Follow KVARTHA on Google news Follow Us!
ad

പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കാന്‍ അധികാരികള്‍ നിര്‍ബന്ധിതരാകും - കാന്തപുരം

മതാധിഷ്ഠിതമായി പൗരന്മാരെ വേര്‍തിരിക്കുന്നതും ഭരണഘടനയുടെ kasaragod, News, Kanthapuram A.P.Aboobaker Musliyar, Religion, Inauguration, Strike, Supreme Court of India, Kerala,
കാസര്‍കോട്: (www.kvartha.com 16.02.2020) മതാധിഷ്ഠിതമായി പൗരന്മാരെ വേര്‍തിരിക്കുന്നതും ഭരണഘടനയുടെ അന്തസത്തക്ക് യോജിക്കാത്തതുമായ പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കാന്‍ ഭരണകൂടം നിര്‍ബന്ധിതരാകുമെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍. കാസര്‍കോട്ട് എസ് വൈ എസ് ജില്ലാ യുവജനറാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പൗരത്വ ഭേദഗതിക്കെതിരെ രാജ്യത്തെ ജനങ്ങളെല്ലാം വളരെ യോജിപ്പോടെ സമരം ചെയ്തുകൊണ്ടിരിക്കുകയാണ്. നിയമം തെറ്റാണെന്ന് ഭരണകൂടത്തിനറിയാം. ചില നയത്തിന്റെ ഭാഗമായി മാറ്റാന്‍ മടിക്കുകയാണ്.

Kanthapuram about CAA act, kasaragod, News, Kanthapuram A.P.Aboobaker Musliyar, Religion, Inauguration, Strike, Supreme Court of India, Kerala

ടെലകോം വിഷയത്തില്‍ സുപ്രീംകോടതി വിധിയുണ്ടായതുപോലെ പൗരത്വ വിഷയത്തിലും നിയമം പിന്‍വലിക്കാന്‍ കോടതി ഇടപെടല്‍ ഉണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷ.

എല്ലാവരും ശക്തമായ പ്രാര്‍ഥനയും പ്രവര്‍ത്തനവുമായി മുന്നിലുണ്ടാകണം എന്നും കാന്തപുരം പറഞ്ഞു. ജനതയുടെ ദുഷ് ചെയ്തികള്‍, അല്ലാഹു തന്ന അനുഗ്രഹങ്ങള്‍ നീക്കം ചെയ്യപ്പെടുവാനും പരീക്ഷണങ്ങള്‍ വരുവാനും കാരണമാകും. മനസ്സ് ശുദ്ധമാവുകയും അല്ലാഹുവിലേക്ക് അടുക്കുകയും വേണം. ആരാധനകളിലും സേവനത്തിലും കൂടുതല്‍ സജീവമാകണം.

Kanthapuram about CAA act, kasaragod, News, Kanthapuram A.P.Aboobaker Musliyar, Religion, Inauguration, Strike, Supreme Court of India, Kerala

ലാളിത്യവും ത്യാഗസന്നദ്ധതയും മുഖമുദ്രയാക്കിയ കാസര്‍കോട്ടെ മുന്‍ ഖാസിയും സുന്നത്ത് ജമാഅത്തിന്റെ ധീരനേതൃത്വവുമായിരുന്ന ഇ കെ ഹസന്‍ മുസ്ലിയാരുടെ ജീവിതം പുതുതലമുറ മാതൃകയാക്കണം എന്നും അദ്ദേഹം പറഞ്ഞു.

Keywords: Kanthapuram about CAA act, kasaragod, News, Kanthapuram A.P.Aboobaker Musliyar, Religion, Inauguration, Strike, Supreme Court of India, Kerala.