Follow KVARTHA on Google news Follow Us!
ad

ദയാധനം സൗദി സര്‍ക്കാര്‍ തന്നെ നല്‍കി; വാഹനാപകടത്തില്‍ സ്വദേശി മരിച്ച കേസില്‍ ജയിലില്‍ കഴിഞ്ഞിരുന്ന മലയാളിക്ക് രണ്ടര വര്‍ഷത്തിനുശേഷം മോചനം

വാഹനാപകടത്തില്‍ സ്വദേശി മരിച്ച കേസില്‍ ജയിലില്‍ കഴിഞ്ഞിരുന്ന Riyadh, News, Saudi Arabia, Jail, Malayalees, palakkad, Accidental Death, Compensation, Bail, Gulf, World
റിയാദ്: (www.kvartha.com 24.02.2020) വാഹനാപകടത്തില്‍ സ്വദേശി മരിച്ച കേസില്‍ ജയിലില്‍ കഴിഞ്ഞിരുന്ന പാലക്കാട് സ്വദേശി ഉദയന് ഒടുവില്‍ സൗദി സര്‍ക്കാരിന്റെ കാരുണ്യത്തില്‍ രണ്ടര വര്‍ഷത്തിനുശേഷം മോചനം. ദയാധനമായ ഒന്നര ലക്ഷം റിയാല്‍ സൗദി സര്‍ക്കാര്‍ തന്നെ അടച്ചതോടെയാണു ഉദയന് ജയില്‍ മോചനം സാധ്യമായത്.

ഖമീസ് മുഷെയ്തില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ വാദി ബിന്‍ ഹഷ്ബലില്‍ 2014 ഫെബ്രുവരിയിലുണ്ടായ വാഹനാപകടത്തിലാണു സ്വദേശി മരിച്ചത്. ലൈസന്‍സില്ലാതെ ഉദയന്‍ ഓടിച്ച വാഹനത്തില്‍ സ്വദേശിയുടെ വാഹനം വന്നിടിക്കുകയായിരുന്നു. അപകടത്തില്‍ സ്വദേശി തല്‍ക്ഷണം തന്നെ മരിച്ചു.

Man died in Saudi; Convicts to pay 15,0000 riyal blood money, Riyadh, News, Saudi Arabia, Jail, Malayalees, Palakkad, Accidental Death, Compensation, Bail, Gulf, World

ഈ കേസില്‍ ഒന്നര ലക്ഷം റിയാല്‍ നഷ്ടപരിഹാരം നല്‍കാന്‍ പ്രാഥമിക കോടതി വിധിച്ചു. ഇതിനെതിരെ മരിച്ചയാളുടെ കുടുംബം അപ്പീല്‍ സമര്‍പ്പിച്ചതോടെ സ്‌പോണ്‍സറും ജോലി ചെയ്യിപ്പിച്ച കമ്പനിയും ഒന്നര ലക്ഷം റിയാല്‍ വീതം നല്‍കണമെന്നു വിധിച്ചു. പ്രസ്തുത തുക സ്‌പോണ്‍സറും കമ്പനിയും നല്‍കിയെങ്കിലും ഉദയന്റെ തുക നല്‍കാന്‍ കമ്പനി വിസമ്മതിച്ചു.

ഇതോടെ ജാമ്യത്തിലായിരുന്ന ഉദയന്‍ തുക അടയ്ക്കാത്തതിനെ തുടര്‍ന്ന് 2018 ജൂണ്‍ മുതല്‍ ജയിലിലാവുകയായിരുന്നു. ഉദയനെ രക്ഷിക്കാനായി മലയാളി കൂട്ടായ്മകളും സുഹൃത്തുക്കളും ചേര്‍ന്ന് തുക സമാഹരിച്ചു വരികയായിരുന്നു. അതിനിടെയാണ് സൗദി സര്‍ക്കാര്‍ തന്നെ ദയാധനം നല്‍കിയത്.

ഇതോടെ സമാഹരിച്ച തുകയില്‍ നിന്ന് രണ്ടു ലക്ഷം രൂപ ഉദയനു നല്‍കി ശേഷിച്ചതു പണം തന്നവര്‍ക്കു തന്നെ തിരികെ നല്‍കുമെന്ന് പ്രവാസി സംഘം ഭാരവാഹികളായ അബ്ദുല്‍ വഹാബ് കരുനാഗപ്പള്ളി, സുരേഷ് മാവേലിക്കര, ബാബു പരപ്പനങ്ങാടി, സന്തോഷ് പുതിയങ്ങാടി എന്നിവര്‍ അറിയിച്ചു.

Keywords: Man died in Saudi; Convicts to pay 15,0000 riyal blood money, Riyadh, News, Saudi Arabia, Jail, Malayalees, Palakkad, Accidental Death, Compensation, Bail, Gulf, World.