Follow KVARTHA on Google news Follow Us!
ad

സൗദിയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം; ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപിക മരിച്ചു, ഭര്‍ത്താവിന് ഗുരുതര പരിക്ക്

സൗദിയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഇന്ത്യന്‍ സ്‌കൂള്‍ Riyadh, News, Gulf, World, hospital, Treatment, Injured, Husband, Teacher, Accident, Accidental Death, Death

റിയാദ്: (www.kvartha.com 28.02.2020) സൗദിയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപിക മരിച്ചു. ജിദ്ദ ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപിക ഉത്തര്‍പ്രദേശ് ലക്‌നൗ സ്വദേശി ഫൗസിയ ഇഖ്തിദാറാണ് (49) ആണ് മരിച്ചത്. ഭര്‍ത്താവും ഇതേ സ്‌കൂളില്‍ കായികാധ്യാപകനുമായ ഖമറുല്‍ ഹസന്‍ ഗുരുതര പരിക്കുകളോടെ ജിദ്ദ ജിദാനി ആശുപത്രി തീവ്രപരിചരണ വിഭാഗത്തിലാണ്. ജിദ്ദയില്‍ ദമ്പതികള്‍ സഞ്ചരിച്ച വാഹനത്തില്‍ മറ്റൊരു വാഹനം വന്നിടിച്ചായിരുന്നു അപകടം.

മക്കള്‍: സൈദ് ഫൈസുല്‍ ഹസന്‍, സൈദ് ഫാരിസുല്‍ ഹസന്‍ (ഡെല്‍ഹിയില്‍ വിദ്യാര്‍ഥികള്‍). ഫൗസിയയുടെ മൃതദേഹം ജിദ്ദയില്‍ ഖബറടക്കുമെന്ന് സഹ അധ്യാപകര്‍ അറിയിച്ചു.

Riyadh, News, Gulf, World, hospital, Treatment, Injured, Husband, Teacher, Accident, Accidental Death, Death, Indian school teacher died in road accident

Keywords: Riyadh, News, Gulf, World, hospital, Treatment, Injured, Husband, Teacher, Accident, Accidental Death, Death, Indian school teacher died in road accident