Follow KVARTHA on Google news Follow Us!
ad

ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റില്ല; വടക്കേ മലബാറിലെ നൂറിലേറെ എയ്ഡഡ് സ്‌കൂളുകള്‍ അടച്ചുപൂട്ടലിലേക്ക്

എയ്ഡഡ് സ്‌കൂളുകള്‍ക്കെതിരെ സര്‍ക്കാര്‍ നിലപാട് ശക്തമാക്കിയ സാഹചര്യത്തില്‍Kannur, News, Kerala, school, Education
കണ്ണൂര്‍: (www.kvartha.com 14.02.2020) എയ്ഡഡ് സ്‌കൂളുകള്‍ക്കെതിരെ സര്‍ക്കാര്‍ നിലപാട് ശക്തമാക്കിയ സാഹചര്യത്തില്‍ ഫിറ്റ്‌നസ് പരിശോധനയും ശക്തമാക്കും. മലബാറിലെ നൂറിലേറെ എയ്ഡഡ് സ്‌കൂളുകളില്‍ മതിയായ സുരക്ഷയില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പ് അധികൃതരുടെ കണ്ടെത്തല്‍. കഴിഞ്ഞ തവണ പ്രവര്‍ത്തനം തടഞ്ഞുവെച്ച സ്‌കൂളുകള്‍ പോലും ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്. ഇത്തരത്തില്‍ കോടതി വിധിയുടെ പിന്‍ബലത്തില്‍ പ്രവര്‍ത്തിക്കുന്ന ഒട്ടേറെ സ്‌കൂളുകള്‍ വടക്കെ മലബാറിലുണ്ട്. ഇതു കൂടാതെ വിദ്യാഭ്യാസ വകുപ്പിലെ ഉന്നതരെ പണം വാരിയെറിഞ്ഞാണ് മിക്ക മാനേജ്‌മെന്റുകളും വീഴ്ത്തുന്നത്.

സാധാരണയായി സ്‌കൂളുകളുടെ ഭൗദതിക സാഹചര്യം മെച്ചപ്പെടുത്താനുള്ള സംഭാവനയായാണ് മാനേജ്‌മെന്റുകള്‍ അധ്യാപകരെ നിയമിക്കുമ്പോള്‍ പണം വാങ്ങുന്നത്. എന്നാല്‍ അരക്കോടിയിലധികം വരുമാനമുള്ള തീവെട്ടിക്കൊള്ളയായി ഇപ്പോഴിത് മാറിയിരിക്കുകയാണ്. ഇത്തരത്തില്‍ വാങ്ങുന്ന പണം നിലവാരമുള്ള സ്‌കൂള്‍ കെട്ടിടം നിര്‍മിക്കുന്നതിനും പ്രാഥമിക സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമാണ് ഉപയോഗിക്കേണ്ടതെങ്കിലും നല്ല ശൗചാലയം പോലും ഇത്തരം സ്‌കൂളുകളില്ല. കെട്ടിടങ്ങള്‍ പഴയതും എപ്പോള്‍ വേണമെങ്കിലും തകര്‍ന്നു വീണേക്കാം.

അത്യുഷ്ണം നേരിടാന്‍ ഫാനോ മറ്റു സൗകര്യങ്ങളോയില്ല. ശുദ്ധമായ വെള്ളം പോലും ഒരുക്കാത്ത സ്‌കൂളുകള്‍ ധാരാളമാണ്. ഈ സാഹചര്യത്തിലും ഇത്തരം സ്‌കൂളുകള്‍ക്ക് പ്രവര്‍ത്തനാനുമതി ലഭിക്കുന്നത് അഴിമതിക്കാരായ ചില ഉദ്യോഗസ്ഥരുടെ പിന്‍ബലത്തിലാണെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. വരുന്ന അധ്യയന വര്‍ഷം ഫിറ്റ്‌നസ് ഇല്ലാത്ത സ്‌കൂള്‍ കെട്ടിടങ്ങള്‍ക്ക് യാതൊരു വിധ അനുമതിയും നല്‍കരുതെന്ന നിർദേശം വിദ്യാഭ്യാസ മന്ത്രി നല്‍കിയിട്ടുണ്ടെന്നറിയുന്നു.

ഈ സാഹചര്യത്തില്‍ വടക്കെ മലബാറിലെ നൂറിലേറെ സ്‌കൂളുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയില്ല. അയ്യായിരത്തിലേറെ അധ്യാപകര്‍ക്ക് ശമ്പളം മുടങ്ങിയേക്കും. എന്നാല്‍ ഇത്രയും ഗുരുതര ഭീഷണിയുയര്‍ന്നിട്ടും ചില മതസ്ഥാപനങ്ങള്‍. നേതൃത്വം നല്‍കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കെട്ടിടങ്ങള്‍ക്ക് സുരക്ഷയൊരുക്കുന്ന കാര്യം ഇതുവരെ പരിഗണിച്ചിട്ടില്ല.


Keywords: Kannur, News, Kerala, School, Education, Aided schools, Shut down, Fitness certificate, Water, Teacher, More aided schools to be shut down for no fitness certificate