Follow KVARTHA on Google news Follow Us!
ad

ക്ലാസ് മുറികള്‍ ഹൈടെക്ക് ആകുന്നു; ഡെസ്‌കിനും ബെഞ്ചിനും പകരം ജഫേഴ്സണ്‍ ചെയര്‍ സംവിധാനം; കോഴിക്കോട്ട് ആദ്യം വെച്ചൂര്‍ ഗവ. ഹൈസ്‌കൂളില്‍

വിദ്യാഭ്യാസ മേഖലകള്‍ ആധുനിക വല്‍ക്കരിക്കുന്നതിന്റെ ഭാഗമായി ക്ലാസ് മുറികള്‍ ഹൈടെക്ക് ആകുന്നു. മെച്ചപ്പെട്ട പഠന സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായി ക്ലാസ് മുറികളില്‍ നിന്നും ഡെസ്‌കും ബെഞ്ചും മാറ്റി പകരം ജഫേഴ്സണ്‍ News, Kerala, Kozhikode, school, Students, Government, Inauguration, The Classrooms are Going to High-Tech
കോഴിക്കോട്: (www.kvartha.com 29.02.2020) വിദ്യാഭ്യാസ മേഖലകള്‍ ആധുനിക വല്‍ക്കരിക്കുന്നതിന്റെ ഭാഗമായി ക്ലാസ് മുറികള്‍ ഹൈടെക്ക് ആകുന്നു. മെച്ചപ്പെട്ട പഠന സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായി ക്ലാസ് മുറികളില്‍ നിന്നും ഡെസ്‌കും ബെഞ്ചും മാറ്റി പകരം ജഫേഴ്സണ്‍ ചെയറുകളുടെ സംവിധാനം വന്നു.

News, Kerala, Kozhikode, School, Students, Government, Inauguration, The Classrooms are Going to High-Tech

ഇനി കുട്ടികള്‍ക്ക് കസേരകളില്‍ ചാരിയിരുന്ന് പഠനം നടത്താം. കോഴിക്കോട് ജില്ലയിലെ വൈക്കം വെച്ചൂര്‍ ഗവ. ഹൈസ്‌കൂളിലാണ് ഈ പുത്തന്‍മാറ്റം വന്നത്. ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെയാണ് അഞ്ചു മുതല്‍ പത്ത് വരെയുള്ള ക്ലാസുകളില്‍ ജഫേഴ്സണ്‍ ചെയറുകളുടെ സംവിധാനം ഒരുക്കിയത്.

ജില്ലാ പഞ്ചായത്തംഗം അഡ്വ. കെ കെ രഞ്ജിത്ത് പദ്ധതി ഉദ്ഘാടനം ചെയ്തു. സ്മാര്‍ട്ട് ക്ലാസ് റൂമിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി ശകുന്തള, തലയാഴം പഞ്ചായത്ത് പ്രസിഡന്റ് ഉഷാകുമാരി, പഞ്ചായത്ത് മെമ്ബര്‍മാരായ ബിന്ദു അജി, സന്ധ്യ അനീഷ്, ടി എം അശ്വതി, പി ടി എ പ്രസിഡന്റ് കെ എ അമീര്‍, ഹെഡ്മിസ്ട്രസ് എം പി ബീന എന്നിവര്‍ പ്രസംഗിച്ചു.

Keywords: News, Kerala, Kozhikode, School, Students, Government, Inauguration, The Classrooms are Going to High-Tech