Follow KVARTHA on Google news Follow Us!
ad

കെ എസ് ആര്‍ ടി സി ബസിടിച്ചു ഗുരുതരാവസ്ഥയിലായ വിദ്യാര്‍ത്ഥിനി റോഡരികില്‍ രക്തത്തില്‍ കുളിച്ചുകിടന്നത് മണിക്കൂറുകള്‍; ആളുകള്‍ കാഴ്ചക്കാരായി നോക്കിനിന്നു

കെ എസ് ആര്‍ ടി സി ബസിടിച്ചു ഗുരുതരാവസ്ഥയിലായ വിദ്യാര്‍ഥിനിThiruvananthapuram, News, Local-News, Accident, Injured, Student, Police, Treatment, Kerala,
തിരുവനന്തപുരം: (www.kvartha.com 16.02.2020) കെ എസ് ആര്‍ ടി സി ബസിടിച്ചു ഗുരുതരാവസ്ഥയിലായ വിദ്യാര്‍ഥിനി വേദന സഹിച്ച് റോഡരികില്‍ കിടന്നത് മണിക്കൂറുകള്‍. തലസ്ഥാന നഗരമധ്യത്തില്‍ കഴിഞ്ഞദിവസമാണ് ഞെട്ടിക്കുന്ന സംഭവം.

തിരുവനന്തപുരം പ്രസ് ക്ലബ്ബിലെ ജേണലിസം വിദ്യാര്‍ഥിയും വെമ്പായം സ്വദേശിയുമായ ഫാത്ത്വിമ(21)ക്കാണ് ഈ ദുരനുഭവം ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസം വൈകിട്ട് മൂന്നുമണിയോടെ അരിസ്റ്റോ ജംഗ്ഷനു സമീപത്തുവച്ചായിരുന്നു അപകടം. സുഹൃത്ത് സിമിക്കൊപ്പം സ്‌കൂട്ടറില്‍ തമ്പാനൂരിലേക്കു പോകുന്നതിനിടെ കെഎസ്ആര്‍ടിസി ബസ് ഇടിക്കുകയായിരുന്നു.

Student injured in road accident, Thiruvananthapuram, News, Local-News, Accident, Injured, Student, Police, Treatment, Kerala

ഇടിയെ തുടര്‍ന്ന് റോഡരികില്‍ തെറിച്ചുവീണ ഫാത്ത്വിമയെ ആശുപത്രിയിലെത്തിക്കാന്‍ സിമി മറ്റു വാഹനങ്ങളുടെ സഹായം തേടിയെങ്കിലും ആരും തിരിഞ്ഞുനോക്കിയില്ല. ആളുകള്‍ നോക്കി നിന്നതല്ലാതെ സഹായിക്കാന്‍ തയ്യാറായില്ല. പൊലീസ് എത്തട്ടെ എന്നായിരുന്നു ഇവരുടെ മറുപടി.

വേദന കൊണ്ട് പുളഞ്ഞിട്ടും പെണ്‍കുട്ടിയെ യഥാസമയം ആശുപത്രിയിലെത്തിക്കാന്‍ ആരും തയാറായില്ല. ഒടുവില്‍ അരമണിക്കൂര്‍ കഴിഞ്ഞ് അപകട സ്ഥലത്തു നിന്നും വെറും 50 മീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന തമ്പാനൂര്‍ പൊലീസ് സ്റ്റേഷനില്‍ നിന്നും പൊലീസ് എത്തിയ ശേഷമാണ് വിദ്യാര്‍ത്ഥിനിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും പെണ്‍കുട്ടിയുടെ നില കൂടുതല്‍ പരുങ്ങലിലായി. ഇപ്പോള്‍ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിനിക്ക് ഇതുവരെ ഇടുപ്പെല്ലിലും കാലുകളിലുമായി ആറ് ശസ്ത്രക്രിയകള്‍ നടന്നുകഴിഞ്ഞു.

Keywords: Student injured in road accident, Thiruvananthapuram, News, Local-News, Accident, Injured, Student, Police, Treatment, Kerala.