Follow KVARTHA on Google news Follow Us!
ad

കൊറോണയ്‌ക്കെതിരെ വേറിട്ട നടപടിയുമായി മന്ത്രിമാര്‍; വേദിയില്‍ മുട്ടയും ചിക്കനും കഴിച്ച് ജനങ്ങള്‍ക്ക് ധൈര്യം പകര്‍ന്ന് തെലങ്കാനയിലെ നേതാക്കള്‍

കൊറോണ വൈറസ് ലോക രാജ്യങ്ങളില്‍ പടര്‍ന്നുപിടിക്കുന്നnews, Politics, Minister, Trending, health, Health & Fitness, National
തെലങ്കാന: (www.kvartha.com 29.02.2020) കൊറോണ വൈറസ് ലോക രാജ്യങ്ങളില്‍ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് ധൈര്യം പകരാന്‍ വേറിട്ട നടപടിയുമായി തെലങ്കാനയിലെ മന്ത്രിമാര്‍ അടക്കമുള്ള രാഷ്ട്രീയക്കാര്‍ . പൊതു വേദിയില്‍ മന്ത്രിമാരുള്‍പ്പെടുന്ന സംഘം ഒരു കൈയില്‍ ചിക്കന്‍ കഷ്ണവും മറുകൈയില്‍ പ്ലേറ്റുമായി നിന്ന് ചിക്കന്‍ കഴിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്.

ചിക്കനും മുട്ടയും കഴിക്കുന്നതിലൂടെ രോഗം പിടിപെടുമെന്നുള്ള ജനങ്ങളുടെ തെറ്റിദ്ധാരണ അകറ്റാനാണ് നേതാക്കളുടെ പുതിയ നടപടി. തെലുങ്കാന മന്ത്രി കെ ടി രാമറാവോ ഉള്‍പ്പെടെയുള്ളവര്‍ ചിക്കന്‍ കഴിച്ച് ജനങ്ങള്‍ക്ക് ധൈര്യം പകരാനെത്തി.

Telangana ministers eat chicken on public stage, to dispel rumours about corona virus, news, Politics, Minister, Trending, Health, Health & Fitness, National.


കൊറോണ വൈറസ് ബാധിക്കുന്നത് ശ്വസന സംവിധാനത്തെയാണ്. ചൈനയിലെ വുഹാനിലെ ഒരു മാര്‍ക്കറ്റാണ് ഇതിന്റെ പ്രഭവകേന്ദ്രമെന്നും പറയപ്പെടുന്നു. ഒട്ടേറെ അഭ്യൂഹങ്ങള്‍ ഇത് സംബന്ധിച്ച് പരക്കുന്നുണ്ട്. പല രാജ്യങ്ങളിലേക്കും വൈറസ് പകര്‍ന്ന് ഒട്ടേറെ ജീവനുകള്‍ അപഹരിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ജനങ്ങളില്‍ അവബേബാധം സൃഷ്ടിക്കുന്നതിനാണ് രാഷ്ട്രീയ സംഘത്തിന്റെ വേറിട്ട നടപടി.

എന്നാല്‍, അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന ഒരു കേസില്‍, രോഗി രോഗബാധയുള്ള ആളുകളുമായി ഒരു തരത്തിലും ബന്ധപ്പെടുകയോ മറ്റേതെങ്കിലും രാജ്യത്ത് യാത്ര ചെയ്യുകയോ ചെയ്തിട്ടില്ല എന്നും പറയുന്നു. ഇത് രോഗത്തിന്റെ ശക്തമായ വ്യാപനത്തെയാണ് കാണിക്കുന്നത്.

Keywords: Telangana ministers eat chicken on public stage, to dispel rumours about corona virus, news, Politics, Minister, Trending, Health, Health & Fitness, National.