Follow KVARTHA on Google news Follow Us!
ad

ശരണ്യ കുറ്റം സമ്മതിച്ചത് 15 മണിക്കൂര്‍ ചോദ്യം ചെയ്യലിന് ശേഷം; കാമുകനും കുടുങ്ങി

സ്വന്തം കുഞ്ഞിനെ കൊന്ന ശരണ്യയെ പൊലീസ് കുടുക്കിയത് ശാസ്ത്രീയKannur, News, Local-News, Trending, Killed, Crime, Criminal Case, Police, Arrested, Mother, Kerala,
കണ്ണൂര്‍: (www.kvartha.com 19.02.2020) സ്വന്തം കുഞ്ഞിനെ കൊന്ന ശരണ്യയെ പൊലീസ് കുടുക്കിയത് ശാസ്ത്രീയമായ ചോദ്യം ചെയ്യലിന് ശേഷം.15 മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന മാരത്തോണ്‍ ചോദ്യം ചെയ്യലാണ് പൊലീസ് ശരണ്യയ്ക്കും ഭര്‍ത്താവ് പ്രണവിനുമെതിരെ നടത്തിയത്. ഇരുവരുടെയും മൊഴികളിലുള്ള വൈരുധ്യവും ദാമ്പത്യ പ്രശ്‌നങ്ങളും പല ഘട്ടത്തിലും പൊലീസിനെ കുഴക്കി.

കുഞ്ഞിന്റെ മൃതദേഹം കണ്ടപ്പോള്‍ ശരണ്യ നിര്‍വികാരമായി നിന്നതും ഇവരുടെ ശരീരത്തില്‍ നിന്നും മണല്‍ത്തരികള്‍ ലഭിച്ചതുമാണ് പ്രതിയിലേക്ക് എത്താന്‍ പൊലീസിനെ സഹായിച്ചത്. ഒടുവില്‍ ശരണ്യ സമ്മതിച്ചു. സ്വന്തം കുഞ്ഞിനെ അരുംകൊല നടത്തിയത് കാമുകനൊപ്പം പുതു ജീവിതം നയിക്കാനാണെന്ന്.

Toddler's Body Found Among Rocks near Thayyil Beach in Kannur, Mother Held, Kannur, News, Local-News, Trending, Killed, Crime, Criminal Case, Police, Arrested, Mother, Kerala

കണ്ണൂര്‍ സിറ്റി തയ്യിലില്‍ ഒന്നരവയസുകാരനെ കൊലപ്പെടുത്തിയത് അമ്മ തന്നെയാണെന്ന് വിശ്വസിക്കാന്‍ നാട്ടുകാര്‍ക്ക് ഇപ്പോഴും കഴിഞ്ഞിട്ടില്ല. സിറ്റി തയ്യിലെ കൊടുവള്ളി ഹൗസില്‍ ശരണ്യയാണ് ക്രൂരകൃത്യം നടത്തിയത്. കൊലയ്ക്ക് പിന്നില്‍ വാട്‌സ് ആപ്പ് പ്രണയമാണെന്നാണ് പൊലീസ് പറയുന്നത്. കിടന്നുറങ്ങുകയായിരുന്ന കുഞ്ഞിനെ ശരണ്യ പുലര്‍ച്ചെ കടലിലെറിയുകയായിരുന്നുവെന്ന് തെളിഞ്ഞതായി സിറ്റി പൊലീസ് പറഞ്ഞു.

തിങ്കളാഴ്ച പകല്‍ പതിനൊന്നുമണിയോടെയാണ് സിറ്റി തയ്യിലെ കൊടുവള്ളി ഹൗസില്‍ ശരണ്യയുടെയും ഏച്ചൂര്‍ സ്വദേശി പ്രണവിന്റെയും മകന്‍ ഒന്നരവയസുകാരന്‍ വിയാനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. രാവിലെ കുട്ടിയെ കാണാനില്ലെന്ന് പ്രണവ് സിറ്റി പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസും നാട്ടുകാരും നടത്തിയ തെരച്ചിലിലാണ് കരിങ്കല്‍ഭിത്തിയില്‍ കുടുങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.

മാതാപിതാക്കളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പൊലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്തിരുന്നു. ചോദ്യം ചെയ്യലില്‍ പരസ്പരം കുറ്റപ്പെടുത്തുകയായിരുന്നു ഇരുവരും. വിശദമായ ചോദ്യം ചെയ്യലിനൊടുവിലാണ് ശരണ്യ കുറ്റം സമ്മതിച്ചത്. ശരണ്യയുടെ വീട്ടില്‍നിന്നും അമ്പതുമീറ്റര്‍ അകലെയുള്ള കടല്‍ ഭിത്തിയിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടത്.

കിടന്നുറങ്ങുകയായിരുന്ന വിയാനെ പുലര്‍ച്ചെ 2.45ന് എടുത്തുകൊണ്ടുപോയി കടലിലെറിയുകയായിരുന്നു. തലക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. പ്രണവും ശരണ്യയും തമ്മില്‍ ഏറെക്കാലമായി സ്വരച്ചേര്‍ച്ചയില്ലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

പ്രണവിനെ ഉപേക്ഷിച്ച് വാരം സ്വദേശിയായ യുവാവിന്റെ കൂടെ ജിവിക്കാന്‍ ശരണ്യ തീരുമാനിച്ചിരുന്നു. ഇതിനുവേണ്ടിയാണ് കുഞ്ഞിനെ കൊന്നതെന്നും ശരണ്യ ഒടുവില്‍ പൊലീസിന്റെ ചോദ്യം ചെയ്യലില്‍ സമ്മതിക്കുകയായിരുന്നു.

Keywords: Toddler's Body Found Among Rocks near Thayyil Beach in Kannur, Mother Held, Kannur, News, Local-News, Trending, Killed, Crime, Criminal Case, Police, Arrested, Mother, Kerala.