Follow KVARTHA on Google news Follow Us!
ad

സി പി എം പ്രവര്‍ത്തകനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ക്ക് പത്തുവര്‍ഷം തടവും പിഴയും

സി പി എം പ്രവര്‍ത്തകനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ Kannur, News, Politics, Local-News, Crime, Criminal Case, Court, Punishment, Judge, Kerala, Jail,
കണ്ണൂര്‍: (www.kvartha.com 29.02.2020) സി പി എം പ്രവര്‍ത്തകനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍  ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ക്ക് പത്തുവര്‍ഷം തടവും പിഴയും. തലശേരി താലൂക്കിലെ കൂത്തുപറമ്പ് മാങ്ങാട്ടിടത്തെ സിപിഎം പ്രവര്‍ത്തകന്‍ കുറുമ്പക്കല്‍ ചാത്തമ്പറ്റ ഹൗസില്‍ ബാലന്‍ ഭാസ്‌കരനെ (60) വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ എട്ട് ആര്‍ എസ്എസ് പ്രവര്‍ത്തകരെയാണ് തലശേരി പ്രിന്‍സിപ്പല്‍ അസി. സെഷന്‍സ് ജഡ്ജി ഹരിപ്രിയ പി നമ്പ്യാര്‍ പത്ത് വര്‍ഷംകഠിനതടവിനും ഒരു ലക്ഷം രൂപ പിഴ അടക്കാനും ശിക്ഷിച്ചത്.

മാങ്ങാട്ടിടം കിണറ്റിന്റവിട തയ്യില്‍ ഹൗസില്‍ പുത്തലത്ത് വിനോദന്‍(52), മാങ്ങാട്ടിടം പാറേമ്മല്‍ ഹൗസില്‍ പള്ളിപ്പിരിയത്ത് നിധീഷ് (32), മാങ്ങാട്ടിടം പാറക്കണ്ടി ഹൗസില്‍ ഉച്ചുമ്മല്‍ രാമകൃഷ്ണന്‍ എന്ന രാമന്‍ (54), പാര്‍വതി ഹൗസില്‍ പുത്തന്‍വീട്ടില്‍ മാവില സജില്‍ എന്ന സജിത്ത് (33), കിണറ്റിന്റവിട മഠത്തില്‍ ഹൗസില്‍ പുതിയേടത്ത് ബിജു (46), കൂത്തുപറമ്പ് ആമ്പിലാട്ടെ വലംപിരി ഹൗസില്‍ അതിര്‍കുന്നേല്‍ പ്രജീഷ് (37), അതിര്‍കുന്നേല്‍ സുബിന്‍ലാല്‍ (37), ആമ്പിലാട് താരിപ്പൊയില്‍ പുന്നക്കല്‍ ദയാളന്‍ (47) എന്നിവരെയാണ് ശിക്ഷിച്ചത്.

 RSS workers jailed for 10 years for killing attempt to CPM worker, Kannur, News, Politics, Local-News, Crime, Criminal Case, Court, Punishment, Judge, Kerala, Jail

പ്രതികള്‍ പിഴയടച്ചില്ലെങ്കില്‍ നാലു വര്‍ഷംകൂടി തടവ് അനുഭവിക്കണം. പിഴയടച്ചാല്‍ പരിക്കേറ്റയാള്‍ക്ക് നല്‍കാനും കോടതി വിധിച്ചു. വിവിധ വകുപ്പുകളിലായി എട്ട് പ്രതികള്‍ക്കും 20 വര്‍ഷവും ഒമ്പത് മാസവും 15 ദിവസവും കഠിന തടവാണ് വിധിച്ചത്. തടവ് ഒന്നിച്ച് അനുഭവിച്ചാല്‍ മതിയെന്നതിനാല്‍ 10 വര്‍ഷം മതിയാകും. നിയമവിരുദ്ധമായി സംഘം ചേര്‍ന്ന് ലഹളക്ക് ശ്രമിച്ചതിന് രണ്ടും ഏഴും പ്രതികളായ നിധീഷ്, സുബിന്‍ലാല്‍ എന്നിവരെ ഓരോ വര്‍ഷം കഠിനതടവിനും ശിക്ഷിച്ചു.

2008 ഫെബ്രുവരി 12ന് വൈകിട്ട് ആമ്പിലാട് കുറുമ്പക്കാല്‍ കരുവാന്‍കണ്ടി മുത്തപ്പന്‍ ക്ഷേത്രത്തിനടുത്ത കനാല്‍ക്കരയില്‍ വച്ചായിരുന്നു ആക്രമണം.ആര്‍ എസ് എസ്-ബിജെപി പ്രവര്‍ത്തകരായ എട്ടംഗ സംഘം ആയുധങ്ങളുമായി ബാലന്‍ ഭാസ്‌കരനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചെന്നാണ് കൂത്തുപറമ്പ് പൊലീസ് ചാര്‍ജുചെയ്ത കേസ്. പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സി കെ രാമചന്ദ്രന്‍ ഹാജരായി.

Keywords: RSS workers jailed for 10 years for killing attempt to CPM worker, Kannur, News, Politics, Local-News, Crime, Criminal Case, Court, Punishment, Judge, Kerala, Jail.