Follow KVARTHA on Google news Follow Us!
ad

നായിഡു ട്രോഫി: കശ്മീരിനെതിരെ കേരളത്തിന് തകര്‍പ്പന്‍ ജയം

കോണാര്‍ വയല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന കേണല്‍ സി കെ നായിഡു Thalassery, News, Sports, Cricket, Jammu, Kashmir, Winner, Kerala
തലശേരി: (www.kvartha.com 08.02.2020) കോണാര്‍ വയല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന കേണല്‍ സി കെ നായിഡു ട്രോഫി ക്രിക്കറ്റില്‍ കേരളത്തിന് ഇന്നിങ്ങ്‌സ് വിജയം. കോണോര്‍ വയല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന അണ്ടര്‍ 23 കേണല്‍ സി കെ നായിഡു ട്രോഫി ചതുര്‍ദിന മത്സരത്തില്‍ ആതിഥേയരായ കേരളം ഇന്നിങ്ങ്‌സിനും 65 റണ്‍സിനും ജമ്മു കശ്മീരിനെ പരാജയപ്പെടുത്തി.

എട്ടു വിക്കറ്റിന് 149 റണ്‍സ് എന്ന നിലയില്‍ ബാറ്റിങ് പുന:രാരംഭിച്ച ജമ്മു 197 റണ്‍സിന് ഓള്‍ ഔട്ടായി. ജമ്മുവിന് വേണ്ടി സുനില്‍ കുമാര്‍ 55 റണ്‍സും ഇംതിയാസ് അഹമ്മദ് ഗനി പുറത്താകാതെ 45 റണ്‍സുമെടുത്തു. കേരളത്തിന് വേണ്ടി ശ്രീഹരി എസ് നായര്‍ 34 റണ്‍സിന് മൂന്നു വിക്കറ്റും സിജോമോന്‍ ജോസഫ് 20 റണ്‍സിന് രണ്ടു വിക്കറ്റും വിഷ്ണു പി കുമാര്‍ 56 റണ്‍സിന് രണ്ടു വിക്കറ്റും വീഴ്ത്തി.

Naidu Trophy: Kerala win against Kashmir, Thalassery, News, Sports, Cricket, Jammu, Kashmir, Winner, Kerala

ആദ്യ ഇന്നിങ്ങ്‌സില്‍ 377 റണ്‍സിന് കേരളം ഓള്‍ ഔട്ടായി. ജമ്മു കശ്മീരിനെ ആദ്യ ഇന്നിങ്ങ്‌സില്‍ 115 റണ്‍സിന് കേരളം ചുരുട്ടികെട്ടിയിരുന്നു. ഇന്നിങ്ങ്‌സ് വിജയത്തോടെ കേരളത്തിന് ഏഴു മത്സരങ്ങളില്‍ നിന്ന് 17 പോയിന്റ് ലഭിച്ചു. കേരളത്തിന്റെ അടുത്ത മത്സരം ചത്തീസ്ഗഡുമായി ഫെബ്രുവരി 14 മുതല്‍ 17 വരെ തലശ്ശേരി കോണോര്‍ വയല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വെച്ച് നടക്കും.

Keywords: Naidu Trophy: Kerala win against Kashmir, Thalassery, News, Sports, Cricket, Jammu, Kashmir, Winner, Kerala.