Follow KVARTHA on Google news Follow Us!
ad

പുത്തന്‍ ആശയങ്ങള്‍ക്ക് അതിരുകളില്ലെന്ന് തെളിയിച്ചിരിക്കുകയാണ് ഒരു ഇന്ത്യകാരന്‍; നായ്ക്കുട്ടിയ്‌ക്കൊപ്പം കളിച്ചുകൊണ്ടിരുന്നപ്പോള്‍ തോന്നിയ ഐഡിയ ഫാഷന്‍ ലോകത്ത് ഹിറ്റായത് ഇങ്ങനെ

പുത്തന്‍ ആശയങ്ങള്‍ക്ക് അതിരുകളില്ലെന്ന് തെളിയിച്ചിരിക്കുകയാണ് ഈ ഇന്ത്യകാരന്‍. ലണ്ടന്‍ കോളേജ് ഒഫ് ഫാഷനിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയായ ഹരികൃഷ്ണന്‍ News, World, London, Lifestyle & Fashion, Idea, Indian Student, Models, Dog, New Ideas from Indian Student in the Fashion World
ലണ്ടന്‍: (www.kvartha.com 29.02.2020) പുത്തന്‍ ആശയങ്ങള്‍ക്ക് അതിരുകളില്ലെന്ന് തെളിയിച്ചിരിക്കുകയാണ് ഈ ഇന്ത്യകാരന്‍. ലണ്ടന്‍ കോളേജ് ഒഫ് ഫാഷനിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയായ ഹരികൃഷ്ണന്‍ അവതരിപ്പിച്ച ബലൂണ്‍ പാന്റ് ഇപ്പോള്‍ ഫാഷന്‍ ലോകത്ത് ഹിറ്റായിക്കൊണ്ടിരിക്കുകയാണ്. ബിരുദ പഠനത്തിന്റെ ഭാഗമായാണ് യുവാവ് ഈ ഡിസൈന്‍ അവതരിപ്പിച്ചത്.

News, World, London, Lifestyle & Fashion, Idea, Indian Student, Models, Dog, New Ideas from Indian Student in the Fashion World

മുകളില്‍ നിന്ന് താഴേക്ക് വരുന്തോറും ബലൂണ്‍ പോലെ വീര്‍ത്തു വരുന്ന മോഡലിലാണ് പാന്റിന്റെ ഡിസൈന്‍. ഇതിന് യോജിക്കുന്ന ബ്ലേസറു ജാക്കറ്റുമുണ്ട്. പുരുഷന്മാര്‍ മാത്രമല്ല സ്ത്രീകളും ഈ വസ്ത്രം ഉപയോഗിക്കുന്നുണ്ട്. നിരവധി പേര്‍ ഹരികൃഷ്ണനെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുണ്ട്.

നായ്ക്കുട്ടിക്കൊപ്പം കളിക്കുമ്പോഴാണ് ഹരിയുടെ മനസിലേക്ക് ഈ ആശയം വരുന്നത്. നായ്ക്കുട്ടി താഴെ നിന്ന് നോക്കുമ്പോള്‍ തന്നെ എത്ര വലുതായിട്ടായിരിക്കും കാണുന്നത് എന്ന ചിന്തയില്‍ നിന്നാണ് ഈ ആശയം ഉണ്ടായത്. വളരെപ്പെട്ടെന്ന് തന്നെ ഈ പാന്റ് സോഷ്യല്‍ മീഡിയയിലും വൈറലായി. ഇതുമായി ബന്ധപ്പെട്ട് ട്രോളുകളും വന്നുതുടങ്ങി.


Keywords: News, World, London, Lifestyle & Fashion, Idea, Indian Student, Models, Dog, New Ideas from Indian Student in the Fashion World