിയോയില്‍ ദേവസേനയായി മെലനിയ ട്രംപും പ്രത്യക്ഷപ്പെടുന്നുണ്ട്. ഇതോടൊപ്പം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കാണാം.

Trump becomes Baahubali ahead of India visit, says looking forward to trip: Watch video, New Delhi, News, President, Donald-Trump, Video, Social Network, Visit, Social Network, National, Humor

അമേരിക്കന്‍ പ്രസിഡന്റിന്റെ വരവ് ആഘോഷമാകുന്നതിന് വേണ്ടിയാണ് താന്‍ ഈ വീഡിയോ എഡിറ്റ് ചെയ്തതെന്നും തന്റെ 'വക്രീകരിക്കപ്പെട്ട' മനസ് ഈ രീതിയിലാണ് ട്രംപിന്റെ വരവിനെ കാണുന്നതെന്നും 'സോള്‍' പറയുന്നു. ഇതോടൊപ്പം 'ഇന്ത്യയും അമേരിക്കയും ഐക്യപ്പെട്ടു' എന്ന വാചകവും വീഡിയോ പങ്കുവച്ചുകൊണ്ട് ഇയാള്‍ ട്വിറ്ററില്‍ കുറിച്ചിരുന്നു.

ട്രംപ് യുദ്ധത്തിനിറങ്ങുന്നതും എതിരാളികളെയൊന്നാകെ വെട്ടിവീഴ്ത്തുന്നതും വിഡിയോയില്‍ കാണാം. ബാഹുബലിയുടെ പത്നി ദേവസേനയായി ട്രംപിന്റെ ഭാര്യ മെലാനിയയും ഇതില്‍ കാണാം.

പ്രഥമ വനിത മെലാനിയയ്‌ക്കൊപ്പം രഥത്തില്‍ കയറുന്ന ഹ്രസ്വ ആനിമേറ്റഡ് ക്ലിപ്പില്‍ ട്രംപ് ഒരു മികച്ച രക്ഷകനായാണ് പ്രത്യക്ഷപ്പെടുന്നത്. ട്രംപ് തന്റെ മകന്‍ ഡൊണാള്‍ഡ് ജൂനിയറിനെയും മകള്‍ ഇവാങ്കയെയും കുതിരപ്പുറത്ത് കയറ്റുന്നതായും കാണാം.

ട്രംപിന്റെ മക്കളായ ഇവാങ്കയും ട്രംപ് ജൂനിയറും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമെല്ലാം 'ബാഹുബലി'യിലെ മുഖ്യതാരങ്ങളാണ്. #bahubali എന്നതാണ് ഇന്നത്തെ ട്വിറ്റര്‍ ട്രന്റിങ്ങില്‍ ഒന്നാമത്. ഞായറാഴ്ച പുലര്‍ച്ചെ പോസ്റ്റ് ചെയ്ത വിഡിയോ ഇതിനകം തന്നെ 18 ലക്ഷം പേര്‍ കണ്ടുകഴിഞ്ഞു.

Keywords: Trump becomes Baahubali ahead of India visit, says looking forward to trip: Watch video, New Delhi, News, President, Donald-Trump, Video, Social Network, Visit, Social Network, National, Humor.