Follow KVARTHA on Google news Follow Us!
ad

ദേവനന്ദ തനിച്ച് എങ്ങനെ ഇത്തിക്കരയാറ്റില്‍ എത്തി? സംശയം വിട്ടൊഴിയാതെ ബന്ധുക്കളും നാട്ടുകാരും; ദുരൂഹത അകറ്റാന്‍ വീടിന് സമീപത്തുള്ള കൂടുതല്‍ പേരുടെ മൊഴി എടുക്കാനുള്ള തയ്യാറെടുപ്പില്‍ പൊലീസ്

ദുരൂഹ സാഹചര്യത്തില്‍ കാണാതാവുകയും പിന്നീട് കൊല്ലംKollam, News, Local-News, Trending, Police, Probe, Dead Body, Natives, Allegation, Missing, Kerala
കൊല്ലം: (www.kvartha.com 29.02.2020) ദുരൂഹ സാഹചര്യത്തില്‍ കാണാതാവുകയും പിന്നീട് കൊല്ലം ഇളവൂരില്‍ ആറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്ത ഏഴു വയസുകാരി ദേവനന്ദയുടെ മരണത്തിലെ ദുരൂഹത നീങ്ങുന്നില്ല. മരണത്തില്‍ ദുരൂഹത ഇല്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

മാത്രമല്ല മുങ്ങിമരണമെന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു. എന്നാല്‍ ഇതൊക്കെ അറിയാമെങ്കിലും കുട്ടിയുടെ മരണത്തില്‍ ബന്ധുക്കളും നാട്ടുകാരും ദുരൂഹത ആരോപിക്കുകയാണ്. കുട്ടി ഒറ്റയ്ക്ക് എങ്ങനെ ആറ്റുകടവിലെത്തിയെന്നതാണ് പ്രധാന ചോദ്യം.

No signs of assault, says preliminary report on Kollam kid Devananda: Postmortem awaited, Kollam, News, Local-News, Trending, Police, Probe, Dead Body, Natives, Allegation, Missing, Kerala

വീട്ടില്‍ നിന്ന് 70 മീറ്റര്‍ അകലെയാണ് ആറിലേക്ക് ഇറങ്ങാനുള്ള കല്‍പ്പടവുകള്‍ ഉള്ളത്. അമ്മയുടെ അനുവാദം ഇല്ലാതെ അയല്‍ വീട്ടിലേക്ക് പോലും പോകാത്ത കുഞ്ഞ് ആറിന്റെ കരയില്‍ എങ്ങനെ പോയെന്ന സംശയം ബന്ധുക്കളിലും നാട്ടുകാരിലും ബാക്കിയാണ്.

വ്യാഴാഴ്ച രാവിലെ വീട്ടില്‍ നിന്നും കാണാതായ ദേവനന്ദയെ 20മണിക്കൂറിനുശേഷം വെള്ളിയാഴ്ച രാവിലെയാണ് മരിച്ചനിലയില്‍ കണ്ടെത്തുന്നത്. നാടിന്റെ പ്രാര്‍ത്ഥനയും കാത്തിരിപ്പും വിഫലമാക്കിയാണ് വീടിന് വിളിപ്പാടകലെ ഇത്തിക്കരയാറിന്റെ കൈവഴിയില്‍ ദേവനന്ദയുടെ മൃതദേഹം കണ്ടെത്തുന്നത്.

എന്നാല്‍, ദേവനന്ദയുടെ മൃതദേഹം ആറ്റില്‍ നിന്ന് കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത നീങ്ങാത്ത സാഹചര്യത്തില്‍ മരണത്തില്‍ പ്രത്യേകസംഘം അന്വേഷണം തുടരും. മൃതദേഹം കിട്ടിയ സ്ഥലത്ത് കുട്ടി എങ്ങനെയെത്തി എന്നതാണ് പ്രാഥമിക ഘട്ടത്തില്‍ അന്വേഷിക്കുക. വിശദമായ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമാകും കൂടുതല്‍ അന്വേഷണം.
ദേവനന്ദയുടെ മരണത്തില്‍ ബന്ധുക്കളും നാട്ടുകാരും ദുരൂഹത ഉന്നയിച്ച സാഹചര്യത്തില്‍ കുട്ടി താമസിച്ചിരുന്ന വീടിന് സമീപത്തുള്ള കൂടുതല്‍ പേരുടെ മൊഴി എടുക്കാനാണ് പൊലീസിന്റെ ആലോചന. അന്വേഷണ ഉദ്യോഗസ്ഥനായ ചാത്തന്നൂര്‍ എ സി പിയുടെ നേതൃത്വത്തിലാണ് മൊഴി എടുക്കുക. എന്നാല്‍ എന്ന് മൊഴികള്‍ രേഖപ്പെടുത്തുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല.

കുട്ടി എങ്ങനെ ഇത്തിക്കരയാറ്റിലേക്ക് എത്തിയെന്നതാണ് പ്രധാന ചോദ്യം. സംശയകരമായ പാടുകളോ ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളോ കുട്ടിയുടെ ശരീരത്തില്‍ കണ്ടെത്തിയില്ലെന്ന ഇന്‍ക്വസ്റ്റിന്റെ പ്രാഥമിക വിവരം പുറത്ത് വന്നെങ്കിലും ജനങ്ങളുടെ സംശയം വിട്ടൊഴിയുന്നില്ല.

വ്യാഴാഴ്ച രാവിലെ വീട്ടില്‍ നിന്ന് കാണാതായ നെടുമണ്‍കാവ് ഇളവൂര്‍ തടത്തില്‍മുക്ക് ധനീഷ് ഭവനില്‍ പ്രദീപ് കുമാറിന്റെയും ധന്യയുടെയും മകള്‍ ദേവനന്ദയുടെ (പൊന്നു -7) മൃതദേഹം വെള്ളിയാഴ്ച രാവിലെ ഏഴേകാലോടെയാണ് കണ്ടെത്തിയത്. വീട്ടില്‍ നിന്ന് 350 മീറ്റര്‍ അകലെ വള്ളിച്ചെടികള്‍ക്കിടയില്‍ മുടി കുരുങ്ങി കമിഴ്ന്ന് കിടക്കുന്ന നിലയിലാണ് ആറ്റില്‍ മൃതദേഹം കാണപ്പെട്ടത്.

കാണാതാകുന്ന സമയത്ത് ധരിച്ചിരുന്ന ഇരുണ്ട പച്ച പാന്റ്‌സും റോസ് ബനിയനും ശരീരത്തിലുണ്ടായിരുന്നു. മൃതദേഹം കരയിലേക്ക് മാറ്റി പ്രാഥമിക പരിശോധന നടത്തിയ പൊലീസ് ഫോറന്‍സിക് വിദഗ്ദരുടെ സാന്നിധ്യത്തില്‍ ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി. മൃതദേഹം കണ്ടെത്തിയെന്ന വാര്‍ത്ത പരന്നതോടെ നാടാകെ ഇളവൂരിലേക്ക് ഒഴുകിയെത്തിയിരുന്നു.

Keywords: No signs of assault, says preliminary report on Kollam kid Devananda: Postmortem awaited, Kollam, News, Local-News, Trending, Police, Probe, Dead Body, Natives, Allegation, Missing, Kerala.