Follow KVARTHA on Google news Follow Us!
ad

കൊറോണ; വായുവിലേക്ക് കുഞ്ഞുകൈകള്‍ നീട്ടി തൊടാനാവാത്തത്ര അകലെ നിന്ന് അവള്‍ കരയുകയായിരുന്നു, മകളെ കെട്ടിപ്പിടിക്കാനോ ആശ്വസിപ്പിക്കാനോ കഴിയാതെ ഒരു അമ്മയും, കരളലയിപ്പിക്കും ഈ വീഡിയോ

സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്ന അമ്മയുടെയുംBeijing, News, World, Daughter, Mother, Nurse, hospital, Food, Health

ബീജിങ്: (www.kvartha.com 09.02.2020) സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്ന അമ്മയുടെയും മകളുടെയും ഒരു രംഗം കാഴ്ചക്കാരുടെ കരളലയിപ്പിക്കുന്നതാണ്. കൊറോണ വൈറസ് ബാധിതരെ ചികിത്സിക്കുന്ന ആശുപത്രിയിലെ നഴ്സായ അമ്മയെ കാണാനെത്തിയതായിരുന്നു പെണ്‍കുട്ടി. എന്നാല്‍ അമ്മയ്‌ക്കോ മകള്‍ക്കോ പരസ്പരം അടുത്തുവരാനോ കെട്ടിപ്പിടിപ്പിടിക്കാനോ കഴിയില്ല. ദൂരെ നിന്നും അമ്മയെ കണ്ടതും അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. വായുവിലേക്ക് കുഞ്ഞുകൈകള്‍ നീട്ടി തൊടാനാവാത്തത്ര അകലെ നിന്ന് അവള്‍ കരയുകയായിരുന്നു. ഓടിച്ചെന്ന് മകളെ കെട്ടിപ്പിടിക്കോനോ ആശ്വസിപ്പിക്കാനോ കഴിയാതെ ആ അമ്മയുടെ ഹൃദയവും വിങ്ങിപ്പൊട്ടുകയായിരുന്നു.


അമ്മയെ കാണാതിരിക്കുന്നത് വലിയ സങ്കടമാണെന്ന് ദൂരെ നിന്ന് അവള്‍ പറയുന്നു. അമ്മ മാരക രോഗത്തിനെതിരെ പോരാടുകയാണ്, വൈറസിനെ തോല്‍പിച്ച് അമ്മ വീട്ടിലേക്ക് വരുമെന്നും സുഖമായിരിക്കൂവെന്നും ദൂരെ നിന്ന് മകള്‍ക്ക് നേരെ ഇരുകൈകളും ഉയര്‍ത്തി അവര്‍ മകളെ ആശ്വസിപ്പിക്കുന്നു. അമ്മയ്ക്കായി കൊണ്ടുവന്ന ഭക്ഷണം മകള്‍ നിലത്ത് വെച്ച് മാറി നില്‍ക്കുകയും പിന്നീട് അമ്മ ഭക്ഷണം എടുത്ത് കൈവീശി മകളെ യാത്രയാക്കുകയുമാണ്.


കൊറോണ ബാധിതരെ ചികിത്സിക്കുന്ന ആശുപത്രികളിലെ ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ ഉള്‍പ്പടെ ജീവനക്കാര്‍ക്കും കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിട്ടുള്ളത്. ഈ സാഹചര്യത്തില്‍ ഇരുവര്‍ക്കും അടുത്തുവരാനോ തമ്മില്‍ തൊടാനോ അനുവാദമില്ല. ചൈനയിലെ സിന്‍ഹുവ വാര്‍ത്താ ഏജന്‍സിയാണ് അമ്മയുടെയും മകളുടെയും കണ്ണുനിറയിപ്പിക്കുന്ന ഈ വീഡിയോ പുറത്തുവിട്ടത്. ചൈനയില്‍ കൊറോണ ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 800 കടന്നിരിക്കുകയാണ്.
Keywords: Beijing, News, World, Daughter, Mother, Nurse, Hospital, Food, Health, Coronavirus, Nurse At China Coronavirus Hospital Gives Crying Daughter An 'Air Hug'