Follow KVARTHA on Google news Follow Us!
ad

അക്രമ രാഷ്ട്രീയത്തെ എതിര്‍ത്തയാളാണ് പി പരമേശ്വരനെന്ന് പി പി മുകുന്ദന്‍

അക്രമ രാഷ്ട്രീയത്തെ എതിര്‍ത്തയാളാണ് കഴിഞ്ഞ ദിവസംKannur, News, Politics, RSS, Leader, Dead, Writer, Meeting, Religion, Kerala,
കണ്ണൂര്‍: (www.kvartha.com 10.02.2020) അക്രമ രാഷ്ട്രീയത്തെ എതിര്‍ത്തയാളാണ് കഴിഞ്ഞ ദിവസം അന്തരിച്ച പി പരമേശ്വരനെന്ന് മുതിര്‍ന്ന ആര്‍ എസ് എസ് നേതാവ് പി പി മുകുന്ദന്‍. അക്രമ രാഷ്ട്രീയത്തെ അതാരു ചെയ്താലും അദ്ദേഹം അംഗീകരിച്ചിരുന്നില്ല. മാര്‍ക്‌സില്‍ നിന്നും മഹര്‍ഷിയിലേക്ക് എന്ന പുസ്തകത്തില്‍ അഹിംസയെ കുറിച്ചു തന്നെയാണ് അദ്ദേഹം എഴുതിയിട്ടുള്ളത്.

P P Mukundan on P Parameswaran, Kannur, News, Politics, RSS, Leader, Dead, Writer, Meeting, Religion, Kerala.

കേരളം ഒരു ഭ്രാന്താലയം എന്നു വിവേകാനന്ദന്‍ പറഞ്ഞതില്‍ നിന്നും തിരുത്തി ഭ്രാന്താലയത്തില്‍ നിന്നും തീര്‍ത്ഥാലയത്തിലേക്ക് എന്ന പുസ്തകം അദ്ദേഹം എഴുതി. കേരളത്തിലെ ഹൈന്ദവ നവോത്ഥാനത്തിന് നേതൃത്വം നല്‍കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. വിശാല ഹിന്ദു സമ്മേളനങ്ങള്‍ നടത്തുന്നതില്‍ പരമേശ്വര്‍ ജിയുടെ പങ്ക് വളരെ വലുതാണ്. കാവി ഉടുത്തില്ലെങ്കിലും സന്യാസിയെപ്പോലെയാണ് അദ്ദേഹം ജീവിച്ചതെന്നും മുകുന്ദന്‍ അനുസ്മരിച്ചു.

Keywords: P P Mukundan on P Parameswaran, Kannur, News, Politics, RSS, Leader, Dead, Writer, Meeting, Religion, Kerala.