Follow KVARTHA on Google news Follow Us!
ad

രാവിലത്തെ തിരക്കുകളൊക്കെ കഴിഞ്ഞ് കുട്ടികളെ പെട്ടെന്ന് സ്‌കൂളിലെത്തിക്കാന്‍ ശ്രമിച്ചതാണ് അമ്മ, സ്ഥലത്തെത്തി മക്കളെ നോക്കിയപ്പോള്‍ കാറിന്റെ പിന്‍സീറ്റ് കാലി, അബദ്ധം തിരിച്ചറിഞ്ഞ് പൊട്ടിച്ചിരിക്കുന്ന യുവതി; സോഷ്യല്‍ മീഡിയ കീഴടക്കി ഒരു വീഡിയോ

രാവിലത്തെ തിരക്കുകളൊക്കെ കഴിഞ്ഞ് കുട്ടികളെ പെട്ടെന്ന് സ്‌കൂളിലെത്തിക്കാന്‍News, New Delhi, National, Mother, Children, school, Car, Video, Comments
ന്യൂഡെല്‍ഹി: (www.kvartha.com 29.02.2020) രാവിലത്തെ തിരക്കുകളൊക്കെ കഴിഞ്ഞ് കുട്ടികളെ പെട്ടെന്ന് സ്‌കൂളിലെത്തിക്കാന്‍ ശ്രമിച്ച ഒരു അമ്മയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ കീഴടക്കിയിരിക്കുന്നത്. കുട്ടികള്‍ കാറില്‍ കയറി എന്നു കരുതി യുവതി കാറുമായി സ്‌കൂളിലെത്തി. എന്നാല്‍ സ്‌കൂളിലെത്തി മക്കളെ നോക്കിയപ്പോഴാണ് മക്കള്‍ കാറില്‍ കയറിയിട്ടില്ല എന്നു മനസിലാക്കിയത്.

അബദ്ധം തിരിച്ചറിഞ്ഞ യുവതി പൊട്ടിച്ചിരിച്ചാണ് വീഡിയോയില്‍ എത്തിയത്. പാതിമയക്കത്തിലായിരുന്നു രാവിലെ വീട്ടില്‍ നിന്നിറങ്ങിയത്. കുട്ടികള്‍ കൂടെയുണ്ടെന്നു കരുതിയാണ് വാഹനവുമായി സ്‌കൂളിലേക്ക് പോയതെന്നും യുവതി പറഞ്ഞു. കാറിന്റെ കാലിയായ പിന്‍സീറ്റു കാണിച്ച് കാറില്‍ കുട്ടികള്‍ ഇല്ല എന്ന് യുവതി പറയുന്നതും വിഡിയോയില്‍ കാണാം.

News, New Delhi, National, Mother, Children, school, Car, Video, Comments, Realises, Mom Realises She Forgot Her Kids During School Run

'എന്റെ കുട്ടികള്‍ ഇല്ലാതെയാണ് ഞാന്‍ വണ്ടിയോടിച്ച് സ്‌കൂളിലെത്തിയത്. കുട്ടികള്‍ കയറി എന്നു കരുതി വണ്ടിയുമായി സ്‌കൂളിലെത്തിയതാണ്. അവര്‍ കാറില്‍ ഇല്ലെന്ന് സ്‌കൂളിലെത്തുന്നതു വരെ ഞാന്‍ അറിഞ്ഞില്ല. ഇനി തിരിച്ചു പോയി അവരെ കൂട്ടി വരണം. എനിക്ക് ഇത് വിശ്വസിക്കാനാകില്ല' എന്ന് പറഞ്ഞ് യുവതി വീഡിയോയില്‍ പൊട്ടിച്ചിരിക്കുകയാണ്. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കകം നാലുലക്ഷത്തോളം പേരാണ് വിഡിയോ കണ്ടത്. വീഡിയോയ്ക്ക് നിരവധി പേരാണ് കമന്റുകളുമായി എത്തിയത്.
Keywords: News, New Delhi, National, Mother, Children, school, Car, Video, Comments, Realises, Mom Realises She Forgot Her Kids During School Run