Follow KVARTHA on Google news Follow Us!
ad

ഇതാണ് ഭാരതം! മനുഷ്യനന്മയ്ക്ക് ജാതിയും മതവുമില്ല; അബ്ദുല്ലയും ഖദീജയും കൈകോര്‍ത്തപ്പോള്‍ രാജശ്രീക്ക് ജീവിതമായി

കാക്കമാര്‍ കൊത്തിക്കൊണ്ട് പോകുമെന്ന് ഭയന്ന് സിന്ദൂരം തേപ്പിക്കുന്ന കാലത്ത് മനുഷ്യന്റെ നന്മയ്ക്ക് മതവും ജാതിയും ദേശവുമില്ലെന്ന് തെളിയിക്കുന്ന ഒരു അപൂര്‍വ്വ കഥ ഇതാ. News, Kerala, kanhangad, Marriage, Religion, Temple, This is India! Humanity has no caste or religion
കാഞ്ഞങ്ങാട്: (www.kvartha.com 17.02.2020) കാക്കമാര്‍ കൊത്തിക്കൊണ്ട് പോകുമെന്ന് ഭയന്ന് സിന്ദൂരം തേപ്പിക്കുന്ന കാലത്ത് മനുഷ്യന്റെ നന്മയ്ക്ക് മതവും ജാതിയും ദേശവുമില്ലെന്ന് തെളിയിക്കുന്ന ഒരു അപൂര്‍വ്വ കഥ ഇതാ. വളര്‍ത്തുപുത്രിയുടെ വിവാഹം നടത്തി കൊടുത്ത് മാതൃകയായിരിക്കുകയാണ് ഈ ദമ്പതികള്‍. ഞായറാഴ്ച്ച മാന്യോട്ട് ദേവാലയ ഓഡിറ്റോറിയത്തില്‍ വിവാഹിതയായ തമിഴ്നാട് കോയമ്പത്തൂര്‍ സ്വദേശിനി രാജശ്രീയുടെ വിവാഹം നടത്തിക്കൊടുത്തത് മേല്‍പറമ്പ് കൈനോത്തെ അബ്ദുള്ളയും ഭാര്യ ഖദീജയും ചേര്‍ന്നാണ്.

News, Kerala, kanhangad, Marriage, Religion, Temple, This is India! Humanity has no caste or religion

മേല്‍പ്പറമ്പ് കൈനോത്ത് വാടക വീട്ടില്‍ താമസിക്കുന്നത്തിനിടയില്‍ രാജശ്രീയുടെ മാതാവ് മരണപ്പെട്ടു. ഇതിന് ശേഷം പിതാവ് വീട്ടില്‍ വരാതെയായി. തനിച്ചായ രാജശ്രീയുടെ സംരക്ഷണം അബ്ദുള്ള ഏറ്റെടുത്തു. പത്താമത്തെ വയസില്‍ മാതാപിതാക്കള്‍ നഷ്ടമായ രാജശ്രീയെ അബ്ദുല്ലയും ഖദീജയുമാണ് വളര്‍ത്തി വലുതാക്കിയത്.

News, Kerala, kanhangad, Marriage, Religion, Temple, This is India! Humanity has no caste or religion

പന്ത്രണ്ട് വര്‍ഷമായി രാജശ്രീയുടെ ഉപ്പയും ഉമ്മയും ഇവരാണ്. കാഞ്ഞങ്ങാട് പുതിയകോട്ടയിലെ ബാലചന്ദ്രന്റെയും ജെ ജയന്തിയുടെ മകന്‍ വിഷ്ണുപ്രസാദ് ആണ് രാജശ്രീക്ക് താലി ചാര്‍ത്തിയത്. മാന്യോട്ട് ദേവാലയത്തില്‍ വിഭവസമൃദ്ധമായ സത്കാരവും ഒരുക്കിയിരുന്നു. ജാതിമത ഭേദമന്യേ നൂറുക്കണക്കിന് ആള്‍ക്കാര്‍ വിവാഹത്തില്‍ പങ്കെടുത്തു.

News, Kerala, kanhangad, Marriage, Religion, Temple, This is India! Humanity has no caste or religion

News, Kerala, kanhangad, Marriage, Religion, Temple, This is India! Humanity has no caste or religion

Keywords: News, Kerala, kanhangad, Marriage, Religion, Temple, This is India! Humanity has no caste or religion