» » » » » » » » » » » » » 15കാരനായ വിദ്യാര്‍ഥിയെ വീട്ടിലേക്ക് കൊണ്ടുപോയി കഞ്ചാവ് സിറപ്പു നല്‍കി 9 തവണ ശാരീരികബന്ധം പുലര്‍ത്തി ; 34കാരിയായ അധ്യാപിക അറസ്റ്റില്‍

ലൂസിയാന: (www.kvartha.com 26.02.2020) പതിനഞ്ചുകാരനായ വിദ്യാര്‍ഥിയെ വീട്ടിലേക്ക് കൊണ്ടുപോയി കഞ്ചാവ് സിറപ്പു നല്‍കി ഒമ്പതു തവണ ശാരീരികബന്ധം പുലര്‍ത്തിയ കേസില്‍ 34കാരിയായ അധ്യാപിക അറസ്റ്റില്‍. ലൂസിയാനയിലെ സക്കറിയിലുള്ള നോര്‍ത്ത് വെസ്റ്റേണ്‍ മിഡില്‍ സ്‌കൂളിലെ അധ്യാപിക എല്ലാരിയ സില്‍വയാണ് അറസ്റ്റിലായത്.

ഇക്കഴിഞ്ഞ വേനല്‍ക്കാലത്താണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നാണ് അധ്യാപിക കുട്ടിയെ പീഡിപ്പിച്ചതെന്നും ഈ സമയത്തെല്ലാം അധ്യാപികയുടെ മകനും വീട്ടില്‍ ഉണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു.

Teacher Arrested for Alleged Inappropriate Relationship With a Juvenile, News, Local-News, Molestation, Arrested, Crime, Criminal Case, Complaint, Police, Student, Parents, World

ഇ-മെയില്‍ വഴിയാണ് അധ്യാപിക വിദ്യാര്‍ഥിയുമായി ബന്ധം സ്ഥാപിച്ചത്. എന്നാല്‍ ഇ-മെയില്‍ വഴിയുള്ള ഇവരുടെ ആശയവിനിമയം സ്‌കൂള്‍ അധികൃതര്‍ക്കോ, കുട്ടിയുടെ രക്ഷിതാക്കള്‍ക്കോ കണ്ടെത്താനായില്ല. വിദ്യാര്‍ഥിയുടെ ഇ-മെയിലിലേക്ക് സ്വന്തം നഗ്‌ന ഫോട്ടോകളും വീഡിയോകളും സില്‍വ അയച്ചിരുന്നു.

പിന്നീട് ഇ-മെയില്‍ വഴിയുള്ള ആശയവിനിമയം അധികൃതര്‍ കണ്ടെത്തിയെങ്കിലും മുഖം മറച്ചതിനാല്‍ ആരുടെ ഫോട്ടോ ആണ് ഇതെന്ന് തിരിച്ചറിയാനും സാധിച്ചിരുന്നില്ല. പിന്നീട് 15കാരനെ കൗണ്‍സിലിങ്ങിന് വിധേയനാക്കിയപ്പോഴാണ് ക്രൂരമായ പീഡന കഥ പുറത്തറിഞ്ഞത്.

തുടക്കത്തില്‍ സാധാരണരീതിയില്‍ ഇ-മെയില്‍ അയച്ചിരുന്ന സില്‍വ ടീച്ചര്‍ പിന്നീട് സ്വകാര്യചിത്രങ്ങളും വീഡിയോയും അയച്ചുനല്‍കുകയായിരുന്നു. ഒടുവില്‍ വിദ്യാര്‍ഥിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാനുള്ള താല്‍പര്യവും അധ്യാപിക വെളിപ്പെടുത്തി. അങ്ങനെയാണ് വിദ്യാര്‍ഥിയെ സില്‍വ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നത്. കഞ്ചാവിലുള്ള ടിഎച്ച്‌സി എന്ന ഘടകം അടങ്ങിയിട്ടുള്ള സിറപ്പ് നല്‍കിയശേഷമാണ് സില്‍വ കുട്ടിയെ പീഡിപ്പിച്ചത്.

കുട്ടിയുടെ രക്ഷിതാക്കള്‍ പരാതിയുമായി എത്തിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. സക്കറി പൊലീസ് ഡിപ്പാര്‍ട്ട്മെന്റും ഈസ്റ്റ് ബാറ്റണ്‍ റൂജ് പാരിഷ് ഷെരീഫിന്റെ ഓഫീസും സംയുക്തമായാണ് അന്വേഷണം നടത്തിയത്. ഇതോടെ ജനുവരി 24 മുതല്‍ അവധിയില്‍ പോകാന്‍ സില്‍വയോട് സ്‌കൂള്‍ അധികൃതര്‍ നിര്‍ദേശിച്ചു.

അധ്യാപികയ്‌ക്കെതിരെ അന്വേഷണം നടക്കുന്ന കാര്യം സ്‌കൂള്‍ അധികൃതരോ പൊലീസോ പരസ്യപ്പെടുത്തിയിരുന്നില്ല. പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ സില്‍വ കുറ്റം സമ്മതിച്ചു. ഇതോടെ അവരെ ജയിലില്‍ അടച്ചു. 225,000 ഡോളറിന്റെ ബോണ്ടിലാണ് സില്‍വയെ ഈസ്റ്റ് ബാറ്റണ്‍ റൂജ് പാരിഷ് ജയിലില്‍ പാര്‍പ്പിച്ചിരിക്കുന്നത്.

അതിനിടെ അന്വേഷണം രഹസ്യമായി നടത്തിയതിനെതിരെ സക്കറി കൗണ്‍സില്‍മാന്‍ മോണ്ട് ഗോമറി പൊലീസിനെതിരെ ആഞ്ഞടിച്ചു. ''നിങ്ങള്‍ സക്കറി പൊലീസ് കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിക്കപ്പെടുന്ന അധ്യാപികയെക്കുറിച്ച് വെളിപ്പെടുത്താന്‍ തയ്യാറാകണം,'' മോണ്ട് ഗോമറി ഫേസ്ബുക്കില്‍ എഴുതി. ഇതോടെയാണ് സില്‍വയ്‌ക്കെതിരായ ആരോപണങ്ങള്‍ ഓണ്‍ലൈനില്‍ പരസ്യപ്പെടുത്തിയത്. അതിന്റെ പിറ്റേദിവസം സില്‍വ പൊലീസിനെ സമീപിക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.

പ്രായപൂര്‍ത്തിയാകാത്ത ഒരാളെ അധ്യാപിക ലൈംഗികമായി പീഡിപ്പിച്ചതിനെക്കുറിച്ച് ജനുവരി 24നാണ് തങ്ങള്‍ക്ക് പരാതി ലഭിച്ചതെന്ന് സക്കറി പൊലീസ് വ്യക്തമാക്കി. സംഭവം അറിഞ്ഞതോടെ അന്വേഷണം ഊര്‍ജിതമാക്കി. ഇതിനിടയില്‍ ഓണ്‍ലൈനില്‍ കേസ് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടതോടെ അധ്യാപിക കീഴടങ്ങുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.

Keywords: Teacher Arrested for Alleged Inappropriate Relationship With a Juvenile, News, Local-News, Molestation, Arrested, Crime, Criminal Case, Complaint, Police, Student, Parents, World.

About kvartha pre

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal