Follow KVARTHA on Google news Follow Us!
ad

കണ്ണില്‍ ചോരയില്ലാതെ മുന്‍ ഭര്‍ത്താവ്; വിവാഹമോചന സമയത്ത് നല്‍കിയത് 7ലക്ഷത്തിന്റെ ചെക്ക്; യുവാവിന് കിട്ടിയത് മുട്ടന്‍ പണി

വിവാഹ മോചനക്കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഭാര്യയ്ക്ക് വണ്ടിച്ചെക്ക്Kozhikode, News, Local-News, Cheating, Case, Court, Punishment, Complaint, Wife, Kerala,
കോഴിക്കോട്: (www.kvartha.com 29.02.2020) വിവാഹ മോചനക്കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഭാര്യയ്ക്ക് വണ്ടിച്ചെക്ക് നല്‍കിയ സംഭവത്തില്‍ യുവാവിന് ശിക്ഷ വിധിച്ച് കോടതി. താമരശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്. അരയന്‍കോട് മഹ്‌റൂഫ് കളത്തിലിനെതിരെ മുന്‍ ഭാര്യ താമരശ്ശേരിക്കടുത്ത് പരപ്പന്‍പൊയില്‍ പുല്ലാഞ്ഞിക്കുറ്റിയില്‍ ആഇഷ റീമിന്റെ പരാതിയിലാണ് കോടതി പിഴ വിധിച്ചത്.

Man gets 6-month jail in cheque bounce case, Kozhikode, News, Local-News, Cheating, Case, Court, Punishment, Complaint, Wife, Kerala

വിവാഹമോചന സമയത്ത് ഭാര്യയുടെ ബാധ്യതകള്‍ തീര്‍ക്കുന്നതിനു വേണ്ടി നല്‍കിയ ഏഴ് ലക്ഷം രൂപയുടെ ചെക്ക് അക്കൗണ്ടില്‍ പണമില്ലാതെ മടങ്ങി. ഇതിനെതിരെ മുന്‍ ഭാര്യ ആഇഷ റീമി, അഡ്വ:എന്‍ എ അബ്ദുല്‍ ലത്തീഫ് മുഖേന നല്‍കിയ കേസില്‍ മുന്‍ ഭര്‍ത്താവ് മഹ്‌റൂഫിനെ എട്ട് ലക്ഷം രൂപ പിഴ അടക്കുന്നതിനും പിഴ അടച്ചില്ലെങ്കില്‍ ആറു മാസം തടവിനും താമരശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ശിക്ഷ വിധിക്കുകയായിരുന്നു.

Keywords: Man gets 6-month jail in cheque bounce case, Kozhikode, News, Local-News, Cheating, Case, Court, Punishment, Complaint, Wife, Kerala.