Follow KVARTHA on Google news Follow Us!
ad

സവിശേഷമായ തൈപൂയം; ഈ സ്‌തോത്രങ്ങള്‍ ജപിച്ചാല്‍

യുദ്ധത്തില്‍ താരകാസുരനെ നിഗ്രഹിച്ചു സുബ്രഹ്മണ്യന്‍ വിജയം കൈവരിച്ച ദിനമാണ് മകരമാസത്തിലെ പൂയം നാള്‍ എന്നാണ് മിത്തുകളും വിശ്വാസങ്ങളും. അജ്ഞാനമാകുന്ന അന്ധകാരത്തിന്റെ മറനീക്കി ജ്ഞാനമാകുന്ന പ്രകാശത്തെ നിറയ്ക്കുന്നKerala, Article, Temple, Thaipooyam, Astrology, Devotional, Deity, If these Hymns are Chanted
(www.kvartha.com 08.02.2020) യുദ്ധത്തില്‍ താരകാസുരനെ നിഗ്രഹിച്ചു സുബ്രഹ്മണ്യന്‍ വിജയം കൈവരിച്ച ദിനമാണ് മകരമാസത്തിലെ പൂയം നാള്‍ എന്നാണ് മിത്തുകളും വിശ്വാസങ്ങളും. അജ്ഞാനമാകുന്ന അന്ധകാരത്തിന്റെ മറനീക്കി ജ്ഞാനമാകുന്ന പ്രകാശത്തെ നിറയ്ക്കുന്ന മന്ത്രമെന്നാണ് ഓം ശരവണ ഭവഃ എന്ന സുബ്രഹ്മണ്യരായം മന്ത്രം അറിയപ്പെടുന്നത്. കുറഞ്ഞത് 21 തവണ ജപിക്കുന്നത് സുബ്രഹ്മണ്യ പ്രീതികരമാണ്. പൊതുവെ സുബ്രഹ്മണ്യ മന്ത്രങ്ങളെല്ലാം 21 തവണ ജപിക്കുന്നതാണ് ശ്രേഷ്ഠം. ഓം വചത്ഭുവേ നമഃ എന്ന മൂലമന്ത്രജപത്തോടെയുള്ള ക്ഷേത്ര ദര്‍ശനവും ക്ഷേത്രത്തില്‍ പഞ്ചാമൃതം, പാല്‍ എന്നിവ നേദിക്കുന്നതും നാരങ്ങാമാല സമര്‍പ്പിക്കുന്നതും ഉത്തമം. കൂടാതെ സുബ്രഹ്മണ്യ സ്‌തോത്രങ്ങള്‍ ജപിക്കുന്നത് സദ്ഫലം നല്‍കും .

Kerala, Article, Temple, Thaipooyam, Astrology, Devotional, Deity, If these Hymns are Chanted

സുബ്രമണ്യസ്തോത്രങ്ങള്‍

ഷഡാനനം ചന്ദന ലേപിതാംഗം
മഹാദ്ഭുതം ദിവ്യ മയൂര വാഹനം
രുദ്രസ്യ സൂനും സുരസൈന്യനാഥം
ബ്രഹ്മണ്യദേവം ശരണം പ്രപദ്യേ
ആശ്ചര്യവീരം സുകുമാരരൂപം
തേജസ്വിനം ദേവഗണാഭിവന്ദ്യം
ഏണാങ്കഗൗരീ തനയം കുമാരം
സ്‌കന്ദം വിശാഖം സതതം നമാമി
സ്‌കന്ദായ കാര്‍ത്തികേയായ
പാര്‍വതി നന്ദനായ ച
മഹാദേവ കുമാരായ
സുബ്രമണ്യയായ തേ നമ
കുടുംബ ഐക്യത്തിനായുള്ള മുരുകമന്ത്രം:

ഓം വല്ലീദേവയാനീ സമേത
ദേവസേനാപതീം കുമരഗുരുവരായ സ്വാഹാ

സിദ്ധവൈദ്യന്മാരുടെ ആരാധനാമൂര്‍ത്തി മുരുകനാണെന്ന് കരുതപ്പെടുന്നു. രോഗശമനത്തിനായുള്ള മുരുകമന്ത്രം

ഓം അഗ്‌നികുമാര സംഭവായ
അമൃത മയൂര വാഹനാരൂഡായ
ശരവണ സംഭവ വല്ലീശ
സുബ്രഹ്മണ്യായ നമ:

Keywords: Kerala, Article, Temple, Thaipooyam, Astrology, Devotional, Deity, If these Hymns are Chanted