Follow KVARTHA on Google news Follow Us!
ad

ഇരുട്ടിലും തിളങ്ങിയ അമ്മയുടെ കണ്ണിലെ ക്രൗര്യമായ തിളക്കം കണ്ടവന്‍ അവസാനമായി പകച്ചുപോയിട്ടുണ്ടാവാം....തയ്യിലിലെ കുഞ്ഞിന്റെ ഞെട്ടിക്കുന്ന കൊലപാതകത്തിലെ വൈറലായ പോസ്റ്റ്

കണ്ണൂര്‍ തയ്യിലില്‍ ഒന്നരവയസുകാരനെ കാമുകനൊപ്പം ജീവിക്കാനായിKannur, News, Local-News, Trending, Killed, Child, Mother, Arrested, Crime, Criminal Case, Kerala, Social Network,
കണ്ണൂര്‍: (www.kvartha.com 19.02.2020) കണ്ണൂര്‍ തയ്യിലില്‍ ഒന്നരവയസുകാരനെ കാമുകനൊപ്പം ജീവിക്കാനായി 23കാരിയായ മാതാവ് കടപ്പുറത്തെ കരിങ്കല്ലില്‍ എറിഞ്ഞുകൊന്ന സംഭവം സമൂഹ മന:സാക്ഷിയെ ഞെട്ടിച്ചിരിക്കയാണ്.

ആ സംഭവത്തെ കുറിച്ചാണ് ഇപ്പോള്‍ നാടൊട്ടുക്കും ഉള്ള ചര്‍ച്ച. ഇതിനിടയിലാണ് ആ കുഞ്ഞ് ജീവന്‍ സ്വന്തം മാതാവ് തന്നെ ഇല്ലാതാക്കിയതിനെ കുറിച്ചുള്ള പോസ്റ്റ് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.

Kerala toddler found dead on seashore, mother arrested for child's murder, Kannur, News, Local-News, Trending, Killed, Child, Mother, Arrested, Crime, Criminal Case, Kerala, Social Network

പോസ്റ്റിന്റെ പൂര്‍ണരൂപം;

ഓര്‍ക്കാപ്പുറത്ത് കടലിന്റെ തണുത്ത കാറ്റേറ്റപ്പോഴും അവന്‍ ഒന്നുടെ ചുരുണ്ടുകൂടിയത് അമ്മയുടെ മാറിലേക്കാവണം..പാവം..അവനറിയുന്നില്ലല്ലോ മാറിലെ ചൂടില്‍നിന്ന് തണുത്തപാറയിലേക്ക് വലിച്ചെറിയാന്‍ വെമ്പിനില്‍ക്കുന്ന പാറയേക്കാള്‍ കട്ടിയുള്ള അമ്മയുടെ കരളുറപ്പിനെ...

ശക്തിയില്‍ പാറയില്‍ തല ഇടിച്ച് വേദനിച്ച് രക്തമൊലിച്ചുകൊണ്ട് നിലവിളച്ചപ്പോഴും രക്ഷക്കായി അവന്റെ കൈകള്‍ നീണ്ടതും അവന്റെ അമ്മയുടെ നേരെയാവാം.. വാരിക്കോരി എടുക്കുമ്പോഴും വേദനയിലും അമ്മയെനോക്കി ഒന്ന് ചിരിച്ചിട്ടുണ്ടാവാം അവന്‍..

ഇരുട്ടിലും തിളങ്ങിയ അമ്മയുടെ കണ്ണിലെ  ക്രൗര്യമായ തിളക്കം കണ്ടവന്‍ അവസാനമായി പകച്ചുപോയിട്ടുണ്ടാവാം....അവസാനത്തെ അവന്റെ നിലവിളിയില്‍ ആര്‍ത്തലച്ച കടല്‍ത്തിരപോലും ആര്‍ദ്രമായി നിശ്ചലമായിട്ടുണ്ടാവാം..

എങ്ങിനെ കഴിയുന്നു ഒരമ്മക്ക് ജന്മം നല്‍കിയ കുഞ്ഞിനെ അതും ഇത്രയും പൈശാചികമായി കൊലപ്പെടുത്താന്‍..! എങ്ങിനെ സാധിക്കുന്നു .. താരാട്ടുപാടിയ കൈകള്‍കൊണ്ട് കരിങ്കല്‍  പാറയിലേക്ക് വലിച്ചെറിയാന്‍ മാത്രം ആ മനസ് എങ്ങിനെ ഇത്രമാത്രം  മനുഷ്യത്തം മരവിച്ച ഒന്നായിമാറുന്നു .. ഇതിനെല്ലാം ഒരു ഉത്തരമേ ഉള്ളൂ ..മയക്കുമരുന്നിനേക്കാള്‍ മാരകമായ മനസിന്റെ തീവ്രവികാരം കാമം ..അതിനു മുന്നില്‍ അമ്മിഞ്ഞ നല്‍കിയ കുഞ്ഞോ മകനോ മകളോ അച്ഛനോ അമ്മയോ ഒന്നും പെണ്ണിന് ഒരു തടസ്സമല്ല ...

നമ്മുക്ക് അരുമല്ലായിരിക്കും എങ്കിലും  ഇതുപോലുള്ള കേള്‍ക്കുമ്പോള്‍ കൂട
പിറപ്പെന്നപോലെ ഉള്ളു പിടയും കരളു നീറും.. ഓരോ സംഭവവും നടക്കുമ്പോള്‍ അത് അവസാനത്തേത് ആയിരിക്കണമേയെന്ന് നമ്മള്‍ മനസുകൊണ്ട് പ്രാര്‍ത്ഥിക്കും..പത്രത്തിലൂടെയും ദൃശ്യമാധ്യമങ്ങളിലൂടെയും സ്ത്രീകളും ഇതൊക്കെ കാണുന്നുണ്ടല്ലോ അറിയുന്നുണ്ടല്ലോ എന്നുകരുതി ഏറെ വേദനയോടെയാണെങ്കിലും നമ്മള്‍ സമാധാനിച്ചിരിക്കും ..പക്ഷെ നമ്മള്‍ എല്ലാം കഴിഞ്ഞെന്ന് അവസാനിക്കുന്നിടത്ത് എല്ലാത്തിനെയും തട്ടിയെറിഞ്ഞുകൊണ്ട് കാമത്തിന്റെ ഭീകര രൂപം പൂണ്ട് അവര്‍ പിന്നെയും വരും..നിലക്കാത്ത പിഞ്ചു കുഞ്ഞുങ്ങളുടെ കരച്ചില്‍ പതിയെ ആര്‍ത്തലച്ചുവരുന്ന കടല്‍ തിരമാലയോടൊപ്പം ഇല്ലാതാവും ...

ആദരാജ്ഞലികള്‍ മോനെ ...കാമദാഹമുള്ള ലോകമാണിത്
മാപ്പ് ....മാപ്പ് ...

Keywords: Kerala toddler found dead on seashore, mother arrested for child's murder, Kannur, News, Local-News, Trending, Killed, Child, Mother, Arrested, Crime, Criminal Case, Kerala, Social Network.