» » » » » » » » » » » പൊലീസിനെ നിയന്ത്രിക്കുന്നത് കൊള്ളസംഘം; കേന്ദ്ര ഫണ്ടടക്കം വിനിയോഗിക്കുന്നത് ചട്ടങ്ങള്‍ പാലിക്കാതെ, ഡിജിപി പര്‍ച്ചേസുകള്‍ നടത്തുന്നത് നടപടിക്രമം നോക്കാതെ; രൂക്ഷ വിമര്‍ശനവുമായി രമേശ് ചെന്നിത്തല

തിരുവനന്തപുരം: (www.kvartha.com 15.02.2020) പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. പൊലീസിനെ നിയന്ത്രിക്കുന്നത് കൊള്ളസംഘമെന്ന് പറഞ്ഞ ചെന്നിത്തല കേന്ദ്ര ഫണ്ടടക്കം വിനിയോഗിക്കുന്നത് ചട്ടങ്ങള്‍ പാലിക്കാതെയാണെന്നും വിമര്‍ശിച്ചു. തിരുവനന്തപുരത്ത് നടന്ന വാര്‍ത്താസമ്മേളനത്തിലാണ് ചെന്നിത്തല പൊലീസിനെതിരെ രൂക്ഷ വിമര്‍ശനം നടത്തിയത്.

ഡിജിപി പര്‍ച്ചേസുകള്‍ നടത്തുന്നത് നടപടിക്രമം നോക്കാതെയാണെന്നും പൊലീസ് മോഡണൈസേഷന്‍ ഫണ്ട് വകമാറ്റിയാണ് വാഹനങ്ങള്‍ വാങ്ങിയതെന്നും ചെന്നിത്തല ആരോപിച്ചു. തോക്ക് കാണാതായത് യുഡിഎഫ് കാലത്താണെന്ന സിപിഎം ആക്ഷേപം തെറ്റാണ്. ചീഫ് സെക്രട്ടറിയും നിയമം ലംഘിച്ചു.

Rifles, cartridges missing from Kerala police: Ramesh Chennithala demands NIA probe, Thiruvananthapuram, News, Politics, Corruption, Police, Criticism, Vehicles, Allegation, Kerala

പൊലീസിന്റെ വാഹനത്തില്‍ ചീഫ് സെക്രട്ടറി സഞ്ചരിക്കുന്നത് എങ്ങനെയാണ്. ചീഫ് സെക്രട്ടറിയും ഉള്‍പ്പെടുന്ന കൂട്ടുകച്ചവടമാണ് നടന്നതെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

Keywords: Rifles, cartridges missing from Kerala police: Ramesh Chennithala demands NIA probe, Thiruvananthapuram, News, Politics, Corruption, Police, Criticism, Vehicles, Allegation, Kerala.

About kvartha pre

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal