Follow KVARTHA on Google news Follow Us!
ad

അമിത വേഗതയിലെത്തിയ കാര്‍ നിയന്ത്രണംവിട്ട് പമ്പ് വെല്‍ ഫ്ളൈ ഓവറില്‍ നിന്നും താഴേക്ക് പതിച്ച് ഒരാള്‍ മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

അമിത വേഗതയിലെത്തി കാര്‍ നിയന്ത്രണംവിട്ട് പമ്പ് വെല്‍ ഫ്ളൈMangalore, News, Local-News, Accidental Death, Police, Probe, Injured, Car accident, Mangalore, National,
മംഗളൂരു: (www.kvartha.com 11.02.2020) അമിത വേഗതയിലെത്തി കാര്‍ നിയന്ത്രണംവിട്ട് പമ്പ് വെല്‍ ഫ്ളൈ ഓവറില്‍ നിന്നും താഴേക്ക് പതിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരണപ്പെടുകയും മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് അപകടം നടന്നത്.

അപകടം ഉണ്ടായ ആള്‍ട്ടോ 800 കാറില്‍ സംഭവ സമയത്ത് നാലുപേരാണ് ഉണ്ടായിരുന്നത്. എല്ലാവരും ബന്ധുക്കളായിരുന്നു. ഇവര്‍ പിലിക്കുള സന്ദര്‍ശിച്ചശേഷം മടങ്ങിവരികയായിരുന്നു.

Mangaluru: Pumpwell flyover accident ; Some information out on Alto occupants, Mangalore, News, Local-News, Accidental Death, Police, Probe, Injured, Car accident, Mangalore, National

തുടര്‍ന്ന് മംഗളൂരു നഗരം ചുറ്റാന്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി കദ്രി പാര്‍ക്കിലേക്ക് പോവുകയും പിന്നീട് നന്തൂര്‍ വഴി തൊക്കോട്ടു ഭാഗത്തു കൂടി നാട്ടിലേക്ക് മടങ്ങുകയുമായിരുന്നു. അപ്പോഴേക്കും വളരെ വൈകിയതിനാല്‍ ഡ്രൈവര്‍ അമിത വേഗതയിലായിരുന്നു വാഹനം ഓടിച്ചിരുന്നത്. ഇതാണ് അപകടത്തിനിടയാക്കിയത്.

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഗോരിഗുഡ്ഡെയിലെ മെക്കാനിക്ക് പ്രവീണ്‍ ഫെര്‍ണാണ്ടസ് (45) പിന്നീട് മരിച്ചിരുന്നു. അമിത വേഗതയില്‍ സഞ്ചരിച്ച കാറിന്റെ നിയന്ത്രണംവിടുകയും ഡിവൈഡറിലിടിച്ച ശേഷം മറ്റൊരു ഡസ്റ്റര്‍ കാറിലിടിച്ച് ഫ്ളൈ ഓവറില്‍ നിന്നും താഴേക്ക് പതിക്കുകയുമായിരുന്നു. ഓടിക്കൂടിയ നാട്ടുകാരാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും പ്രവീണ്‍ മരണപ്പെട്ടിരുന്നു.

എന്നാല്‍ കാറില്‍ ഉണ്ടായിരുന്ന മറ്റു മൂന്നുപേരെ കുറിച്ച് യാതൊരു വിവരവും ലഭിച്ചിരുന്നില്ല. അതിനിടെ കാറിലുണ്ടായിരുന്ന മറ്റു മൂന്ന് പേരും തിങ്കളാഴ്ച സിറ്റി (തെക്ക്) ട്രാഫിക് പൊലീസ് സ്റ്റേഷനില്‍ ഹാജരായി പൊലീസിന് മൊഴി നല്‍കി. സംഭവത്തില്‍ കേസെടുത്ത പൊലീസ് കൂടുതല്‍ അന്വേഷണം ആരംഭിച്ചു.

Keywords: Mangaluru: Pumpwell flyover accident ; Some information out on Alto occupants, Mangalore, News, Local-News, Accidental Death, Police, Probe, Injured, Car accident, Mangalore, National.