Follow KVARTHA on Google news Follow Us!
ad

ഇതു തന്നെയാണോ നിങ്ങളുടെ ഇന്ത്യയെന്ന ആശയം? ചോദ്യം മുന്‍ ക്രിക്കറ്റ് താരം ആകാശ് ചോപ്രയുടേത്

പൗരത്വ ഭേദഗതിയില്‍ രണ്ട് വിഭാഗമായി ചേരി തിരിഞ്ഞ് രാജ്യ തലസ്ഥാനം കത്തുമ്പോള്‍ വേവലാതി പങ്കു വെയ്ക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം. News, National, India, New Delhi, Cricket, Twitter, Love, Our Idea Of India, Is that your idea of India too?

ന്യൂഡെല്‍ഹി: (www.kvartha.com 27.02.2020) പൗരത്വ ഭേദഗതിയില്‍ രണ്ട് വിഭാഗമായി ചേരി തിരിഞ്ഞ് രാജ്യ തലസ്ഥാനം കത്തുമ്പോള്‍ വേവലാതി പങ്കു വെയ്ക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം.

'നമ്മുടെ ഇന്ത്യയെന്ന ആശയം, ഇതു തന്നെയാണോ നിങ്ങളുടെ ഇന്ത്യയെന്ന ആശയവും'..? ആകാശ് ചോപ്ര ചോദിക്കുകയാണ്. ട്വിറ്ററില്‍ ഒരു കുറിപ്പ് പങ്കുവെച്ചാണ് ആകാശ് ചോപ്ര ഇങ്ങനെ ചോദിച്ചത്. 'നമ്മുടെ ഇന്ത്യയെന്ന ആശയം' എന്ന് കുറിച്ച് സ്‌നേഹാലിംഗനത്തിന്റെ ഇമോജിയും ആകാശ് ചോപ്ര ചേര്‍ത്തിരുന്നു.

News, National, India, New Delhi, Cricket, Twitter, Love, Our Idea Of India, Is that your idea of India too?

അദ്ദേഹത്തിന്റെ കുറിപ്പ് ഇങ്ങനെയാണ്: ''എന്റെ മകള്‍ ആരന അവളുടെ ജന്‍മദിനം സുഹൃത്ത് അകിറയുമായി പങ്കുവെക്കാറുണ്ട്. ഞങ്ങള്‍ വര്‍ഷങ്ങളായി ഒരുമിച്ചാണ് പാര്‍ട്ടി നടത്താറ്. അവര്‍ ഒരേപോലുള്ള വസ്ത്രം ധരിക്കുന്നു. അവര്‍ ഒരു കേക്ക് മുറിക്കുന്നു. ചിലപ്പോള്‍ ജന്‍മദിനങ്ങളില്‍ അവരെ കാണാനും ഒരുപോലിരിക്കും. ആരാണ് അകിറ, ആരാണ് ആരന എന്ന് പറയാന്‍ തന്നെ പ്രയാസമാവും.

News, National, India, New Delhi, Cricket, Twitter, Love, Our Idea Of India, Is that your idea of India too?

അവരുടെ പേരിന്റെ അവസാനത്തിലുള്ള ചോപ്ര, വിരാനി എന്നിവയൊഴികെ അവരില്‍ ഒരു വ്യത്യാസവും ഇല്ല. അകിറ ഒരു മുസ്‌ലിമാണെന്ന് ആരനക്കറിയില്ല. ആരന ഒരു ഹിന്ദുവാണെന്ന് അകിറക്കും അറിയില്ല. ഈ വിവരം നമ്മള്‍ ഒരിക്കലും അവരിലേക്കെത്തിക്കരുത്.''

നാനാത്വത്തില്‍ ഏകത്വം, സമാധാനം, സ്‌നേഹം എന്നീ വാക്കുകള്‍ ഹാഷ് ടാഗുകളാക്കിക്കൊണ്ടായിരുന്നു? ആകാശ് ചോപ്ര ഈ കുറിപ്പ് ട്വീറ്റ് ചെയ്തത്.

Keywords: News, National, India, New Delhi, Cricket, Twitter, Love, Our Idea Of India, Is that your idea of India too?