» » » » » » തൈപൂയകാരന്‍ സുബ്രഹ്മണ്യ സ്വാമിയുടെ ആറു മുഖങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന ആറു പ്രധാന ക്ഷേത്രങ്ങള്‍

തമിഴ്‌നാട്: (www.kvartha.com 08.02.2020) സുബ്രഹ്മണ്യന്റെ ആറു മുഖങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന ആറു പ്രധാന ക്ഷേത്രങ്ങള്‍ തമിഴ്നാട്ടിലുണ്ട്. പഴനി, തിരുപ്പരംകുന്‍ഡ്രം, തിരിച്ചന്തൂര്‍, സ്വാമിമല, തിരുത്തനി, അഴകര്‍ മല എന്നിവയാണവ. അഗസ്ത്യമുനിയുടെ ശിഷ്യനായ ഭോഗര്‍ ആണ് പഴനിയില്‍ പ്രതിഷ്ഠ നടത്തിയത്.

News, Tamilnadu, Temple, Thaipooyam, The six major temples represent the six faces of the Subramanya Swamy

കേരളത്തിലെ പ്രധാനപ്പെട്ട സുബ്രഹ്മണ്യ ക്ഷേത്രങ്ങള്‍ ഹരിപ്പാട്, പയ്യന്നൂര്‍, പെരുന്ന, പെരളശ്ശേരി, ഉദയനാപുരം, കിടങ്ങൂര്‍, ഇടപ്പഴനി, പെരിശ്ശേരി, ചെറിയനാട്, ഉള്ളൂര്‍, എടക്കാട്, കല്ലാര്‍, ഉമയനല്ലൂര്‍, കുന്നുംപാര്‍ തുടങ്ങിയവയാണ്. ഹരിപ്പാട്ട് ആറടി ഉയരമുള്ള നാലു കൈയുള്ള ശിലാവിഗ്രഹമാണ് പ്രതിഷ്ഠ. ഇത്രയും വലിപ്പവും ചൈതന്യവുമുള്ള സുബ്രഹ്മണ്യ വിഗ്രഹം അപൂര്‍വമാണ്.

News, Tamilnadu, Temple, Thaipooyam, The six major temples represent the six faces of the Subramanya Swamy

തുലാ പായസമാണ് ഇവിടത്തെ പ്രധാന വഴിപാട്. പെരുന്ന സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ ഉരിയരി പായസവും പരശുരാമന്‍ പ്രതിഷ്ഠ നടത്തിയ പയ്യന്നൂര്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ തണ്ണീരമൃതുമാണ് പ്രധാന വഴിപാട്. പാലക്കാട് ജില്ലയിലെ കൊടുമ്പില്‍ വള്ളീ സമേതനായ സുബ്രഹ്മണ്യ ക്ഷേത്രമുണ്ട്. ചൊവ്വാ ദോഷ പരിഹാരത്തിനും മാംഗല്യ സിദ്ധിക്കും ഇവിടെ വഴിപാട് നടത്തുന്നു.

News, Tamilnadu, Temple, Thaipooyam, The six major temples represent the six faces of the Subramanya Swamy

തമിഴ്നാട്ടില്‍ ഏതാണ്ട് എല്ലാ ഗ്രാമത്തിലും മുരുക ക്ഷേത്രങ്ങള്‍ ഉണ്ടെന്ന് പറയാം. തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലെ കുമാരകോവില്‍ സുബ്രഹ്മണ്യസ്വാം, പഴമുതിര്‍ ചോലൈ സുബ്രഹ്മണ്യ ക്ഷേത്രം എന്നിവ പ്രസിദ്ധമാണ്. സുബ്രഹ്മണ്യന്റെ പത്‌നി വള്ളി ശ്രീലങ്കയിലെ കതിര്‍ ഗ്രാമക്കാരിയാണെന്നാണ് വിശ്വാസം.

News, Tamilnadu, Temple, Thaipooyam, The six major temples represent the six faces of the Subramanya Swamy

ശ്രീലങ്ക, ഇന്തോനേഷ്യ, സിംഗപുര്‍, മൗറീഷ്യസ് തുടങ്ങിയ പല സ്ഥലങ്ങളിലും സുബ്രഹ്മണ്യ ക്ഷേത്രങ്ങള്‍കാണാം.

News, Tamilnadu, Temple, Thaipooyam, The six major temples represent the six faces of the Subramanya Swamy

Keywords: News, Tamilnadu, Temple, Thaipooyam, The six major temples represent the six faces of the Subramanya Swamy

About kvartha beta

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal