Follow KVARTHA on Google news Follow Us!
ad

ഡല്‍ഹി വംശഹത്യക്കെതിരെ കണ്ണൂരില്‍ ബഹുജന മാര്‍ച്ച്

പൗരത്വനിയമഭേദഗതിക്കെതിരെ നിരായുധരായി സമരം ചെയ്തവരെ ഡല്‍ഹിയില്‍ കശാപ്പ് ചെയ്യുകയും കൊള്ളയടിക്കുകയും ചെയ്ത സംഘ്പരിവാര്‍ വംശീയഭ്രാന്ത് പിടിച്ചുകെട്ടണമെന്നാവശ്യപ്പെട്ട് Kannur, Kerala, News, Trending, Protest, New Delhi, Protest March Against to CAA In Kannur
കണ്ണൂര്‍: (www.kvartha.com 29.02.2020)  പൗരത്വനിയമഭേദഗതിക്കെതിരെ നിരായുധരായി സമരം ചെയ്തവരെ ഡല്‍ഹിയില്‍ കശാപ്പ് ചെയ്യുകയും കൊള്ളയടിക്കുകയും ചെയ്ത സംഘ്പരിവാര്‍ വംശീയഭ്രാന്ത് പിടിച്ചുകെട്ടണമെന്നാവശ്യപ്പെട്ട് കണ്ണൂരില്‍ ഉശിരന്‍ ബഹുജന മാര്‍ച്ച്. ജമാഅത്തെഇസ്ലാമി ജില്ലാ സമിതിയുടെ ആഭിമുഖ്യത്തില്‍ നടന്ന മാര്‍ച്ചില്‍ നൂറുക്കണക്കിന് സ്ത്രീകളും യുവാക്കളും അണിചേര്‍ന്നു.

ഡല്‍ഹി തെരുവില്‍ തോക്ക് കൊണ്ടും വാള് കൊണ്ടും നരനായാട്ട് നടത്തിയവര്‍ രാജ്യദ്രോഹികള്‍ ആണെന്നും ജാതിയും മതവും പറഞ്ഞ് രാജ്യംവെട്ടിമുറിക്കാന്‍ നോക്കുകയും ജനങ്ങളെ ചോരയില്‍ മുക്കിക്കൊല്ലുകയും ചെയ്യുന്നവരെ അറസ്റ്റ് ചെയ്ത് തുറുങ്കിലടക്കണമെന്നും മാര്‍ച്ച് ആവശ്യപ്പെട്ടു.  സ്വാതന്ത്ര്യ സമര സ്മൃതി കേന്ദ്രമായ പ്രഭാത് ജംങ്ഷനിലെ വിളക്കുംതറ പരിസരത്ത് നിന്ന് ആരംഭിച്ച മാര്‍ച്ചില്‍ ഡല്‍ഹി വംശഹത്യ ഇന്ത്യക്ക് അപമാനം, പൊലീസ് ഫാഷിസ്റ്റ് കൂട്ടുകെട്ട് രാജ്യത്തെ നിയമപാലനത്തെ കളങ്കപ്പെടുത്തി തുടങ്ങിയ മുദ്രാവാക്യങ്ങള്‍ എഴുതിയ പ്ലെക്കാര്‍ഡുകള്‍ ഉയര്‍ത്തിയിരുന്നു. ഫോര്‍ട്ട് റോഡ്, മാര്‍ക്കറ്റ് റോഡ്, പഴയബസ്സ്റ്റാന്റ് വഴി സ്റ്റേഡിയം കോര്‍ണറിലെ ശാഹിന്‍ബാഗ് പന്തലില്‍ മാര്‍ച്ച് സമാപിച്ചു.


ജമാഅത്തെഇസ്ലാമി മേഖലാ നാസിം യു പി സിദ്ദീഖ് ജില്ലാ പ്രസിഡന്റ് മുഹമ്മദ്‌സാജിദ് നദ്വി, സെക്രട്ടറി സി കെ എ ജബ്ബാര്‍, ജോയിന്റ് സെക്രട്ടറി ആദംകുട്ടി, സോളിഡാരിറ്റി യൂത്ത്മൂവ്‌മെന്റ് ജില്ലാ പ്രസിഡന്റ് പി ബി എം ഫര്‍മീസ്, എസ്‌ഐഒ ജില്ലാ പ്രസിഡന്റ് സല്‍മാനുല്‍ഫാരിസി, ജിഐഒ ജില്ലാ പ്രസിഡന്റ് ഖദീജ ഷിറോസ്, ജമാഅത്ത് ഏരിയാ പ്രസിഡന്റുമാരായ കെ മുഹമ്മദ്ഹനീഫ, അബ്‌റഹീം, എം അബ്ദുന്നാസിര്‍, പി വി ഹസ്സന്‍കുട്ടി, ജില്ലാ സമിതി അംഗങ്ങളായ കളത്തില്‍ ബഷീര്‍, കെ കെ ഷുഹൈബ്, മുഷ്താഖ്, തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സ്റ്റേഡിയം കോര്‍ണറില്‍ ടി പി മുഹമ്മദ് ശമീം പ്രതിഷേധ മാര്‍ച്ചിനെ അഭിവാദ്യം ചെയ്തു.

Keywords: Kannur, Kerala, News, Trending, Protest, New Delhi, Protest in Kannur against Delhi Clashes