Follow KVARTHA on Google news Follow Us!
ad

തൊഴില്‍ നിയമലംഘനം; ഒമാനില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ 45 പ്രവാസികള്‍ പിടിയില്‍

ഒമാനില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ തൊഴില്‍ ലംഘനത്തെMuscat, News, Gulf, World, Labours, Arrested, Law, Arrest
മസ്‌കറ്റ്: (www.kvartha.com 09.02.2020) ഒമാനില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ തൊഴില്‍ ലംഘനത്തെ തുടര്‍ന്ന് 45 ഓളം പ്രവാസികള്‍ പിടിയില്‍. മസ്‌കറ്റ് ഗവര്‍ണറേറ്റിലെ മൊബൈല പച്ചക്കറി മൊത്ത വിതരണ കമ്പോളത്തിലാണ് ശനിയാഴ്ച ഒമാന്‍ തൊഴില്‍ മന്ത്രാലയം മിന്നല്‍ പരിശോധന നടത്തിയത്. രാജ്യത്തെ തൊഴില്‍ നിയമം ലംഘിക്കുകയും മതിയായ രേഖകളില്ലാതെ ജോലി ചെയ്യുകയും ചെയ്തതിന്റെ പേരിലാണ് ഇവര്‍ പിടിയിലായത്.

നിയമ നടപടികള്‍ പൂര്‍ത്തീകരിച്ചതിനു ശേഷം പിടിയിലായവരെ തങ്ങളുടെ നാടുകളിലേക്ക് മടക്കിയയ്ക്കും. ജനുവരി മാസം ഫെബ്രുവരി രണ്ടു മുതല്‍ എട്ടു വരെയുള്ള ദിവസങ്ങളില്‍ തൊഴില്‍ നിയമം ലംഘിച്ചതിനെ തുടര്‍ന്ന് 88 തൊഴിലാളികളാണ് അറസ്റ്റിലായത്. ഇവരെ നാടുകടത്തിയതായും മന്ത്രാലയത്തിന്റെ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കുന്നു.

Muscat, News, Gulf, World, Labours, Arrested, Law, Arrest, Expatriates, Labour law violations, Labour law violations; 45  expatriates arrested in Oman

Keywords: Muscat, News, Gulf, World, Labours, Arrested, Law, Arrest, Expatriates, Labour law violations, Labour law violations; 45  expatriates arrested in Oman