പാല്‍ വിതരണം ഇനി എടിഎം വഴിയും; പദ്ധതി അടുത്ത ഒരു മാസത്തിനുള്ളില്‍, തീരുമാനം പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിന്റെ ഭാഗമായാണെന്ന് മില്‍മ

തിരുവനന്തപുരം: (www.kvartha.com 08.02.2020) സംസ്ഥാനത്ത് അടുത്ത ഒരു മാസത്തിനുള്ളില്‍ പാല്‍ വിതരണത്തിനായി എടിഎം (എനി ടൈം മില്‍ക്ക്) വെന്റിങ് മിഷന്‍ സെന്ററുകള്‍ തുടങ്ങാനുള്ള തീരുമാനവുമായി മില്‍മ. ക്ഷീര വിപണന മേഖല പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി. തിരുവനന്തപുരം പട്ടത്താണ് എടിഎം സെന്ററുകള്‍ ആദ്യം തുടങ്ങാന്‍ പദ്ധതിയിട്ടിരിക്കുന്നത്. തിരുവനന്തപുരം നഗരത്തിലെ അഞ്ച് കേന്ദ്രങ്ങളിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ പാല്‍ വിതരണ എടിഎം സെന്ററുകള്‍ സ്ഥാപിക്കുക.

ഓരോ ദിവസവും സെന്ററുകളില്‍ പാല്‍ നിറയ്ക്കുന്ന തരത്തിലായിരിക്കും ക്രമികരണം. പുതിയ പദ്ധതിയിലൂടെ പാക്കിങ്ങ് ചാര്‍ജില്‍ അടക്കം വരുന്ന അധിക ചാര്‍ജ് ഇല്ലാതാകുമെന്നും മില്‍മ അവകാശപ്പെടുന്നു. സംസ്ഥാന സര്‍ക്കാരും ഗ്രീന്‍ കേരള കമ്പനിയുമായി ചേര്‍ന്ന് ഒരുക്കുന്ന പദ്ധതി വിജയകരമായാല്‍ എല്ലാ ജില്ലകളിലേയ്ക്കും വ്യാപിപ്പിക്കാനാണ് മില്‍മയുടെ തീരുമാനം. മാര്‍ക്കറ്റിങ് വിഭാഗമാണ് ഇക്കാര്യം അറിയിച്ചത്.
Thiruvananthapuram, News, Kerala, Business, ATM, Milk, Milma, Supply, Plane, Plastic, Milma plans ATMs to supply milk

Keywords: Thiruvananthapuram, News, Kerala, Business, ATM, Milk, Milma, Supply, Plane, Plastic, Milma plans ATMs to supply milk
Previous Post Next Post