അയോധ്യയില്‍ ക്ഷേത്രനിര്‍മാണത്തിന് ശ്രീ രാമജന്മഭൂമി തീര്‍ഥാടന ട്രസ്റ്റ്; കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയെന്ന് പ്രധാനമന്ത്രി

ന്യൂഡെല്‍ഹി: (www.kvartha.com 05.02.2020) അയോധ്യയില്‍ ക്ഷേത്രനിര്‍മാണത്തിന് ശ്രീ രാമജന്മഭൂമി തീര്‍ഥാടന ട്രസ്റ്റ് രൂപീകരിച്ചു. സുപ്രീം കോടതി നിര്‍ദേശപ്രകാരമുള്ള ട്രസ്റ്റിന് കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയെന്നു പ്രധാനമന്ത്രി ലോക്‌സഭയില്‍ അറിയിച്ചു. അയോധ്യ കേന്ദ്രീകരിച്ച് ട്രസ്റ്റ് സ്വതന്ത്രമായി പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

സുപ്രീംകോടതിയുടെ ഉത്തരവുപ്രകാരം സുന്നി വഖഫ് ബോര്‍ഡിനായി യുപി സര്‍ക്കാര്‍ അഞ്ച് ഏക്കര്‍ ഭൂമി കണ്ടെത്തി. സര്‍ക്കാര്‍ ഏറ്റെടുത്ത 67 ഏക്കര്‍ ഭൂമിക്കു പുറത്തായിരിക്കും പള്ളിയെന്നും പ്രധാനമന്ത്രി അറിയിച്ചു. കേന്ദ്ര മന്ത്രിസഭാ യോഗത്തിനു തൊട്ടുപിന്നാലെ ലോക്‌സഭയിലെത്തിയാണ് ട്രസ്റ്റിന് അംഗീകാരം നല്‍കിയതു സംബന്ധിച്ചു പ്രധാനമന്ത്രി പ്രസ്താവന നടത്തിയത്.

 PM Narendra Modi announces setting up of trust for Ram temple in Ayodhya, New Delhi, News, Supreme Court of India, Cabinet, Prime Minister, Lok Sabha, Delhi-Election-2020, Declaration, Temple, Religion, National

ഡെല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കാന്‍ ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് ഈ പ്രഖ്യാപനം വരുന്നതെന്നതും ശ്രദ്ധേയമാണ്. പ്രഖ്യാപനം ലോക്സഭയുടെ അജണ്ടയില്‍ നേരത്തെ ഉള്‍പ്പെടുത്തിയിരുന്നുമില്ല. ഈ വിഷയത്തില്‍ സുപ്രീം കോടതിയില്‍ കൂടുതല്‍ സമയം ആവശ്യപ്പെടില്ല എന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ കൈവശമുള്ള അയോധ്യയിലെ മുഴുവന്‍ ഭൂമിയും ഈ ട്രസ്റ്റിന് നല്‍കാന്‍ തീരുമാനമെടുത്തു എന്നതാണ് സുപ്രധാനമായ മറ്റൊരു കാര്യം.

സുപ്രീം കോടതി നിര്‍ദേശപ്രകാരം 2.77 ഏക്കര്‍ ഭൂമിയാണ് ക്ഷേത്ര നിര്‍മാണത്തിനായി കേന്ദ്ര സര്‍ക്കാര്‍ നല്‍കേണ്ടിയിരുന്നത്. എന്നാല്‍ ഈ ഭൂമിക്ക് ചുറ്റുമുള്ള, കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള 67 ഏക്കര്‍ സ്ഥലം കൂടി ട്രസ്റ്റിന് നല്‍കും എന്ന തീരുമാനമാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. അതോടെ ഏതാണ്ട് 70 ഏക്കര്‍ വരുന്ന ഭൂമി മുഴുവനും രാമക്ഷേത്ര നിര്‍മാണത്തിനായി മാറ്റിവയ്ക്കാനുള്ള തീരുമാനമാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നത്.

Keywords: PM Narendra Modi announces setting up of trust for Ram temple in Ayodhya, New Delhi, News, Supreme Court of India, Cabinet, Prime Minister, Lok Sabha, Delhi-Election-2020, Declaration, Temple, Religion, National.
Previous Post Next Post