Follow KVARTHA on Google news Follow Us!
ad

ആശുപത്രിയില്‍ നിന്നും മൂന്ന് ആണ്‍കുട്ടികളെ മോഷ്ടിച്ച സൗദി വനിത 27 വര്‍ഷത്തിന് ശേഷം പിടിയില്‍; ഹോളിവുഡ് സിനിമയെ വെല്ലുന്ന തട്ടിക്കൊണ്ടുപോകലിന്റെ കഥ ഇങ്ങനെ!

സൗദിയിലെ ദമ്മാമിലെ ആശുപത്രിയില്‍ നിന്നും മൂന്ന് ആണ്‍കുട്ടികളെSaudi Arabia, News, Gulf, World, Kidnap, Arrested, Woman, CCTV, Family, Application
സൗദി: (www.kvartha.com 20.02.2020) സൗദിയിലെ ദമ്മാമിലെ ആശുപത്രിയില്‍ നിന്നും മൂന്ന് ആണ്‍കുട്ടികളെ മോഷ്ടിച്ച സൗദി വനിത 27 വര്‍ഷത്തിന് ശേഷം പിടിയിലായി. ആണ്‍കുട്ടികള്‍ക്ക് നാഷണല്‍ ഐഡി കാര്‍ഡ് നേടാനുള്ള ശ്രമത്തിനിടെ സംശയം തോന്നി പൊലീസ് ചോദ്യം ചെയ്തതോടെയാണ് 27വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള തട്ടിപ്പിന്റെ കഥ പുറത്തായത്.

ഒടുവില്‍ ഡി എന്‍ എ ടെസ്റ്റിലൂടെ പൊലീസ് ഒരു കുട്ടിയുടെ കുടുംബത്തെ കണ്ടെത്തുകയും അവരെ ഏല്‍പിക്കുകയും ചെയ്തു. സൗദിയിലെ ദമ്മാമില്‍ കഴിഞ്ഞയാഴ്ചയാണ് ഹോളിവുഡ് സിനിമയെ വെല്ലുന്ന സസ്‌പെന്‍സ് നിറഞ്ഞ വാര്‍ത്തകളുടെ തുടക്കം.

Kidnapped 20 years ago, boy reunited with family in Saudi Arabia, Saudi Arabia, News, Gulf, World, Kidnap, Arrested, Woman, CCTV, Family, Application

കഥ ഇങ്ങനെ;

സ്വദേശി വനിതയായ മറിയം ദമ്മാമിലെ പൊലീസ് സ്റ്റേഷനിലെത്തുന്നു. രണ്ട് ആണ്‍കുട്ടികള്‍ക്കുള്ള ഐഡി കാര്‍ഡ് ഉണ്ടാക്കുകയായിരുന്നു ലക്ഷ്യം. ജനന വിവരങ്ങളുടെ രേഖകള്‍ ഒന്നും ഇല്ലാത്തതിനാല്‍ പൊലീസിന്റെ ചോദ്യം ചെയ്യലില്‍ ഇവര്‍ പതറി. ഒടുവില്‍, 20 വര്‍ഷം മുമ്പ് അനാഥരായി ലഭിച്ചതാണെന്ന് പറഞ്ഞ് തടി തപ്പാന്‍ നോക്കി.

Kidnapped 20 years ago, boy reunited with family in Saudi Arabia, Saudi Arabia, News, Gulf, World, Kidnap, Arrested, Woman, CCTV, Family, Application

ഇതോടെ പൊലീസിന് സംശയമായി. കൂടുതല്‍ ചോദ്യം ചെയ്തതോടെ തത്ത പറയുപോലെ ഇവര്‍ കാര്യങ്ങള്‍ വിവരിച്ചു. തുടര്‍ന്ന് ദമ്മാം മേഖലയില്‍ നിന്ന് തട്ടിക്കൊണ്ടു പോയ കുട്ടികളുടെ പട്ടിക പരിശോധിച്ചു. അപേക്ഷ നല്‍കിയ രണ്ട് ആണ്‍കുട്ടികളുടേയും ഡി എന്‍ എ ടെസ്റ്റും നടത്തി. ഇതിന്റെ ഫലം ലഭിച്ചതോടെയാണ് സിനിമാക്കഥ പോലെ കാര്യം തെളിഞ്ഞത്. ഈ രണ്ട് കുട്ടികളെ കൂടാതെ മൂന്ന് ആണ്‍കുഞ്ഞുങ്ങളേയും മറിയം ദമ്മാമിലെ ആശുപത്രിയില്‍ നിന്ന് മോഷ്ടിച്ചതാണെന്ന് കണ്ടെത്തി.

Kidnapped 20 years ago, boy reunited with family in Saudi Arabia, Saudi Arabia, News, Gulf, World, Kidnap, Arrested, Woman, CCTV, Family, Application

ഒന്നാമത്തെ മോഷണം 1993ല്‍. രണ്ടാമത്തേത് 1996ലും മൂന്നാമത്തേത് 1999ലും. എല്ലാ മോഷണവും നടത്തിയത് നഴ്‌സിന്റെ വേഷം ധരിച്ചാണ്. പിന്നീട് കുഞ്ഞിനെ കൈക്കലാക്കി ആശുപത്രിയില്‍ നിന്ന് പോകുന്ന സി സി ടി വി ദൃശ്യങ്ങളും പൊലീസ് പുറത്ത് വിട്ടു.

Kidnapped 20 years ago, boy reunited with family in Saudi Arabia, Saudi Arabia, News, Gulf, World, Kidnap, Arrested, Woman, CCTV, Family, Application

കുഞ്ഞുങ്ങളുടെ ബാപ്പ ആരാണെന്ന് അറിയാത്തതിനാല്‍ ആദ്യത്തെ ഭര്‍ത്താവ് ഉപേക്ഷിച്ചു. രണ്ട് പെണ്‍മക്കളുടെ ഉമ്മയായ മറിയം ആണ്‍കുഞ്ഞുങ്ങള്‍ക്കായി ആഗ്രഹിച്ചാണ് ആദ്യത്തെ തവണ കുഞ്ഞിനെ മോഷ്ടിച്ചത്. രണ്ടാമത്തെ മോഷണം നടക്കുമ്പോള്‍ രണ്ടാം വിവാഹം കഴിച്ചിരുന്നു മറിയം. ഈ ഭര്‍ത്താവും ഇവരെ ഇതോടെ ഉപേക്ഷിച്ചു. ഇതിന് ശേഷമായിരുന്നു മൂന്നാമത്തെ കുഞ്ഞിന്റെ മോഷണം.

നാലാം തവണയും മറ്റൊരു കുഞ്ഞിനെ തട്ടിയെടുക്കാന്‍ ശ്രമിച്ചെങ്കിലും അത് പരാജയപ്പെട്ടതായി മറിയം പൊലീസിനോട് പറഞ്ഞു. ഓരോ മൂന്നു വര്‍ഷം കൂടുമ്പോഴാണ് മറിയം കുഞ്ഞുങ്ങളെ തട്ടിയെടുത്തത്.

ഡി എന്‍ എ പരിശോധനക്കൊടുവില്‍ ഒന്നാമത്തെ കേസിലെ ആണ്‍കുട്ടിയായ, ഇന്നത്തെ 27കാരന്‍ നായിഫ് കുടുംബവുമായി ഒത്തുചേര്‍ന്നു. പാട്ടുപാടിയാണ് കുടുംബം അവരെ സ്വീകരിച്ചത്.

അതേസമയം സൗദികള്‍ക്കിടയില്‍ വൈറലാവുകയാണ് ഈ സീരിയല്‍ കിഡ്‌നാപ്പറുടെ കഥ. ബാക്കി രണ്ട് യുവാക്കളുടേയും കുടുംബത്തെ കണ്ടെത്തി ഇവരെ കൈമാറാനുള്ള ശ്രമത്തിലാണ് പൊലീസ്. കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടുപോയി വളര്‍ത്തിയതിന് നിയമ നടപടി നേരിടുകയാണ് മറിയം.


Keywords: Kidnapped 20 years ago, boy reunited with family in Saudi Arabia, Saudi Arabia, News, Gulf, World, Kidnap, Arrested, Woman, CCTV, Family, Application.