Follow KVARTHA on Google news Follow Us!
ad

ഇരിക്കൂര്‍ പാലത്തിന്റെ സ്ഥിതി അപകടകരമെന്ന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ട്

ഏതു സമയം വേണമെങ്കിലും തകര്‍ന്നു വീഴാവുന്ന തരത്തില്‍ അങ്ങേയറ്റം അപകടകരമാണ് ഇരിക്കൂര്‍ പാലമെന്ന് പൊതുമരാമത്ത് വകുപ്പ് ബ്രിഡ്ജസ് വിഭാഗം ഉദ്യോഗസ്ഥരുടെ പഠന Kerala, News, Kannur, Road, Report, Accident, Muslim-League, Irikkur, Srikantapuram, Irikkur Bridge under bad condition; PWD report
ശ്രീകണ്ഠാപുരം: (www.kvartha.com 29.02.2020) ഏതു സമയം വേണമെങ്കിലും തകര്‍ന്നു വീഴാവുന്ന തരത്തില്‍ അങ്ങേയറ്റം അപകടകരമാണ് ഇരിക്കൂര്‍ പാലമെന്ന് പൊതുമരാമത്ത് വകുപ്പ് ബ്രിഡ്ജസ് വിഭാഗം ഉദ്യോഗസ്ഥരുടെ പഠന റിപ്പോര്‍ട്ട്. അരനൂറ്റാണ്ട് പിന്നിട്ട ഇരിക്കൂര്‍ പാലത്തിന്റെ ബലക്ഷയം പരിശോധിക്കാന്‍ പൊതുമരാമത്ത് വകുപ്പിലെ ബ്രിഡ്ജസ് വിഭാഗം ഉന്നത ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസമാണ് ഇരിക്കൂറിലെത്തിയത്.

1969-ല്‍ ഗതാഗതത്തിന് തുറന്നുകൊടുത്ത പാലത്തിന്റെ ഉപരിതല സ്ലാബുകള്‍ തകര്‍ന്നും വിള്ളല്‍ സംഭവിച്ചും കൈവരികളിലെ കോണ്‍ക്രീറ്റുകള്‍ അടര്‍ന്നും അപകടാവസ്ഥയിലായിരുന്നു. പാലത്തിന്റെ തുണുകളുടെ അടിഭാഗത്തെ കോണ്‍ക്രീറ്റുകള്‍ തകര്‍ന്ന് പാലത്തിന്റെ ബെയറിങ്ങുകള്‍ക്ക് തകരാറും സംഭവിച്ചതിനെ തുടര്‍ന്ന് പാലം തകര്‍ച്ച നേരിടുന്നത് സംബന്ധിച്ച് പഞ്ചായത്ത് മുസ്ലിംലീഗ് ഭാരവാഹികള്‍ കണ്ണൂരില്‍ വെച്ച് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരെ കണ്ട് ചര്‍ച്ച നടത്തുകയും അടിയന്തിരമായി പാലം അഭിവൃദ്ധിപ്പെടുത്തുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നിവേദനവും സമര്‍പ്പിച്ചിരുന്നു.


പാലത്തിന്റെ ബലക്ഷയം നേരില്‍ വന്ന് പരിശോധിക്കാമെന്ന് ഉദ്യോഗസ്ഥര്‍ മുസ്ലിം ലീഗ് ഭാരവാഹികള്‍ക്ക് ഉറപ്പു നല്‍കുകയും ചെയ്തിരുന്നു. പൊതുമരാമത്ത് എക്സിക്യൂട്ടീവ് ഇഞ്ചിനീയര്‍ സി. രാജേഷ് ചന്ദ്രന്‍, അസിസ്റ്റന്റ് ഇഞ്ചിനീയര്‍ കെ ഭരതന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം ഇരിക്കൂര്‍ പാലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയത്. വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ അനുഭവപ്പെടുന്ന കുലുക്കം ഏറെനേരം നിലനില്‍ക്കുന്നത് അതീവ ഗൗരവമുള്ളതാണെന്നും പാലത്തിന്റെ അടിഭാഗത്തുള്ള ബെയറിങ്ങുകള്‍ക്ക് തകരാറ് സംഭവിച്ചിട്ടുണ്ടാകാമെന്നും ഉദ്യോഗസ്ഥര്‍ വിലയിരുത്തി. പാലത്തിന്റെ ഉപരിതലവും കൈവരിയും അടക്കം നവീകരിക്കുന്നതിന് ഒരുകോടി തൊണ്ണൂറ് ലക്ഷത്തിന്റെ എസ്റ്റിമേറ്റ് തയ്യാറാക്കി ഭരണാനുമതിക്ക് അയച്ചതായും പാലം സൈറ്റില്‍ വെച്ച് മുസ്ലിം ലീഗ് ഭാരവാഹികളുമായും ജനപ്രതിനിധികളുമായും നടത്തിയ ചര്‍ച്ചയില്‍ പൊതുമരാമത്ത് വകുപ്പ് ബ്രിഡ്ജ്‌സ് വിഭാഗം ഉദ്യോഗസ്ഥര്‍ വൃക്തമാക്കി. നിത്യേന കര്‍ണാടക മേഖലകളിലേക്ക് ടണ്‍ കണക്കിന്  ഭാരവുമായി ചരക്കു ലോറികളാണ് ഇരിക്കൂര്‍ പാലത്തിലൂടെ കടന്നു പോകുന്നത്.

Keywords: Kerala, News, Kannur, Road, Report, Accident, Muslim-League, Irikkur, Srikantapuram, Irikkur Bridge under bad condition; PWD report