Follow KVARTHA on Google news Follow Us!
ad

'മോദിയെ കൊല്ലണമെന്ന് മുദ്രാവാക്യം വിളിക്കാന്‍ കുട്ടികളെ പരിശീലിപ്പിക്കുന്നവരോട് എന്ത് പറയാന്‍': ഷഹീന്‍ ബാഗില്‍ നടക്കുന്ന പൗരത്വ പ്രതിഷേധത്തെ രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി

പാകിസ്ഥാന്‍ പോലുള്ള രാജ്യങ്ങളില്‍ പീഡിപ്പിക്കപ്പെടുന്ന അമുസ്ലീങ്ങള്‍ക്ക് News, Pakistan, Molestation, Minister, Supreme Court of India, Girl, Protesters, Religion, Trending, National,
ലക്നൗ: (www.kvartha.com 22.02.2020) പാകിസ്ഥാന്‍ പോലുള്ള രാജ്യങ്ങളില്‍ പീഡിപ്പിക്കപ്പെടുന്ന അമുസ്ലീങ്ങള്‍ക്ക് അഭയം നല്‍കുന്നതില്‍ അഭിമാനമുണ്ട്. ഇന്ത്യയില്‍ അഭയം തേടാന്‍ ആഗ്രഹിക്കുന്നത് സിഖ് അല്ലെങ്കില്‍ ഹിന്ദു പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്തവരെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കുന്ന ആളുകളാണ്. അത്തരക്കാര്‍ക്ക് അഭയം നല്‍കുന്ന നിയമത്തില്‍ തനിക്ക് അഭിമാനമുണ്ട്. പൗരത്വ നിയമ ഭേദഗതിയെ ന്യായീകരിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി വീണ്ടും രംഗത്ത്. ശനിയാഴ്ച രാവിലെ ലക്നൗവില്‍ ഹിന്ദുസ്ഥാന്‍ സമാഗമത്തില്‍ സംസാരിക്കുകയായിരുന്നു സ്മൃതി ഇറാനി.

എന്നാല്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡെല്‍ഹിയിലെ ഷഹീന്‍ ബാഗില്‍ നടക്കുന്ന പ്രതിഷേധത്തെക്കുറിച്ച് ചോദിച്ചപ്പോള്‍, ഈ സാഹചര്യത്തില്‍ അവരോട് സംസാരിക്കാന്‍ സാധിക്കില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി. 'ഞങ്ങള്‍ മോദിയെ കൊലപ്പെടുത്തും' തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്താന്‍ കുട്ടികളെ പരിശീലിപ്പിക്കുന്നവരോട് നിങ്ങള്‍ക്ക് എന്താണ് പറയാനുള്ളത്? ഞങ്ങള്‍ 15 കോടി ആണെന്ന് പറയുന്നവരോട് നിങ്ങള്‍ക്ക് എന്താണ് പറയാനുള്ളത്? എന്ന് മന്ത്രി ചോദിച്ചു.

 ‘Kids coached to raise slogans to kill Modi’: Smriti Irani on Shaheen Bagh, News, Pakistan, Molestation, Minister, Supreme Court of India, Girl, Protesters, Religion, Trending, National

പ്രതിഷേധക്കാര്‍ മക്കളെ എന്തിനാണ് പ്രതിഷേധ സ്ഥലത്തേക്ക് കൊണ്ടുവരുന്നതെന്നും, ശൈത്യകാലത്ത് ഒരു സ്ത്രീ തന്റെ നാലുമാസം പ്രായമുള്ള കുട്ടിയെ പ്രതിഷേധ സ്ഥലത്തേക്ക് കൊണ്ടുവന്നതും, ആ കുട്ടിയുടെ മരണവും ഞെട്ടലുണ്ടാക്കിയെന്നും മന്ത്രി പറഞ്ഞു. പ്രതിഷേധിക്കാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്ന് സമ്മതിക്കുന്നതിനിടെ, ഷഹീന്‍ ബാഗില്‍ ഭിന്നിപ്പുള്ള മുദ്രാവാക്യങ്ങളുപയോഗിച്ച് കോണ്‍ഗ്രസിലെ സല്‍മാന്‍ ഖുര്‍ഷിദിനെപ്പോലുള്ള നേതാക്കള്‍ അഭിനിവേശം കൊള്ളുകയാണെന്നും അവര്‍ ആരോപിച്ചു. പണ്ഡിറ്റുകളെ കാശ്മീരില്‍ നിന്ന് പുറത്താക്കിയപ്പോള്‍ എന്തുകൊണ്ടാണ് അദ്ദേഹം ഇതേ ആശങ്ക പ്രകടിപ്പിക്കാത്തതെന്നും മന്ത്രി ചോദിച്ചു.

ജനാധിപത്യത്തില്‍ പ്രതിഷേധിക്കാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെങ്കിലും അവര്‍ റോഡുകള്‍ തടയരുതെന്ന് തിങ്കളാഴ്ച സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. 'കാഴ്ചപാടുകള്‍ പ്രകടമാക്കുന്നതിലൂടെയാണ് ജനാധിപത്യം നിലനില്‍ക്കുന്നത്. എന്നാല്‍, അതിന് അതിരുകളും അതിര്‍വരമ്പുകളുമുണ്ട്. പ്രതിഷേധിക്കാം അതിന് ഒരു പ്രശ്നവുമില്ല.

എന്നാല്‍ നാളെ മറ്റൊരു സമൂഹം വേറൊരു സ്ഥലത്ത് ഇതുപോലെ പ്രതിഷേധം നടത്തും. അപ്പോഴും ഗാതഗതം തടസപ്പെടും. എല്ലാവരും റോഡുകള്‍ ഇങ്ങനെ തടസപ്പെടുത്തിയാല്‍ ആളുകള്‍ എവിടെ പോകും എന്നത് മാത്രമാണ് ഞങ്ങളുടെ ആശങ്ക'എന്നായിരുന്നു സുപ്രീം കോടതിയുടെ പരാമര്‍ശം.

Keywords: ‘Kids coached to raise slogans to kill Modi’: Smriti Irani on Shaheen Bagh, News, Pakistan, Molestation, Minister, Supreme Court of India, Girl, Protesters, Religion, Trending, National.