Follow KVARTHA on Google news Follow Us!
ad

കൊറോണ വൈറസ്; സ്‌കൂളുകളും യൂണിവേഴ്‌സിറ്റികളും അടക്കുന്നു,ഫുട്‌ബോള്‍ മാച്ചുകളും സിനിമാ പ്രദര്‍ശനങ്ങളും കണ്‍സേര്‍ട്ടുകളും തല്‍കാലത്തേക്ക് ഒഴിവാക്കുന്നു; കടുത്ത നടപടികളുമായി രോഗബാധയെ നേരിടാനൊരുങ്ങി ബ്രിട്ടന്‍; കോബ്ര കമ്മിറ്റി വിളിച്ച് പ്രധാനമന്ത്രി

കൊറോണ വൈറസ് യൂറോപ്പിലാകെ ദിനംപ്രതി പടരുന്നസാഹചര്യത്തില്‍Britain, News, Trending, Health, Health & Fitness, Dead, Patient, Italy, China, Meeting, Prime Minister, World,
ലണ്ടന്‍: (www.kvartha.com 29.02.2020) കൊറോണ വൈറസ് യൂറോപ്പിലാകെ ദിനംപ്രതി പടരുന്ന സാഹചര്യത്തില്‍ കടുത്ത നടപടികളുമായി ബ്രിട്ടന്‍. ഇതിന്റെ ഭാഗമായി വേണ്ടിവന്നാല്‍ സ്‌കൂളുകളും യൂണിവേഴ്‌സിറ്റികളും ഏതാനും ആഴ്ചത്തേക്ക് അടയ്ക്കാനും ആളുകള്‍ കൂട്ടം ചേരുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കാനും സര്‍ക്കാര്‍ പദ്ധതിയിടുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

സ്‌കൂളുകള്‍ അടയ്ക്കുന്നതിനൊപ്പം ഫുട്‌ബോള്‍ മാച്ചുകളും സിനിമാ പ്രദര്‍ശനങ്ങളും കണ്‍സേര്‍ട്ടുകളും തല്‍കാലത്തേക്ക് ഒഴിവാക്കാനും ആലോചനയുണ്ട്. ബ്രിട്ടനില്‍ ഇതിനോടകം 13 സ്‌കൂളുകള്‍ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ തല്‍കാലത്തേക്ക് അടച്ചുകഴിഞ്ഞു. ബ്രിട്ടനിലെ ചീഫ് മെഡിക്കല്‍ ഓഫീസറായ പ്രൊഫ. ക്രിസ് വിറ്റിയാണ് ഇത്തരം സാധ്യതകള്‍ തള്ളിക്കളയാനാകില്ലെന്ന കാര്യം വ്യക്തമാക്കിയത്. സ്ഥിതിഗതികള്‍ കൃത്യമായി നിരീക്ഷിച്ചശേഷമാകും ഇക്കാര്യത്തില്‍ കൂടുതല്‍ കടുത്ത നടപടികള്‍ സ്വീകരിക്കുക.

Italy Covid-19 death toll rises to 21 as UK confirms 20th case – as it happened, Britain, News, Trending, Health, Health & Fitness, Dead, Patient, Italy, China, Meeting, Prime Minister, World

സ്ഥിതിഗതികള്‍ വിലയിരുത്താനും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാനുമായി പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ തിങ്കളാഴ്ച പ്രത്യേക കോബ്ര കമ്മിറ്റി വിളിച്ചിട്ടുണ്ട്. രാജ്യം അടിയന്തര സാഹചര്യങ്ങള്‍ നേരിടുമ്പോഴാണ് സാധാരണ ഉന്നത ഉദ്യോഗസ്ഥരും മുതിര്‍ന്ന മന്ത്രിമാരും സൈനിക മേധാവികളും ഉള്‍പ്പെടുന്ന കോബ്ര കമ്മിറ്റി യോഗം ചേരുക.

ബ്രിട്ടനില്‍ ഇതിനോടകം തന്നെ 20 പേര്‍ക്കാണ് കൊറോണ ബാധ സ്ഥിരീകരിച്ചത്. ഇതില്‍ മൂന്നു കേസുകള്‍ കഴിഞ്ഞദിവസം മാത്രം റിപ്പോര്‍ട്ടു ചെയ്തതാണ്. ഇതുകൂടാതെ ജപ്പാനിലും ചൈനയിലും സ്‌പെയിനിലെ ടെനറിഫിലും ബ്രിട്ടീഷ് പൗരന്മാര്‍ രോഗം ബാധിച്ച് ചികിത്സയിലുണ്ട്.

ടെനറിഫിലെ അഡേജ പാലസ് ഹോട്ടലില്‍ നിരീക്ഷണത്തിലുള്ള ആയിരത്തോളം പേരില്‍ 168 പേര്‍ ബ്രിട്ടീഷ് പൗരന്മാരാണ്. ഈ ഹോട്ടലിലില്‍ ഇറ്റലിയില്‍ നിന്നുള്ള നാലു വിനോദസഞ്ചാരികള്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെയാണ് മറ്റുള്ളവരെ പുറത്തുപോകാന്‍ അനുവദിക്കാതെ അവിടെത്തന്നെ ക്വാറന്റൈന്‍ ചെയ്തിരിക്കുന്നത്. ഇവരെ മാര്‍ച്ച് 10 വരെ ഹോട്ടലില്‍ തന്നെ താമസിപ്പിക്കാനാണ് തീരുമാനം. അതേസമയം ഇറ്റലിയില്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 21 ആയി. നേരത്തെ 19പേരായിരുന്നു മരിച്ചിരുന്നത്.

രാജ്യത്തെ എല്ലാ ആശുപത്രികളിലും കൊറോണ ബാധിതര്‍ക്കായി പ്രത്യേകം ഐസൊലേഷന്‍ വാര്‍ഡുകള്‍ ക്രമീകരിക്കുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

Keywords: Italy Covid-19 death toll rises to 21 as UK confirms 20th case – as it happened, Britain, News, Trending, Health, Health & Fitness, Dead, Patient, Italy, China, Meeting, Prime Minister, World.